Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എല്ലാവരേയും ഞെട്ടിച്ച് യൂത്ത് കോൺഗ്രസുകാർ ക്ലിഫ് ഹൗസ് ഗേറ്റിന മുന്നിലെത്തി; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലെ സുരക്ഷാ വീഴ്ചയിൽ അഞ്ച് പൊലീസുകാർക്ക് സസ്‌പെൻഷൻ; മ്യൂസിയം സിഎയ്ക്കും എസ് ഐയ്ക്കും സ്ഥലംമാറ്റം

എല്ലാവരേയും ഞെട്ടിച്ച് യൂത്ത് കോൺഗ്രസുകാർ ക്ലിഫ് ഹൗസ് ഗേറ്റിന മുന്നിലെത്തി; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലെ സുരക്ഷാ വീഴ്ചയിൽ അഞ്ച് പൊലീസുകാർക്ക് സസ്‌പെൻഷൻ; മ്യൂസിയം സിഎയ്ക്കും എസ് ഐയ്ക്കും സ്ഥലംമാറ്റം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി.

ക്ലിഫ് ഹൗസിനു മുന്നിൽ സുരക്ഷാചുമതലയിലുണ്ടായിരുന്ന അഞ്ചു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. മ്യൂസിയം എസ്‌ഐ, സിഐ. എന്നിവരെ സ്ഥലം മാറ്റി. എ.ആർ. ക്യാമ്പിലേക്കാണ് ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത്. അന്വേഷണത്തിനു ശേഷം കൂടുതൽ നടപടി എടുക്കും.

സ്വർണക്കടത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിലേക്കു തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. പ്രതിഷേധങ്ങൾ ദേവസ്വം ബോർഡ് ജങ്ഷനിൽ തടയുകയാണ് പതിവ്. എന്നാൽ, ഇവിടെ ആവശ്യത്തിന് പൊലീസുകാരില്ലായിരുന്നു. ഇതേത്തുടർന്ന് പ്രവർത്തകരിൽ ചിലർ പ്രകടനവുമായി ക്ലിഫ് ഹൗസിന്റെ പ്രധാന ഗേറ്റിനു സമീപം എത്തി.

അതേസമയം ദേവസ്വം ബോർഡ് ജങ്ഷനിൽ പ്രവർത്തകർ പന്തം കത്തിച്ച് റോഡ് ഉപരോധിക്കുകയും ചെയ്തു. പ്രതിഷേധം തടയാൻ ശ്രമിച്ച പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷവുമുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP