Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്റ്റൈൽ മന്നന്റെ വൃക്കരോഗം അതീവ ജാഗ്രത വേണ്ടത്; കോവിഡ് കാലത്ത് യോഗങ്ങൾ നിരുത്സാഹപ്പെടുത്തി ഡോക്ടർമാർ; രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടി വൈകും; ചിലപ്പോൾ പാർട്ടി പിരിച്ചുവിടുമെന്നും അഭ്യൂഹം; മെഗാതാരത്തിന്റെ രാഷ്ട്രീയ പാർട്ടിക്കായി ഫ്ളക്സ് വെച്ച് നിരാശരായി ആരാധകർ

സ്റ്റൈൽ മന്നന്റെ വൃക്കരോഗം അതീവ ജാഗ്രത വേണ്ടത്; കോവിഡ് കാലത്ത് യോഗങ്ങൾ നിരുത്സാഹപ്പെടുത്തി ഡോക്ടർമാർ; രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടി വൈകും; ചിലപ്പോൾ പാർട്ടി പിരിച്ചുവിടുമെന്നും അഭ്യൂഹം; മെഗാതാരത്തിന്റെ രാഷ്ട്രീയ പാർട്ടിക്കായി ഫ്ളക്സ് വെച്ച് നിരാശരായി ആരാധകർ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: 2017 ഡിസംബർ 31നാണ് രജനീകാന്ത് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചപ്പോൾ തമിഴകം ആകെ ആവേശത്തിലായിരുന്നു. സിനിമയും രാഷ്ട്രീയവും എന്നും കൂടിക്കുഴഞ്ഞ് കിടക്കുന്ന തിഴകത്ത് സ്റ്റെൽ മന്നൻ മറ്റൊരു എംജിആർ ആകുമെന്നായിരുന്നു പ്രവചനം. എന്നാൽ പാർട്ടി രൂപവത്കരിച്ച് 2021-ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മൂന്ന് വർഷം പിന്നിട്ടിട്ടും പാർട്ടി ആരംഭിക്കാൻ സാധിച്ചിട്ടില്ല. ഏറ്റവും ഒടുവിലായി ഡിസംബറിൽ പ്രഖ്യാപനം നടത്തി ജനുവരി 15ന് മുമ്പ് പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ.പക്ഷേ അപ്പോഴേക്കുമാഡ് കോവിഡ് വില്ലനായി എത്തിയത്. ഇതോടെയാണ് രാഷ്ട്രീയ പാർട്ടി വൈകുമെന്നും തന്റെ അനാരോഗ്യവും കഴിഞ്ഞ ദിവസം രജനീകാന്ത് തന്നെ തുറന്ന് പറഞ്ഞത്.ഇതോടെയാണ് ആരാധർ ആകെ നിരാശയിൽ അയത്്. ഇപ്പോൾ ചെന്നൈയിൽ പലയിടത്തും രജനിയുടെ രാഷ്ട്രീയപാർട്ടിക്കുവേണ്ടി ആരാധകർ വ്യാപകമായി ഫ്ളക്സ് വെക്കുകയാണ്.

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ പ്രവേശം വൈകുമെന്ന സൂചനയയാണ് രജനീകാന്ത് ഇപ്പോൾ നൽകുന്നത്. ഡോക്ടർമാർ മുന്നറിപ്പ് നൽകിയിട്ടുണ്ടെന്നും രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രജനി പാർട്ടി പ്രഖ്യാപനത്തിൽനിന്ന് പിന്മാറുന്നെന്ന തരത്തിൽ ഒരു പ്രസ്താവന കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതു താൻ എഴുതിയതല്ലെന്നും എന്നാൽ ആരോഗ്യപ്രനത്തെക്കുറിച്ച് അതിൽ പറയുന്ന കാര്യങ്ങൾ സത്യമാണെന്നും രജനി ട്വീറ്റ് ചെയ്യുകയായിരുന്നു. രജനി മക്കൾ മൻട്രത്തിന്റെ ചുമതലക്കാരുമായി ആലോചിച്ചതിനുശേഷം യഥാസമയം രാഷ്ട്രീയ നിലപാട് തീരുമാനിക്കുമെന്നും വ്യക്തമാക്കി. വൃക്കരോഗവും ,ആരോഗ്യപ്രശ്നങ്ങളും പ്രായവും ചൂണ്ടിക്കാട്ടിയ ഡോക്ടർമാർ രോഗപ്രതിരോധ ശേഷി കുറവായതിനാൽ പൊതുജനങ്ങളുമായി സമ്പർക്കം പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഡോക്ടമാരുടെ നിർദ്ദേശമുള്ളതിനാൽ കോവിഡ് നിയന്ത്രണവിധേയമാകുമ്പോൾ ആരാധകരുടെയും പൊതുജനങ്ങളുടെയും താത്പര്യപ്രകാരം തീരുമാനമെടുക്കുമെന്നുമായിരുന്നു രജനിയുടെ പേരിൽ പ്രചരിച്ച പ്രസ്താവനയിൽ പറഞ്ഞിരുന്നത്.

ഡോക്ടർമാരുടെ വിലക്കിനെത്തുടർന്ന് കുടുംബാംഗങ്ങളും സുഹൃത്തുകളും രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കാൻ നിർബന്ധിച്ചെന്നും അതിനാൽ രജനി രാഷ്ട്രീയമോഹം ഉപേക്ഷിക്കുന്നെന്നും അഭ്യൂഹം ശക്തമാണ്. തന്റെ പിന്മാറ്റം വിശദീകരിച്ച് രജനീകാന്ത് പ്രസ്താവന തയ്യാറാക്കിയെന്നും അതിന്റെ പകർപ്പാണ് സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതെന്നുമായിരുന്നു പ്രചാരണം. ഇതോടെയാണ് വിശദീകരണവുമായി രജനി എത്തിയത്. ഇതേസമയം, രണ്ട് മാസം കൂടി കാത്തിരുന്നതിനുശേഷം സ്ഥിതിഗതികൾ മെച്ചപ്പെടുന്നതോടെ രജനി പാർട്ടി പ്രഖ്യാപിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരൻ സത്യനാരായണറാവു ഗായ്ക്വാദ് പറയുന്നത്. നേരത്തെ ബിജെപിയുമായും ഡിഎംകെയുമായുമൊക്കെ രജനി ചർച്ച നടത്തിയിരുന്നു. തൂത്തുക്കുടിയിലെ സ്റ്റർലെറ്റ് കമ്പനിയെ ന്യായീകരിച്ച് അദ്ദേഹം നടത്തിയ പ്രസംഗവും വൻ വിവാദാമായിരുന്നു. ഇത് അദ്ദേഹത്തിന്റെ ജനപ്രീതി ഇടിയുന്നതിനും ഇടയാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP