Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിരുവനന്തപുരത്തെ നെയ്യാർ ലയൺ സഫാരി പാർക്കിൽ നിന്നും കടുവ ചാടിപ്പോയി; 20 അടി ഉയരമുള്ള പാർക്കിന്റെ വേലിക്കെട്ട് ചാടിക്കടക്കാനുള്ള സാധ്യത തള്ളിക്കളയാതെ വനം വകുപ്പ്: പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരത്തെ നെയ്യാർ ലയൺ സഫാരി പാർക്കിൽ നിന്നും കടുവ ചാടിപ്പോയി; 20 അടി ഉയരമുള്ള പാർക്കിന്റെ വേലിക്കെട്ട് ചാടിക്കടക്കാനുള്ള സാധ്യത തള്ളിക്കളയാതെ വനം വകുപ്പ്: പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നെയ്യാർ ലയൺ സഫാരി പാർക്കിൽ നിന്നും കടുവ ചാടിപ്പോയി. കൂട്ടിൽ നിന്നും ചടിപ്പോയ കടുവയെ പിന്നീട് പാർക്കിൽ തന്നെ കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല. ഇതോടെ പ്രദേശത്ത് ജാഗ്രതാാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. 20 അടി ഉയരമുള്ള പാർക്കിന്റെ വേലിക്കെട്ട് കടുവ ചാടിക്കടക്കാൻ സാധ്യതയില്ലെങ്കിലും പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

സമീപത്തെ ജലാശയത്തിൽ കടുവ ചാടിയിട്ടുണ്ടാകാം എന്ന സംശയം ഉയർന്നതോടെ രാത്രി പൊലീസും വനം വകുപ്പും ഈ പ്രദേശം അരിച്ചു പെറുക്കി എങ്കിലും കടുവയെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ പാർക്കിന്റെ പിൻഭാഗത്ത് കടുവയെ കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല. മയക്കുവെടിവച്ച് കടുവയെ പിടികൂടുന്ന സംഘത്തിന് കടുവയെ കണ്ടെത്താനായില്ല. രാത്രിയോടെ മയക്കുവെടിവെക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. കെണിവെക്കുന്നത് അടക്കമുള്ള നടപടികൾ പരിഗണിക്കുന്നുണ്ട്.

അതേസമയം കടുവ ജനവാസ മേഖലയിലേക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയാത്തതിനാലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്. വയനാട്ടിൽ നിന്ന് കൊണ്ടുവന്ന കടുവയാണ് ഉച്ചയോടെ കൂട്ടിൽ നിന്നും ചാടിപ്പോയത്. വയനാട് ചീയമ്പം പ്രദേശത്ത് ഭീതി സൃഷ്ടിച്ച കടുവയാണ് ഇത്. പാർക്കിനുള്ളിലെ കൂടുകളിലാണ് കടുവകളെ പാർപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ കൂട്ടിൽ പാർപ്പിച്ചിരുന്ന കടുവയാണ് ചാടിപ്പോയത്.

സഫാരി പാർക്കിന്റെ കോമ്പൗണ്ടിനുള്ളിൽ തന്നെ കടുവ ഉണ്ട് എന്ന നിഗമനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനെ തുടർന്നാണ് പാർക്കിന്റെ പിൻഭാഗത്തെ ഗേറ്റിന്റെ സമീപത്ത് നിന്ന് കണ്ടെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP