Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിഎസ്‌ഐ മധ്യകേരള മഹാ ഇടവകയിലെ മുതിർന്ന വൈദികനും മുൻ കോളേജ് പ്രിൻസിപ്പലുമായിരുന്ന ഡോ. ഇ. സി. ജോൺ അന്തരിച്ചു

സിഎസ്‌ഐ മധ്യകേരള മഹാ ഇടവകയിലെ മുതിർന്ന വൈദികനും മുൻ കോളേജ് പ്രിൻസിപ്പലുമായിരുന്ന ഡോ. ഇ. സി. ജോൺ അന്തരിച്ചു

സ്വന്തം ലേഖകൻ

സിഎസ്‌ഐ മധ്യകേരള മഹാ ഇടവകയിലെ മുതിർന്ന് വൈദികനും ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കൽ കോളജ് മുൻ പ്രിൻസിപ്പലുമായ കവിയൂർ ഇലവിനാൽകുഴി റവ. ഡോ. ഇ. സി. ജോൺ (94) അന്തരിച്ചു. കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദവും ജർമനി ഹൈഡൽബർഡ് സർവകലാശാലയിൽ നിന്ന് ബൈബിൾ പഴയ നിയമത്തിൽ ഡോക്ടറേറ്റും നേടി.

മലയാളത്തിലെ ആദ്യ ബൈബിൾ വിജ്ഞാനകോശത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. യുടിസിയുടെ ലൈബ്രറി ഏഷ്യയിലെ ഏറ്റവും വലിയ റഫറൻസ് സെന്ററായി വികസിപ്പിക്കാനും പാവപ്പെട്ട ഒട്ടേറെ വിദ്യാർത്ഥികൾക്ക് പഠന സഹായം എത്തിക്കാനും നേതൃത്വം നൽകി. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ ജൂലിയാൻ ഹന്ന ജോൺ (ജർമനി), മക്കൾ: ഡോ. മേരി ജോൺ (ഡൽഹി), ആലീസ് (മുംബൈ), ബാലൻ ജോൺ (ജർമനി), ഡോ. ജേക്കബ് ജോൺ (ബെംഗളൂരു). മരുമക്കൾ: ഡോ. സതീഷ് ദേശ്പാണ്ഡെ (ഡൽഹി), മെൽവിൻ ലൂയിസ് (മുംബൈ), ഡോ. ആനി ജോൺ ജർമനി, പരേതയായ ജുറ്റ ജോൺ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP