Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്യാപ്‌സൂൾ പരുവത്തിൽ ന്യായീകരണങ്ങൾ നിരത്തി പ്രകടന പത്രിക ഒരുക്കിയിട്ടും പിഴച്ചത് ഇടത് സർക്കാരിന്; ഉമ്മന്ചാണ്ടി സർക്കാരിനെതിരെ ഉയർത്തിയ ആരോപണങ്ങൾ ഭസ്മാസുരന് ലഭിച്ച വരം പോലെ തിരിച്ച് കൊത്തുന്ന കാലം; വലത് സർക്കാരിന് എതിരെ നടത്തിയ ആദർശധീര ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ക്യാപ്‌സൂൾ തേടുന്നത് മുഖ്യൻ തന്നെ; പിണറായി അന്ന് പറഞ്ഞതും ഇന്ന് പറയുന്നതും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന പ്രയോഗമാണ് ഇടത് സർക്കാരിനെ വേട്ടയാടുന്നത്. അഴിമതിവീരാ, കള്ളക്കടതഡ്ത് കാരാ എന്നിങ്ങനെയൊക്കെയുള്ള മുദ്രാവാക്യങ്ങൾ തിരിച്ചു കൊത്തുന്ന കാലം. കഴിഞ്ഞ യുഡി.എഫ് സർക്കാർ കാലത്ത് പ്രതിപക്ഷ സമരം ആളിക്കത്തിച്ച് വിട്ടപ്പോൾ അറിഞ്ഞിരുന്നില്ല ഇവയെല്ലാം തിരിഞ്ഞു കൊത്തുന്ന കാലം കടക്കുമെന്ന്.തെറ്റുതിരുത്തൽ രേഖമുതൽ, ഉമ്മൻ ചാണ്ടി സർക്കാരിനെതിരേ ഉയർത്തിയ പ്രതിഷേധങ്ങൾവരെ കാലംതെറ്റി തിരിച്ചടിക്കുന്നു. സോളാർ ആരോപണം ഉയർന്നപ്പോൾ ഉമ്മൻ ചാണ്ടിയെ പ്രത്യേകിച്ചും യു.ഡി.എഫ്. സർക്കാരിനെ പൊതുവേയും മുൾമുനയിൽ നിർത്താൻ സിപിഎമ്മിനും എൽ.ഡി.എഫിനുമായി. അന്ന് പിണറായി ഉയർത്തിയ ഓരോവാക്കും ഇന്ന് അദ്ദേഹത്തിന് എതിരായി.

അതിനെ മറികടക്കാനുള്ള ന്യായീകരണം ദുർബലവുമാണ്. ക്യാപ്‌സൂൾ പരുവത്തിൽ ന്യായീകരണങ്ങൾ നിരത്തിയിട്ടും പ്രകട പത്രിക ഒരുക്കിയിട്ടും ഫലവത്തായില്ല. ചാനല് ചർച്ചകളിൽ വരുന്ന ഇടത് ന്യായീകരണത്തൊഴിലാളികൾ ഉത്തരം പറയാതെ വിയർക്കുന്ന അവസ്ഥയാണ് ഇന്ന് നിലവിൽ. പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് പറഞ്ഞ പിണറായി വിജയന്റെ ആരോപങ്ങളും മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് നടത്തിയ ന്യായീകരണങ്ങളുമാണ് പരിശോധിക്കേണ്ടത്.

' മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഓഫീസ് ഒരു തട്ടിപ്പിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നു. തട്ടിപ്പ് നടത്തിയെന്ന് പേഴ്സണൽ സ്റ്റാഫിന്റെ മൊഴി സ്ഥിരീകരിച്ചിരിക്കുന്നു. മുഖ്യമന്ത്രിക്ക് ഇതിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉമ്മൻ ചാണ്ടിയുടെ രാജി അനിവാര്യമായിരിക്കുകയാണ്. ഇത് ഏതെങ്കിലും മാധ്യമവാർത്തയായുള്ളതല്ല. അന്വേഷണ ഏജൻസിക്ക് ലഭിച്ച മൊഴിയും തെളിവുകളുമാണ്. അന്വേഷണ സംഘം ഇത് സ്ഥിരീകരിച്ചുകഴിഞ്ഞു. അതിന്റെ ആദ്യപടിയായാണ് മുഖ്യമന്ത്രിയുടെ പി.എ. ആയിരുന്ന ജോപ്പനെ ജയിലിലടച്ചത്. ജോപ്പനെതിരേ കേസുവന്നത് ഈ തട്ടിപ്പുസംഘം മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തനകേന്ദ്രമാക്കിയതിന്.-2013 ജൂൺ 30 (പിണറായി വിജയൻ):

എന്നാൽ സ്വന്തം സർക്കാരിന് പാളിച്ച വന്നപ്പോൾ മുഖ്യന്റ ന്യായീകരണം ഇങ്ങനെ:-

ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ മുഴുവൻ സർക്കാരിന്റെ തലയിൽ കെട്ടിവച്ച് സർക്കാരിനുമേൽ അഴിമതിയുടെ ദുർഗന്ധം എറിഞ്ഞു പിടിപ്പിക്കാനുള്ള വ്യാഖ്യാനമാണ് നടക്കുന്നത്. കഴിഞ്ഞദിവസത്തെ സംഭവവികാസങ്ങൾക്കിടയിൽ (ശിവശങ്കറിന്റെ അറസ്റ്റ്) അതിന്റെ തീവ്രത കൂട്ടാനുള്ള ശ്രമവുമുണ്ട്. ഒരു കാര്യം വ്യക്തമാക്കാനുണ്ട്. നേരത്തേ വ്യക്തമാക്കിയതുമാണ്. ഈ സർക്കാർ ഒരഴിമതിയും വാഴിക്കില്ല. അഴിമതിക്കാരെ സംരക്ഷിക്കുകയുമില്ല. ഈ സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനുള്ള ഒന്നും തന്നെയില്ല.-2020 ഒക്ടോബർ 29 (മുഖ്യമന്ത്രി)

സിപിഎം. തെറ്റുതിരുത്തൽ രേഖ-2009

ചില പാർട്ടി അംഗങ്ങൾക്കെതിരേ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനത്തിന്റെ പരാതി ഉയർന്നുവരാറുണ്ട്. പാർട്ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും കുടുംബാംഗങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പദവികൾ ഉപയോഗിച്ച് അന്യായമായത് നേടിയെടുക്കാനും സ്വത്ത് സമ്പാദിക്കാനുമുള്ള നടപടികൾ അരുത്.

സിപിഎം. സംസ്ഥാന പ്ലീനം (പാലക്കാട്-2015)

മദ്യപാനം, റിയൽ എസ്റ്റേറ്റ്, ബ്ലേഡ് കമ്പനി എന്നിവയുള്ള സഖാക്കളെ കണ്ടില്ലെന്ന് നടിക്കുന്നത് ഫലത്തിൽ നേതൃത്വം തെറ്റിന് കൂട്ടുനിൽക്കലാണ്. തെറ്റിന് കൂട്ടുനിൽക്കലും തെറ്റുചെയ്യുന്നതു പോലെയാണ്. ഒരു സഖാവ് വരവിൽക്കവിഞ്ഞ സമ്പാദ്യമുണ്ടാക്കിയാൽ അത് പാർട്ടിയെ ആകെ അപകീർത്തിപ്പെടുത്തും.

2020 ഒക്ടോബർ 29 (എ. വിജയരാഘവൻ, എൽ.ഡി.എഫ്. കൺവീനർ)

ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തത് സിപിഎമ്മിനെ ബാധിക്കുന്ന കാര്യമല്ല. ബിനീഷ് സിപിഎം. നേതാവല്ല. സെക്രട്ടറിയുടെ മകന്റെ പ്രവർത്തനം പാർട്ടി വിഷയവുമല്ല. മകന്റെ പേരിലുള്ള നടപടി അച്ഛന്റെ തലയിൽ കെട്ടിവെക്കാനാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP