Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സംസ്ഥാനത്തെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും; ചില ജില്ലകളിൽ നിരോധനാജ്ഞ നീട്ടി; നിർദ്ദേശം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ്-19 കേസുകൾ വർധിച്ച സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് സിആർപിസി 144 പ്രകാരം ഒക്ടോബർ 31വരെ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് അവസാനിക്കാരിക്കെ ചില ജില്ലകൾ നിരോധനാജ്ഞ നീട്ടി. ഇത് സംബന്ധിച്ച ഉത്തരവ് അതാത് ജില്ലകളിലെ കളക്ടർമാർ പുറത്തിറക്കി.

മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കൊല്ലം, ഇടുക്കി എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ നീട്ടിയത്. കോവിഡ് കേസുകൾ ഉയർന്ന തോതിലുള്ള തിരുവനന്തപുരത്ത് നിരോധനാജ്ഞ നീട്ടുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകുമെന്ന് കളക്ടർ അറിയിച്ചു.

കോവിഡ് ബാധിതരുടെ എണ്ണം ഉയർന്ന തോതിൽ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ 15 ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടിയതായി കളക്ടർ എസ് സുഹാസ് വ്യക്തമാക്കി. നവംബർ 15വരെയാകും നിരോധനാജ്ഞ. പത്തനംതിട്ടയിലും നവംബർ 15വരെ നിരോധനാജ്ഞ നീട്ടി. നിലവിലേതിന് സമാനമായി വിവാഹ ചടങ്ങുകളിൽ 50 പേരെയും മരണാനന്തര ചടങ്ങുകളിൽ 20 പേരെയും മാത്രമേ അനുവദിക്കൂ. പൊതുസ്ഥലങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ലെന്നും കളക്ടർ അറിയിച്ചു.

തൃശൂർ ജില്ലയിൽ നിയന്ത്രണങ്ങൾ 15 ദിവസം കൂടി നീട്ടി. ആൾക്കൂട്ടങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ തുടരും. ആലപ്പുഴയിലും മലപ്പുറത്തും നിരോധനാജ്ഞ നവംബർ 15വരെ തുടരും. കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനൊപ്പം സാമുഹിക അകലം, മാസ്‌ക്, സാനിറ്റൈസേഷൻ എന്നീ സുരക്ഷാ മാർഗങ്ങങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്.

ഒക്ടോബർ മൂന്നിനാണ് കേരളത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഒക്ടോബർ 31 രാത്രി 12വരെ 144 നിലനിൽക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. നിരോധനാജ്ഞ നീട്ടുന്ന കാര്യത്തിൽ ജില്ല കളക്ടർമാർക്ക് തീരുമാനം എടുക്കാമെന്നും സർക്കാർ അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP