Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നവംബർ മൂന്നിന് കേരളമാകെ പത്ത് ലക്ഷം ' വ്യാപാരികളുടെ പ്രതിഷേധ ധർണ്ണ; രാവിലെ 10 മുതൽ 12 വരെ വ്യാപാരം നിർത്തി വെക്കും: വ്യാപാരി വ്യവസായി ഏകോപന സമിതി

സ്വന്തം ലേഖകൻ

ജി.എസ്.റ്റി.യിലെ വ്യാപാര ദ്രോഹ നടപടികൾ നിർത്തിവെക്കുക കോവിഡ് മാനദണ്ഡങ്ങളുടെ മറവിൽ വ്യാപാരികളെ തകർക്കുന്ന ഉദ്യോഗസ്ഥ നടപടികൾ അവസാനിപ്പിക്കുക, പരിധിയിൽ കൂടുതൽ പിരിച്ചെടുത്ത പ്രളയ സെസ്സ് നിർത്തലാക്കുക, അനധികൃത വഴിയാര വാണിഭങ്ങൾ നിരോധിക്കുക, കാലഹരണപ്പെട്ട വാറ്റിന്റെ പേരിൽ പുറപ്പെടുവിച്ചിട്ടുള്ള നോട്ടീസ് നടപടികൾ പിൻവലിക്കുക , പുതുക്കിയ വാടകക്കുടിയാൻ നിയമം ഉടൻ നടപ്പിലാക്കുക, ലൈസൻസിന്റെ പേരിൽ നടത്തുന്ന അന്യായമായ പിഴ ശിക്ഷ റദ്ദാക്കുക തുടങ്ങി പതിനൊന്ന് ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നവംബർ മൂന്നിന് സംസ്ഥാന വ്യാപകമായ് പത്ത് ലക്ഷത്തിലധികം വ്യാപാരികൾ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ നടത്തും. പ്രതിഷേധ സമരത്തിന്റെ ഭാഗമായ് അന്നേ ദിവസം രാവിലെ 10 മണി മുതൽ 12 മണി വരെ കടതുറന്ന് വിൽപന നിർത്തി തൊഴിൽ ബഹിഷ്‌കരിച്ച് പ്രതിഷേധ സമരത്തിൽ എല്ലാ വ്യാപാരികളും വ്യാപാര സ്ഥാപനത്തിന്റെ മുമ്പിലും വിവിധ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ്ണയിൽ അണിചേരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്സിറുദ്ദീനും ജനറൽ സെക്രട്ടറി രാജു അപ്‌സരയും ഒരു സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP