Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'യൂറോപ്പിലേക്ക് സ്വാഗതം' എന്ന ക്യാപ്ഷനിൽ പുഞ്ചിരിക്കുന്ന ഫോട്ടോയിട്ടത് ഒരു മാസം മുമ്പ്; ആക്രമണത്തിന് അന്ന് രാവിലെ ചർച്ചിന് മുന്നിൽ നിന്ന് വീട്ടിലേക്ക് വിളിച്ചത് ആഹ്ലാദത്തോടെ; തലയറുത്തും കുത്തിയും മൂന്നുപേരെ കൊന്ന് തക്‌ബീർ വിളികളോടെ വെടിയേറ്റ് മരിച്ച യുവാവിന് ക്രിമിനൽ പശ്ചാത്തലം ഇല്ല

'യൂറോപ്പിലേക്ക് സ്വാഗതം' എന്ന ക്യാപ്ഷനിൽ പുഞ്ചിരിക്കുന്ന ഫോട്ടോയിട്ടത് ഒരു മാസം മുമ്പ്; ആക്രമണത്തിന് അന്ന് രാവിലെ ചർച്ചിന് മുന്നിൽ നിന്ന് വീട്ടിലേക്ക് വിളിച്ചത് ആഹ്ലാദത്തോടെ; തലയറുത്തും കുത്തിയും മൂന്നുപേരെ കൊന്ന് തക്‌ബീർ വിളികളോടെ വെടിയേറ്റ് മരിച്ച യുവാവിന് ക്രിമിനൽ പശ്ചാത്തലം ഇല്ല

എം മാധവദാസ്

പാരീസ്: 'യൂറോപ്പിലേക്ക് സ്വാഗതം'. ഒരു കുടിയേറ്റ ബോട്ടിൽ ഇറ്റലിയിൽ എത്തിയ ട്യുണീഷ്യക്കാരനായ ആ ചെറുപ്പക്കാരൻ ഒരു മാസം തികയുന്നതിന് മുമ്പ് ഈ ക്യാപ്ഷനിലാണ് ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വെറും 21 വയസ് മാത്രമുള്ള ഒറ്റ നോട്ടത്തിൽ നിഷ്‌ക്കളങ്കനെന്ന് തോന്നിക്കുന്ന ബ്രാഹിം ഔസാവോയിയാണ് കഴിഞ്ഞ ദിവസം ഫ്രാൻസിലെ ചർച്ചിൽ ഒരു സ്ത്രീയെ കഴുത്തറുത്തും രണ്ടുപേരെ കുത്തിയും കൊന്ന് ലോകത്തെ നടുക്കിയത്. തുടർന്ന് സുരക്ഷാസൈനികർ വെടിയുതിർത്തപ്പോൾ തഖ്ബീർ ധ്വനികൾ മുഴക്കി ഇയാൾ മരിക്കുകയും ചെയ്തു.

ദരിദ്രമായ ടുണീഷ്യൻ ഗ്രാമത്തിൽ നിന്ന് ഇയാൾ ബോട്ടിൽ ഇറ്റലിയെത്തി അവിടെ നിന്ന് ട്രെയിൻ മാർഗം ഫ്രാൻസിൽ എത്തുകയാണെന്നാണ് അറിയുന്നത്. ടുണീഷ്യയിൽ നടന്ന അന്വേഷണത്തിലും ഇയാൾക്ക് ക്രമിനൽ പശ്ചാത്തലം ഇല്ലെന്നാണ് അറിയുന്നത്. ഭീകരാക്രമണം നടത്തുന്നതിന്റെ അന്ന് രാവിലെ നൈസിലെ പള്ളിക്ക് മുന്നിൽ നിന്ന് ഇയാൾ വീട്ടിലേക്ക് വിളിച്ച് അമ്മയോട് സംസാരിച്ചിരുന്നു. മണിക്കുറുകൾക്കുള്ളിൽ ഈ രീതിയിലുള്ള ആക്രമണം നടത്തുമെന്നതിന്റെ യാതൊരു സംഭ്രമവും അയാളുടെ വാക്കുകളിൽ ഇല്ലായിരുന്നു. മാത്രമല്ല അയാൾ ആഹ്ലാദവാനുമായിരുന്നു. ഇതാണ് ഫ്രഞ്ച് അന്വേഷണ സംഘത്തെയും അമ്പരിപ്പിക്കുന്നത് എന്നാണ് ഡെയിലി മെയിൽ അടക്കമുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നിരപരാധികളെപ്പോലും ഇങ്ങനെ ജിഹാദികളാക്കാൻ ഇസ്ലാമിന് എങ്ങനെ കഴിയുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അമ്പരക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ഒറ്റപ്പെട്ടതാവാൻ വഴിയില്ലെന്നും ആക്രമണങ്ങൾ ആവർത്തിക്കുമെന്നുമാണ് അവർ കരുതുന്നത്. അതുകൊണ്ടുതന്നെ ഫ്രാൻസിൽ എമ്പാടും കനത്ത സുരക്ഷയാണ് ഉയർത്തിയിരിക്കുന്നത്.

ടുണീഷ്യയിൽ നിന്ന് കുടിയേറ്റക്കാരനായി എത്തിയത് ബോട്ടിൽ

ബ്രാഹിം ഔസാവോയി ഇറ്റലിയിൽ ഒരു കുടിയേറ്റ കപ്പലിലാണ് എത്തിയത്. ദാരിദ്ര്യം ശക്തമായ ട്യുണീഷ്യയിൽനിന്ന് ജോലി തേടി പലരും ഇറ്റലിയിലും ഫ്രാൻസിലും എത്താറുണ്ട്.ഇറ്റാലിയൻ തുറമുഖ നഗരമായ ബാരിയിലെ അധികൃതരും ഇയാളുടെ ചിത്രം എടുത്തിരുന്നു. 800 ഓളം കുടിയേറ്റക്കാരുമായി കപ്പൽ 15 ദിവസമായി ബാരി തീരത്ത് ക്വാറന്റൈനിൽ ആയിരുന്നു. ഔസാവോയിക്ക് ഒപ്പമുള്ള മറ്റ് കുടിയേറ്റക്കാർ പറയുന്നത് ഇയാൾ തന്റെ കൂടുതൽ സമയവും ഫോണിൽ ചെലവഴിച്ചുവെന്നാണ്. കരയിൽ എത്തിയപ്പോൾ പേര്, ജനനത്തീയതി, വിരലടയാളം എന്നിവ സഹിതം ഫോട്ടോ എടുത്തു. അദ്ദേഹത്തിന്റെ രേഖകളും പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടില്ല. ഇയാൾ മുമ്പ് ഇറ്റലിയിൽ പ്രവേശിക്കാൻ ശ്രമിച്ചിരുന്നതായും കണ്ടെത്താനായില്ല. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഇറ്റലിയിൽ താമസിക്കാൻ നിയമപരമായ അവകാശമില്ലെന്ന് അധികൃതർ ഇയാളെ അറിയിക്കുകയും ഏഴ് ദിവസത്തിനകം രാജ്യം വിടാനുള്ള ഉത്തരവ് നൽകുകയും ചെയ്തു. പക്ഷേ, നാടുകടത്തപ്പെടുന്നതിനുപകരം, ഔസാവോയി എങ്ങനെയെങ്കിലും മോചിപ്പിക്കപ്പെട്ടു. ഇത് എങ്ങനെയുണ്ടായി എന്ന് പരിശോധിക്കുന്നുണ്ട്. ഗുരുതരമായ ഒരു സുരക്ഷാവീഴ്ചയായാണ്

ഇയാൾ ബാരിയിൽ നിന്ന് പുറപ്പെട്ടത് എപ്പോഴാണെന്ന് വ്യക്തമല്ല, പക്ഷേ ഒക്ടോബർ 9 അല്ലെങ്കിൽ 10 തീയതികളിൽ അദ്ദേഹം ട്രെയിനിൽ പാരീസിലേക്ക് പോയതായി കണക്കാക്കപ്പെടുന്നു. അവിടെയും സുരക്ഷാ വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. കൂട്ടക്കൊല നടന്ന ദിവസം ഒക്ടോബർ 29 വരെ ഈ ജിഹാദി ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ താമസിച്ചുവെന്ന് കരുതപ്പെടുന്നു. അതിരാവിലെ ട്രെയിൻ നൈസിലേക്ക് പിടിച്ചു.
രാവിലെ 6.30 ന് നഗരത്തിലെത്തിയ അദ്ദേഹം, ബസിലിക്കയുടെ ഫോട്ടോ ടുണീഷ്യയിലുള്ള തന്റെ സഹോദരന് അയച്ചിരുന്നു. തുടർന്ന് അമ്മയുമായും ഇയാൾ ഫോണിൽ സംസാരിക്കുകയുണ്ടായി. രാവിലെ 8.30 ന് പള്ളി തുറന്നപ്പോൾ 12 ഇഞ്ച് ബ്ലേഡ് പുറത്തെടുത്താണ് ഇയാൾ കുത്തിയും തലയറുത്തും മൂന്നുപേര കൊന്നത്. അതായത് വളരെ കൃത്യമായി ആലോചിച്ച് ഉറപ്പിച്ചാണ് ഇയാൾ ആക്രമണം നടത്തിയത്.

ഞെട്ടി വിറച്ച് ടുണീഷ്യയിലെ കുടുംബം

ദരിദ്രമായ ടുണീഷ്യൻ പട്ടണമായ ബീഹജ്‌ലയിലാണ് ഇയാളുടെ വീടുള്ളത്. ഫ്രാൻസിൽ എത്തിയതുമുതൽ അവരുമായി ബന്ധപ്പെടാറുണ്ടെന്നും കുടുംബം പറയുന്നു. തന്റെ മകൻ ഫ്രാൻസിലുണ്ടെന്ന് കേട്ടപ്പോൾ താൻ അതിശയിച്ചുപോയി എന്നാണ് അമ്മ പറയുന്നത്. അവർ എന്താണ് ആസൂത്രണം ചെയ്യുന്നതെന്ന് അവർക്ക് അറിയില്ലായിരുന്നു.'നിങ്ങൾക്ക് ഫ്രഞ്ച് ഭാഷ അറിയില്ല, നിങ്ങൾക്ക് അവിടെ ആരെയും അറിയില്ല, നിങ്ങൾ അവിടെ ഒറ്റയ്ക്ക് താമസിക്കാൻ പോകുന്നു, എന്തുകൊണ്ട്, എന്തുകൊണ്ടാണ് നിങ്ങൾ അവിടെ പോയത്?' ആ സമയത്ത് താൻ ഇങ്ങനെയാണ് പറഞ്ഞതെന്ന് ബ്രാഹിം ഔസാവോയിയുടെ അമ്മ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരൻ അൽ അറേബ്യ ടിവി നെറ്റ്‌വർക്കിനോട് പറഞ്ഞു: 'കത്തീഡ്രലിനു മുന്നിൽ രാത്രി ചെലവഴിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. കെട്ടിടത്തിന്റെ ഒരു ഫോട്ടോയും അദ്ദേഹം എനിക്ക് അയച്ചു. ഫ്രാൻസിലെത്തിയപ്പോൾ അവൻ എനിക്ക് ഫോൺ ചെയ്തു. ഭീകരാക്രമണത്തിന് ഉത്തരവാദി ബ്രാഹീം ആണെന്നും അവനും ചിത്രങ്ങളിൽ കണ്ടത് അവനാണ്, ഞങ്ങളുടെ മകനാണ്,' - വിതുമ്പിക്കൊണ്ട് ആ അമ്മ പറയുന്നു. .

രാജ്യം വിടുന്നതിനുമുമ്പ് ബ്രാഹിം പാടുപെട്ട് വിവിധ ജോലികൾ ചെയ്തുവെന്ന് അയൽക്കാരൻവെടിയേറ്റു മരിച്ചുവെന്നും അറിഞ്ഞതോടെ കുടുംബം ആകെ തകർന്നിരിക്കയാണ്. ' പറഞ്ഞു.അതേസമയം, ഇയാളെ അപകടകാരിയോ തീവ്രാവാദബന്ധമുള്ളവനായോ തരം തിരിച്ചതായി സുരക്ഷാ സേനയ്ക്ക് അറിയില്ലെന്നും ടുണീഷ്യൻ ജുഡീഷ്യൽ വക്താവ് പറഞ്ഞു. സെപ്റ്റംബർ 14 നാണ് ബ്രഹീം രാജ്യംവിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്ലാം ഫാസിസമെന്ന് ആവർത്തിച്ച് ഫ്രാൻസ്

കത്തോലിക്കാ പുണ്യദിനമായ ഓൾ സെയിന്റ്സ് ദിനത്തിന് മുന്നോടിയായി നടന്ന കൊലപാതകങ്ങൾ നബിദജനത്തിൽ വലതുപക്ഷത്തിന്റെ തിരിച്ചിടിയുണ്ടാവുമോ എന്നും ഫ്രാൻസ് ഭയന്നരിക്കയാണ്.അതുകൊണ്ടുതന്നെ രാജ്യത്തെ ചർച്ചുകൾക്കും മോസ്‌ക്കുകൾക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജിഹാദിയുടെ കൂട്ടാളിയാണെന്നും സംശയിക്കുന്ന ഒരു 47 കാരനായ നൈസിലെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റുചെയ്തിട്ടുണ്ട്. ആക്രമണത്തിന് തലേദിവസം ബുധനാഴ്ച 21 കാരനായ ജിഹാദിയുമായി ഇയാൾ അടുത്ത ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ ഫ്രഞ്ച് മാധ്യമങ്ങളോട് പറഞ്ഞു.

ഫ്രാൻസിലെ ആരാധനാലയങ്ങളുടെ സുരക്ഷ വർധിപ്പിച്ചതായി നൈസ് സന്ദർശിച്ച പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു.സ്‌കൂളുകളിലെ സുരക്ഷയും വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ''വളരെ വ്യക്തമായി, ആക്രമിക്കപ്പെടുന്നത് ഫ്രാൻസാണ്,'' മാക്രോൺ പറഞ്ഞു.എന്തുവന്നാലും രാജ്യം ഞങ്ങളുടെ മൂല്യങ്ങൾ ഉപേക്ഷിക്കില്ല. നമ്മുടെ രാജ്യത്ത് മതം സ്വതന്ത്രമായി നടപ്പാക്കുന്നതിന് മുഴുവൻ രാജ്യവും ഒന്നിച്ച് നിൽക്കും. 'ഭിന്നതയുടെ മനോഭാവത്തിന് വഴങ്ങരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

വെള്ളിയാഴ്ച ഫ്രഞ്ച് റേഡിയോയിൽ സംസാരിച്ച ആഭ്യന്തരമന്ത്രി ജെറാൾഡ് ഡാർമാനിനും വികാര നിർഭര പ്രസംഗമാണ് നടത്തിയത്. 'ഫ്രാൻസ് യുദ്ധത്തിലാണ് ... ഒരു പ്രത്യയശാസ്ത്രത്തിനെതിരെയാണ്, ഇസ്ലാമിക പ്രത്യയശാസ്ത്രം, അതിന്റെ സാംസ്‌കാരിക കോഡുകൾ, ജീവിത രീതി ... ഭീകരതയിലൂടെ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നു.ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഫാസിസത്തിന്റെ ഒരു രൂപമാണ് ഇസ്ലാമിസം, അദ്ദേഹം പോരാടേണ്ടതുണ്ട്.സ്വാതന്ത്ര്യം, മതേതര സമൂഹം, നിയമവാഴ്ച എന്നിവയെ ശക്തിപ്പെട്ടുത്തന്നതിനാലാണ് ഫ്രാൻസ് തീവ്രവാദികളെ സംബന്ധിച്ചിടത്തോളം ഒരു വലിയ ലക്ഷ്യമാകുന്നത്'- അദ്ദേഹം വ്യക്തമാക്കി.അതേസമയം, ഫ്രാൻസ് ഇപ്പോൾ തീവ്രവാദികളുടെ പ്രിയപ്പെട്ട ലക്ഷ്യമായി മാറിയെന്നും നൈസ് പ്രത്യേകിച്ചും ഒരു രക്തസാക്ഷി നഗരമായി മാറിയെന്നും നൈസ് സ്ഥിതിചെയ്യുന്ന ആൽപ്‌സ്-മാരിടൈം മേഖലയിലെ ഡെപ്യൂട്ടി എറിക് സിയോട്ടി പറഞ്ഞു.

എത്രയൊക്കെ തിരിച്ചടികൾ ഉണ്ടായിട്ടും മതനിന്ദ തങ്ങളുടെ മൗലിക അവകാശമാണെന്നും, ഫ്രാൻസിൽ മാത്രമല്ല ലോകമെമ്പാടും പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്ലാം എന്നുമുള്ള തന്റെ വിവാദ പ്രസ്താവനകൾ തരിമ്പും തിരുത്താൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ തയ്യാറായിട്ടില്ല. മതനിന്ദ ആരോപിച്ച് അദ്ധ്യാപകൻ സാമുവൽ പാറ്റിയെ നേരത്തെ ഇസ്ലാമിക തീവ്രാവാദി തലയറുത്തുകൊന്നിരുന്നു. അതിന്റെ പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായിരുക്കുന്നത്. ഇസ്ലാമിക രാഷ്ട്രങ്ങൾ ഒന്നടങ്കം ഫ്രാൻസിനെ ബഹിഷ്‌ക്കരിക്കും എന്ന് പറഞ്ഞ് കാമ്പയിൽ നടത്തുന്നുണ്ടെങ്കിലും തങ്ങളുടെ നിലപാടിൽനിന്ന് ഫ്രഞ്ച് സർക്കാർ ഒരു പൊടി പിന്നോട്ട് പോയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP