Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഇനി വീട്ടിലെത്തും; തപാൽ വകുപ്പിന്റെ പുതിയ പദ്ധതി കോവിഡ് പശ്ചാത്തലത്തിൽ

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഇനി വീട്ടിലെത്തും; തപാൽ വകുപ്പിന്റെ പുതിയ പദ്ധതി കോവിഡ് പശ്ചാത്തലത്തിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേന്ദ്ര – സംസ്ഥാന പെൻഷൻകാർ, വിമുക്തഭടർ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (പെൻഷൻ തുടർന്നു ലഭിക്കാനുള്ള തെളിവ്) പോസ്റ്റ് ഓഫിസുകളിൽ നിന്നോ പോസ്റ്റ്മാൻ വീട്ടിൽ എത്തിയോ നൽകുന്ന പദ്ധതി തപാൽ വകുപ്പ് ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ മുതിർന്നവർ വീടിനു പുറത്തുപോകുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ ചുമതലയിൽ പദ്ധതി തുടങ്ങിയത്. മുൻകൂട്ടി അറിയിച്ചാൽ പോസ്റ്റ്മാൻ വീട്ടിലെത്തി മൈക്രോ എടിഎമ്മിന്റെ സഹായത്തോടെ സർട്ടിഫിക്കറ്റ് നൽകും. ഇതിനു തപാൽ വകുപ്പ് 70 രൂപ ഈടാക്കും. കേന്ദ്ര – സംസ്ഥാന ജീവനക്കാർ നവംബറിലാണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. ഇക്കുറി കേന്ദ്ര ജീവനക്കാർക്ക് ഡിസംബർ 31 വരെയും സംസ്ഥാന ജീവനക്കാർക്ക് മാർച്ച് വരെയും അവസരം നീട്ടിയിട്ടുണ്ട്. പെൻഷൻ വിവരങ്ങൾക്കൊപ്പം ആധാർ നമ്പറുമായി ബന്ധപ്പെടുത്തി വിരലടയാളം ചേർത്താണ് ജീവൻ പ്രമാൺ എന്ന ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിനു രജിസ്റ്റർ ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP