Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡിനെ പേടിച്ച് വീട്ടിൽ ഒതുങ്ങിയവർക്ക് ഒഴിവു സമയം ചെലവിടാൻ ഇതാ ഒരു സൂപ്പർ ഇടം; അൽ ഷുഅ നേച്ചർ റിസർവിൽ എത്തിയാൽ ഉല്ലാസ യാത്രയ്ക്കൊപ്പം കൗതുക കാഴ്ചകളും കാണാം

കോവിഡിനെ പേടിച്ച് വീട്ടിൽ ഒതുങ്ങിയവർക്ക് ഒഴിവു സമയം ചെലവിടാൻ ഇതാ ഒരു സൂപ്പർ ഇടം; അൽ ഷുഅ നേച്ചർ റിസർവിൽ എത്തിയാൽ ഉല്ലാസ യാത്രയ്ക്കൊപ്പം കൗതുക കാഴ്ചകളും കാണാം

സ്വന്തം ലേഖകൻ

ദോഹ: കോവിഡ് നിയന്ത്രണങ്ങളാലും രോഗ വ്യാപനം ഭയന്നും കുട്ടികളെയും മറ്റും അനാവശ്യമായി പുറത്തിറക്കാതെ വീട്ടിനുള്ളിൽ തന്നെ ഇരുത്തി തുടങ്ങിയിട്ട് മാസങ്ങളേറെയായി. അത്തരക്കാർക്ക് ഒരു ചെറിയ ആശ്വാസമാകുവാൻ ഒരിടം ഒരുങ്ങിയിരിക്കുകയാണ്. അൽ ഷുഅ നേച്ചർ റിസർവ് ആണ് ആ സ്ഥലം. നല്ലൊരു ഉല്ലാസ യാത്രയും കൗതുക കാഴ്ചകളുമെല്ലാം കണ്ട് കുട്ടികളും കുടുംബങ്ങളുമായി വാരാന്ത്യങ്ങളിലെ ഒഴിവു സമയം ചെലവിടാൻ പറ്റിയ ഇടമാണിത്.

കാലാവസ്ഥ അനുകൂലമായതോടെ അൽ ഷുഅയിലെ കാഴ്ചകൾ കാണാൻ എത്തുന്നവരുടെ തിരക്കം വർധിച്ചിരിക്കുകയാണ്. ദോഹയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ ദൂരമാണ് അൽ ഷുഅയിലേയ്ക്കുള്ളത്. അൽഖോർ-അൽ ദഖീറ നഗരസഭയിൽ സ്ഥിതി ചെയ്യുന്ന അൽ ഷുഅയിലെത്തുന്ന സന്ദർശകരിൽ ഭൂരിഭാഗവും കുടുംബങ്ങളാണ്. 13,000 ചതുരശ്രമീറ്ററിലുള്ള നേച്ചർ റിസർവ് ഇരട്ടിയാക്കി വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

സന്ദർശകർക്ക് ഇരിപ്പിടങ്ങൾ, കുട്ടികൾക്ക് കളി സ്ഥലം ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് നിലവിലുള്ളത്. പുൽത്തകിടി നിറഞ്ഞ ചെറു കുന്നും തണലേകാൻ മരങ്ങളുമൊക്കെയായി ഹരിതാഭവുമാണ്. ആട്, കോഴി, തുർക്കി കോഴികൾ, താറാവ്, പ്രാവുകൾ, മുയൽ, അറേബ്യൻ ഒറിക്സ്, ഒട്ടകപ്പക്ഷി, കുള്ളൻ കുതിരകൾ, ആമകൾ, ചെറുമാനുകൾ എന്നിവയുൾപ്പെടെ സന്ദർശകർക്ക് കൗതുകം ഉണർത്താൻ കാഴ്ചകൾ ഏറെയുണ്ട്.

തിരക്കും ബഹളവും ശ്രദ്ധിക്കാതെ സന്ദർശകർക്കിടയിലൂടെ സഞ്ചരിക്കുന്ന വലുപ്പമേറിയ ആമകളാണ് പ്രധാന ആകർഷണം. ആമകളുടെ സഞ്ചാരം വിഡിയോയിൽ പകർത്താനും അടുത്തിരുന്ന് ചിത്രങ്ങളെടുക്കാനും തിരക്കാണ്. 14 ഇനങ്ങളിലുള്ള പക്ഷിമൃഗങ്ങൾക്ക് സുഖ താമസമൊരുക്കി വിശാലമായ കൂടുകളും ഓലമേഞ്ഞ മൺകുടിലുകളുമൊക്കെയായി ശ്രദ്ധയോടെയാണ് പരിപാലനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP