Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംഘ് വംശഹത്യക്കെതിരെ മുക്കത്ത് പെൺപോരാട്ട പ്രതിജ്ഞ

സംഘ് വംശഹത്യക്കെതിരെ മുക്കത്ത് പെൺപോരാട്ട പ്രതിജ്ഞ

സ്വന്തം ലേഖകൻ

മുക്കം: ബലാത്സംഗത്തെ ആയുധമാക്കുന്ന സംഘ് വംശഹത്യാ രാഷ്ട്രീയത്തിനെതിരെ വിമൻ ജസ്റ്റിസ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പെൺപോരാട്ട പ്രതിജ്ഞയുടെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം ആളിക്കത്തി. സുരക്ഷാ മാനദണ്ഡം പാലിച്ച് പ്ലക്കാഡുകളേന്തി മുദ്രാവാക്യം വിളിച്ചും കവിത ചൊല്ലിയും പ്രസംഗിച്ചും വംശഹത്യാ രാഷ്ട്രീയത്തിനെതിരെ വനിതകൾ തെരുവിലിറങ്ങി.

ബലാത്സംഗം ആയുധമാക്കി വംശഹത്യാ രാഷ്ട്രീയം നടപ്പിലാക്കുന്ന സംഘ്പരിവാർ അജണ്ടകളെ ചെറുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മണ്ഡലം തല ഉദ്ഘാടനം മുക്കം കവലയിൽ സാമൂഹ്യ പ്രവർത്തക റിൻസി ജോൺസൻ നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് സലീന പുല്ലൂരാംപാറ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരുവമ്പാടി മണ്ഡലത്തിൽ 17 കവലകളിൽ പെൺ പോരാട്ട പതിജ്ഞ നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് ഒ സഫിയ ടീച്ചർ സ്വാഗതം പറഞ്ഞു. വിമൻ ജസ്റ്റിസ് ജില്ലാ കമ്മറ്റി അംഗം സഫീറ കൊടിയത്തൂർ, വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്‌ന ബാലു, വനിതാ കൺവീനർ ഹാജറ പി.കെ, ശ്രീജ മാട്ടുമുറി, ഇ.എൻ. നദീറ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP