Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനായാസ ജയത്തിലേക്കുള്ള വഴി ബാംഗ്ലൂർ തടഞ്ഞെങ്കിലും പ്ലേ ഓഫ് സാധ്യത തുറന്ന് ഹൈദരാബാദ്; റോയൽ ചലഞ്ചേഴ്‌സിനെതിരെ 5 വിക്കറ്റ് ജയത്തോടെ സൺറൈസേഴ്‌സിന് ഏഴിൽ നിന്ന് നാലിലേക്ക് സ്ഥാനക്കയറ്റം; കുഞ്ഞൻ സ്‌കോറിനും ബാംഗ്ലൂരിന്റെ ജയത്തിനും ഇടയിൽ കളിച്ചത് ജേസൺ ഹോൾഡറും

അനായാസ ജയത്തിലേക്കുള്ള വഴി ബാംഗ്ലൂർ തടഞ്ഞെങ്കിലും പ്ലേ ഓഫ് സാധ്യത തുറന്ന് ഹൈദരാബാദ്; റോയൽ ചലഞ്ചേഴ്‌സിനെതിരെ 5 വിക്കറ്റ് ജയത്തോടെ സൺറൈസേഴ്‌സിന് ഏഴിൽ നിന്ന് നാലിലേക്ക് സ്ഥാനക്കയറ്റം; കുഞ്ഞൻ സ്‌കോറിനും ബാംഗ്ലൂരിന്റെ ജയത്തിനും ഇടയിൽ കളിച്ചത് ജേസൺ ഹോൾഡറും

മറുനാടൻ ഡെസ്‌ക്‌

ഷാർജ: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 5 വിക്കറ്റിന്റെ ജയം. ഇതോടെ ലീഗിൽ ഏഴാം സ്ഥാനത്തു നിന്നു നാലാം സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം കിട്ടിയ ഹൈദരാബാദ് പ്ലേഓഫ് സാധ്യത നിലനിർത്തി. ഈ മത്സരഫലത്തിന്റെ സൂചന ഇങ്ങനെ: പ്ലേ ഓഫിൽ ഇടം പിടിച്ച മുംബൈയും പുറത്തായ ചെന്നൈയും ഒഴിച്ചുള്ള ആറ് ടീമുകളിൽ ഏതിന് വേണമെങ്കിലും അവശേഷിക്കുന്ന മൂന്നു പ്ലേ ഓഫ് സ്‌പോട്ടുകൾ നേടിയെടുക്കാം. ഇനി ഒരുറൗണ്ട് മത്സരം മാത്രമാണ് അവശേഷിക്കുന്നത്.

നിർണായക മത്സരത്തിൽ ആദ്യം ബൗളർമാരും പിന്നീട് ബാറ്റ്‌സ്മാന്മാരും സൺറൈസേഴേ്‌സിനായി തിളങ്ങി. ബാംഗ്ലൂർ ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 14.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 39 റൺസെടുത്ത വൃദ്ധിമാൻ സാഹയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. മനീഷ് പാണ്ഡെ (19 പന്തിൽ 26) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. എന്നാൽ പിന്നാലെയെത്തിയവർക്ക് കാര്യമായ സംഭാവനകൾ നൽകാനുമായില്ല. അവസാനം ജേസൺ ഹോൾഡറുടെ (10 പന്തിൽ 26 നോട്ടൗട്ട്) പ്രകടനമാണ് ഹൈദരാബാദിന് ജയം നൽകിയത്. സ്‌കോർ: ബാംഗ്ലൂർ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 120 റൺസ്. ഹൈദരാബാദ് 14.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ്.

ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്‌സ് ബാംഗളൂർ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 10 റൺസെടുത്തു. ആർസിബി ലൈനപ്പിനെ കീറിമുറിക്കാൻ സന്ദീപ് ശർമയ്ക്ക് തുടക്കത്തിലേ സാധിച്ചു (220). പവർ പ്ലേയ്ക്ക് ശേഷം റാഷിദ് ഖാന്റെ ഊഴമായിരുന്നു(1-24). ഹൈദരാബാദ് ഇന്നിങ്‌സിൽ ജോഷ് ഫിലിപ്പെ(32) എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് ഉയർന്ന സ്‌കോർ നേടിയ ബാറ്റ്‌സ്മാന്മാർ. മധ്യഓവറുകളിൽ വിക്കറ്റുകൾ വേഗം കൊഴിഞ്ഞതോടെ ബാംഗ്ലൂർ ഹൈദരാബാദിന് കുറിച്ച ലക്ഷ്യം 121 റൺസും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP