Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഹമ്മദ് അനൂപ് അറസ്റ്റിലായപ്പോൾ കിട്ടിയ ഇരുചക്രവാഹനം ജെയിൽ തുടങ്ങുന്ന ജാഫർ ജമാലിന്റേത്; എയിലും പിയിലും തുടങ്ങുന്ന രഞ്ജി താരങ്ങളും നിരീക്ഷണത്തിൽ; കഴക്കൂട്ടത്തെ ഹോട്ടൽ ലക്ഷ്യമിട്ടത് ടെക്കികൾക്കിടയിലെ ലഹരി വ്യാപാരമോ? ജാഫർ ജമാലിനെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്‌തേയ്ക്കും; കമ്മനഹള്ളിയിലെ അനൂപിന്റെ ബിനാമി ഹോട്ടലിൽ നടന്നത് ലഹരിക്കച്ചവടം; ബിനീഷിന് കുടുക്കാകുന്നത് ഈ ബൈക്ക്

മുഹമ്മദ് അനൂപ് അറസ്റ്റിലായപ്പോൾ കിട്ടിയ ഇരുചക്രവാഹനം ജെയിൽ തുടങ്ങുന്ന ജാഫർ ജമാലിന്റേത്; എയിലും പിയിലും തുടങ്ങുന്ന രഞ്ജി താരങ്ങളും നിരീക്ഷണത്തിൽ; കഴക്കൂട്ടത്തെ ഹോട്ടൽ ലക്ഷ്യമിട്ടത് ടെക്കികൾക്കിടയിലെ ലഹരി വ്യാപാരമോ? ജാഫർ ജമാലിനെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്‌തേയ്ക്കും; കമ്മനഹള്ളിയിലെ അനൂപിന്റെ ബിനാമി ഹോട്ടലിൽ നടന്നത് ലഹരിക്കച്ചവടം; ബിനീഷിന് കുടുക്കാകുന്നത് ഈ ബൈക്ക്

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: മുഹമ്മദ് അനൂപ് ബെംഗളൂരുവിൽ ആരംഭിച്ച ഹോട്ടൽ ബിസിനസ് ലഹരിമരുന്നുകച്ചവടത്തിനും പാർട്ടികൾ നടത്തുന്നതിനുമായാണ് ഉപയോഗപ്പെടുത്തിയതെന്ന് കണ്ടെത്തിയത് ബിനീഷിനും വിനയാകും. ബിനീഷ് കോടിയേരിയുടെ സാമ്പത്തികസഹായത്തോടെ തുടങ്ങിയ ഹോട്ടലാണ് ഇത്. മയക്കുമരുന്ന് കച്ചവടത്തെ കുറിച്ച് ബിനീഷ് കോടിയേരിക്കും അറിയാമെന്നാണ് വിലയിരുത്തൽ.

സിനിമാതാരങ്ങൾ പങ്കെടുത്ത ലഹരിപ്പാർട്ടികളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിനുള്ള ഇടപാടുകൾ നടന്നത് ഇവിടെവച്ചാണെന്നും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.) കണ്ടെത്തി. മുഹമ്മദ് അനൂപ് അറസ്റ്റിലായശേഷം ഉടമ പാട്ടക്കരാർ റദ്ദാക്കിയിരുന്നു. ഇതോടെ മലയാള സിനിമയിലേക്കും അന്വേഷണം നീളും. മുഹമ്മദ് അനൂപ് ഉപയോഗിച്ചിരുന്ന തിരുവനന്തപുരം രജിസ്ട്രേഷനുള്ള ഇരുചക്രവാഹനത്തിന്റെ താക്കോൽ എൻ.സി.ബി. നേരത്തേതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇരുചക്രവാഹനം ബിനീഷ് കോടിയേരിയുടെ സുഹൃത്തായ ക്രിക്കറ്റ് താരം ജാഫർ ജമാലിന്റേതാണ് ഇത്. ഇതോടെ ക്രിക്കറ്റിലേക്കും അന്വേഷണം നീളേണ്ട സാഹചര്യമുണ്ട്.

ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയായ ബിനീഷിന് ക്രിക്കറ്റ് താരങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ജെയിൽ തുടങ്ങുന്ന രഞ്ജി ട്രോഫി താരത്തെ കുറിച്ചും വിശദീകരിച്ചു. ഈ താരമാണ് ജാഫർ ജമാൽ. എയിലും പിയിലും തുടങ്ങുന്ന രഞ്ജി ട്രോഫിക്കാരും നിരീക്ഷണത്തിലാണ്. ഇവർക്ക് കഴക്കൂട്ടത്ത് ഒരു ഹോട്ടലുണ്ട്. ഇതിന് മറവിലും മയക്കുമരുന്ന് കച്ചവടം പൊടിപൊളിച്ചുവെന്നാണ് സൂചന. ടെക്‌നോപാർക്കിലെത്തുന്ന ടെക്കികളെ മയക്കുമരുന്നിലേക്ക് അടുപ്പിക്കാനുള്ള മുഹമ്മദ് അനൂപിന്റെ ബുദ്ധിയായിരുന്നു ഈ കടയെന്നും സൂചനയുണ്ട്. ഇതിൽ എഒരു താരത്തിന്റെ വാഹനത്തിന് ബികെ നമ്പർ രജിസ്‌ട്രേഷനാണുള്ളത്.

കമ്മനഹള്ളിയിലെ ഹയാത്ത് റസ്റ്റോറന്റിലും പിന്നീട് വാടകയ്‌ക്കെടുത്ത കല്യാൺ നഗറിലെ റോയൽ സ്യൂട്ട് അപ്പാർട്ട്മെന്റിലും ലഹരിമരുന്ന് ഇടപാടുകൾ നടന്നിരുന്നു. മുഹമ്മദ് അനൂപ് രണ്ടുസുഹൃത്തുക്കളുമായിച്ചേർന്ന് 2020 ഫെബ്രുവരിയിൽ എ.വി.ജെ. ഹോസ്പിറ്റാലിറ്റി എന്ന കമ്പനി ആരംഭിച്ചിരുന്നു. ഈ കമ്പനിയാണ് 25 ലക്ഷം രൂപ മുൻകൂറായി നൽകി കല്യാൺ നഗറിലെ റോയൽ സ്യൂട്ട് ഹോട്ടൽ ആൻഡ് സർവീസ് അപ്പാർട്ട്മെന്റ് മാസം മൂന്നരലക്ഷം രൂപയ്ക്ക് വാടകയ്‌ക്കെടുത്തത്. മലയാളിയിൽനിന്നാണ് അപ്പാർട്ട്മെന്റ് പാട്ടത്തിനെടുത്തത്.

ഇവിടെ ബിനീഷ് കോടിയേരി അടക്കമുള്ളവരെത്തിയിരുന്നു. ഹോട്ടൽ ബിസിനസിനുള്ള പണം ബിനീഷ് കോടിയേരിയാണ് നൽകിയതെന്നാണ് മുഹമ്മദ് അനൂപ് മൊഴിനൽകിയത്. ഒരുവർഷത്തിനുള്ളിൽ മുഹമ്മദ് അനൂപിന് ലഭിച്ച 50 ലക്ഷം രൂപയിൽനിന്നാണ് ഇതിനുള്ള പണം ചെലവാക്കിയത്. ഈ അപ്പാർട്ട്മെന്റിലെ 205-ാം നമ്പർ മുറിയിൽനിന്നാണ് ഓഗസ്റ്റ് 21-ന് മുഹമ്മദ് അനൂപിനെ മയക്കുമരുന്നുമായി എൻ.സി.ബി. അറസ്റ്റുചെയ്തത്.

യക്ക് മരുന്ന് കേസിൽ പിടിയിലായ അനൂപ് മുഹമ്മദ് ബെംഗളൂരുവിൽ ഉപയോഗിച്ചിരുന്ന കേരള രജിസ്ട്രേഷൻ ബുള്ളറ്റ് ബിനീഷ് കോടിയേരിയുടെ സുഹൃത്തായ ക്രിക്കറ്റ് താരത്തിന്റേതെന്നത് ഗൗരവത്തോടെയാണ് അന്വേഷണ ഏജൻസികൾ കാണുന്നത്. റെയിൽവേ ക്രിക്കറ്റ് താരമായ ജാഫർ ജമാലിന്റെ വിശദീകരണം ഇഡി മുഖവിലയ്‌ക്കെടുക്കുന്നില്ല. ലോക്ഡൗൺ സമയത്ത് ബൈക്ക് ഹോട്ടലിൽ പെട്ടുപോയതാണെന്നും ബൈക്ക് അനൂപ് ഉപയോഗിച്ചിരുന്നതായി അറിയില്ലെന്നും ജാഫർ ജമാൽ വിശദീകരിച്ചിരുന്നു. മയക്കുമരുന്നുമായി അനൂപ് മുഹമ്മദ് പിടിയിലായ ഹോട്ടൽ റോയൽ സ്യൂട്ട്സിലാണ് ഗഘ 01 ഇഇ 55 എന്ന ബുള്ളറ്റ് ഉള്ളത്. ബൈക്ക് തന്റെ ഉപയോഗത്തിനായി ബെംഗളൂരുവിൽ എത്തിച്ചതാണെന്നും എന്നാൽ ഇത് ലോക്ഡൗണിനെ തുടർന്ന് തിരികെ കൊണ്ടുപോരാൻ കഴിഞ്ഞില്ലെന്നും റെയിൽവേ ക്രിക്കറ്റ് താരമായ ജാഫർ പറയുന്നു.

ബെംഗുളൂരിവിൽ എത്തുമ്പോൾ ഈ ഹോട്ടലിൽ താമസിക്കാറുണ്ടെന്നും ഇവിടെ വെച്ച് അനൂപിനെ കണ്ടിട്ടുണ്ടെന്നും ജാഫർ പറഞ്ഞു. എന്നാൽ അനൂപ് തന്റെ ബുള്ളറ്റ് ഉപയോഗിച്ചിരുന്നതായോ വാഹനം എൻ സി ബി കസ്റ്റഡിയിലാണോ എന്ന് അറിയില്ലെന്നും ജാഫർ പ്രതികരിച്ചു. ഇത് ബിനീഷിന് വിനായാണ്. കോടിയേരിയുടെ മകന് ഹോട്ടലുമായുള്ള ബന്ധം തെളിയിക്കുന്നതാണ് ഈ മൊഴി. ജാഫർ നേരത്തെ ബിനീഷിന്റെ ബികെ 55 ക്ലബ്ബിൽ കളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജാഫറിനെതിരെ അന്വേഷണം.

അതിനിടെ ഒരു ക്രിക്കറ്റ് താരത്തിന് ലഹരി മാഫിയയുടെ ക്വാറിയിൽ പങ്കാളിത്തമുണ്ടെന്നതിനെ ഗൗരവത്തോടെയാണ് എൻസിബി കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP