Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'ഗെയിൽ' കൊടുങ്കാറ്റിനെ അതിജീവിച്ച് മരണക്കളി കളിച്ച രാജസ്ഥാൻ 'റോയലായി'; പഞ്ചാബിനെതിരെ ഏഴ് വിക്കറ്റ് ജയം; കളിയിലെ കേമനായ ബെൻ സ്റ്റോക്‌സും സഞ്ജു സാംസണും ഉത്തപ്പയും സ്മിത്തും ഒത്തുപിടിച്ചപ്പോൾ 15 പന്ത് ബാക്കി നിൽക്കെ ജയം; പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി റോയൽസ്

'ഗെയിൽ' കൊടുങ്കാറ്റിനെ അതിജീവിച്ച് മരണക്കളി കളിച്ച രാജസ്ഥാൻ 'റോയലായി'; പഞ്ചാബിനെതിരെ ഏഴ് വിക്കറ്റ് ജയം; കളിയിലെ കേമനായ ബെൻ സ്റ്റോക്‌സും സഞ്ജു സാംസണും ഉത്തപ്പയും സ്മിത്തും ഒത്തുപിടിച്ചപ്പോൾ 15 പന്ത് ബാക്കി നിൽക്കെ ജയം; പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി റോയൽസ്

മറുനാടൻ ഡെസ്‌ക്‌

അബുദാബി: തോറ്റാൽ പുറത്താവുമായിരുന്നു രാജസ്ഥാൻ. കളിക്കുക അല്ലെങ്കിൽ മരിക്കുക എന്നത് ശപഥമായി എടുത്താണ് രാജസ്ഥാൻ ഇന്ന് റോയലായി കളിച്ചത്. പഞ്ചാബ് ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം 15 പന്തുകൾ ബാക്കിനിൽക്കെ രാജസ്ഥാൻ മറികടന്നു.കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ 7 വിക്കറ്റ് ജയം.

ക്യാപ്റ്റൻ സ്മിത്ത് വരെ നിർണായക മത്സരത്തിൽ ഫോം വീണ്ടെടുത്തു. ഉത്തപ്പ (30) ബെൻ സ്റ്റോക്‌സ് (50), സഞ്ജു സാംസൺ (48), സ്മിത്ത് (31), ജോസ് ബട്ലർ (22) എന്നിവരെല്ലാം മികച്ച ബാറ്റിങ് കാഴ്ചവച്ചു. ഓപ്പണിങ് വിക്കറ്റിൽ ഉത്തപ്പയും സ്റ്റോക്‌സും ചേർന്ന് 60 റൺസ് ആണ് കൂട്ടിച്ചേർത്തത്. സ്റ്റോക്‌സ് അർധസെഞ്ചുറി തികച്ചപ്പോൾ ഉത്തപ്പ 10 റൺസ് തികച്ചിരുന്നില്ല. പിന്നീട് സഞ്ജുവുമായി ചേർന്ന് ഉത്തപ്പ 51 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഉത്തപ്പ മടങ്ങിയതോടെ സ്ഞ്ജുവും സ്മിത്തും സ്‌കോർ താഴാതെ റൺ ഒഴുക്കി. ഇരുവരും 34 റൺസ് ആണ് അടിച്ചെടുത്തത്. അപരാജിതമായ നാലാം വിക്കറ്റിൽ സ്മിത്തും ബട്ലറും 41 റൺസ് നേടി വിജയം പേരിലാക്കി.രണ്ടു വിക്കറ്റ് വീഴ്‌ത്തി, അർധസെഞ്ചുറിയും നേടിയ ബെൻ സ്റ്റോക്‌സാണ് കളിയിലെ കേമൻ.

സ്‌കോർ: കിങ്‌സ് ഇലവൻ പഞ്ചാബ്: 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 185. രാജസ്ഥാൻ റോയൽസ് 17.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ്.

പഞ്ചാബ് ഇന്നിങ്‌സിൽ ഏറ്റവും വലിയ സംഭാവന നൽകിയത് ക്രിസ് ഗെയിൽ. 99 റൺസാണ് ഗെയിൽ വാരിക്കൂട്ടിയത്. കെ.എൽ.രാഹുലും(46) ഗെയിലും ചേർന്ന് 120 റൺസ് കൂട്ടുകെട്ടാം് പഞ്ചാബിന് അടിത്തറയിട്ടത്. അവസാന ഓവറുകളിൽ നിക്കോളാസ് പൂരാന്റെ വെടിക്കെട്ട് കൂടിയായതോടെ സ്‌കോർ 180 കടന്നു.

13 കളികളിൽനിന്ന് 12 പോയിന്റുമായി രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് രാജസ്ഥാൻ കുതിച്ചു. തോറ്റെങ്കിലും 13 കളികളിൽനിന്ന് 12 പോയിന്റുമായി പഞ്ചാബ് നാലാം സ്ഥാനത്ത് തുടരുന്നു. നെറ്റ് റൺറേറ്റിലെ വ്യത്യാസമാണ് അവരെ മുന്നിൽ നിർത്തുന്നത്. ഇതോടെ ഇരു ടീമുകൾക്കും ലീഗിലെ അവസാന മത്സരങ്ങൾ നിർണായകമായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP