Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ക്ലിഫ്ഹൗസിൽ ബോസിനെ കാണാൻ പലതവണ സ്വപ്ന പോയിട്ടുണ്ട്; സ്വപ്ന സമ്മാനിച്ച ഐഫോൺ തന്റെ പക്കലായിരുന്നെങ്കിലും അത് ഉപയോഗിച്ചത് ബോസെന്ന് ശിവശങ്കർ മൊഴി നൽകിയെന്ന് ജന്മഭൂമി; സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയിൽ നിന്നും വിവരങ്ങൾ ആരായാൻ ഇഡി തയ്യാറെടുക്കുന്നുവെന്നും പരിവാർ പത്രം; സിഎം രവീന്ദ്രന് പൂട്ടു വീഴുമെന്നും റിപ്പോർട്ട്

ക്ലിഫ്ഹൗസിൽ ബോസിനെ കാണാൻ പലതവണ സ്വപ്ന പോയിട്ടുണ്ട്; സ്വപ്ന സമ്മാനിച്ച ഐഫോൺ തന്റെ പക്കലായിരുന്നെങ്കിലും അത് ഉപയോഗിച്ചത് ബോസെന്ന് ശിവശങ്കർ മൊഴി നൽകിയെന്ന് ജന്മഭൂമി; സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയിൽ നിന്നും വിവരങ്ങൾ ആരായാൻ ഇഡി തയ്യാറെടുക്കുന്നുവെന്നും പരിവാർ പത്രം; സിഎം രവീന്ദ്രന് പൂട്ടു വീഴുമെന്നും റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന്റെ മറവിൽ നടത്തിയ സ്വർണക്കടത്തിൽ നിർണായക നീക്കവുമായി എൻഫോഴ്മെന്റ് ഡയറക്റ്റേറ്റ്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച ചില ഉത്തരങ്ങളാണ് അന്വേഷണത്തിന്റെ മുന മുഖ്യമന്ത്രിയിലേക്കും നീങ്ങുന്നത്. ജന്മഭൂമിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ക്ലിഫ്ഹൗസിൽ ബോസിനെ കാണാൻ പലതവണ സ്വപ്ന പോയിട്ടുണ്ടെന്നും സ്വപ്ന സമ്മാനിച്ച ഐഫോൺ തന്റെ പക്കലായിരുന്നെങ്കിലും ബോസിന്റെ ഉപയോഗത്തിനായിരുന്നു അതെന്നുമാണ് ശിവശങ്കറിന്റെ മൊഴിയെന്നാണ് റിപ്പോർട്ടെന്ന് ജന്മഭൂമി പറയുന്നു ഇതോടെയാണ് ബോസിന്റെ പങ്ക് സംബന്ധിച്ചും ഇഡി അന്വേഷണം നടത്തുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയിൽ നിന്നും വിവരങ്ങൾ ആരായാൻ ഇഡി തയ്യാറെടുക്കുന്നു എന്നാണ് റിപ്പോർട്ടെന്നും ആർ എസ് എസ് പത്രമായ ജന്മഭൂമി പറയുന്നു.

സ്വപ്നയ്ക്കു വേണ്ട സഹായങ്ങളെല്ലാം ചെയ്യാൻ എന്തിന് ശിവശങ്കറിന് നിർദ്ദേശം നൽകി, യുഎഇ സന്ദർശനം തുടങ്ങിയ സംഭവങ്ങളിൽ സംശയനിവാരണത്തിനായാണ് മുഖ്യമന്ത്രിയിൽ നിന്ന് വിവരം തേടുന്നത്. എം. ശിവശങ്കറിനെ പ്രതിചേർത്തതോടെ സ്വർണക്കടത്തു കേസിൽപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് ഉറപ്പായിരുന്നു. ഇവരിൽ പ്രധാനി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണെന്ന് വിവരം. ഓഫീസിന്റെ പ്രവർത്തനം സംബന്ധിച്ചും ജീവനക്കാരെക്കുറിച്ചും ഇന്നലെ ശിവശങ്കറിൽ നിന്ന് ഇഡി വിവരങ്ങൾ ശേഖരിച്ചു. രവീന്ദ്രനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ചോദിച്ചറിഞ്ഞിട്ടുണ്ടെന്നും വാർത്തയിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിലും ഔദ്യോഗിക വസതിയിലും രവീന്ദ്രൻ സമാന്തര ഓഫീസ് പ്രവർത്തനം നടത്തിയെന്ന് സിപിഎമ്മിനുള്ളിലും വലിയ വിമർശനങ്ങളുണ്ട്. ഊരാളുങ്കൽ സൊസൈറ്റിക്കു വേണ്ടി വഴിവിട്ട് സർക്കാർ തലത്തിലും ബിനാമിയായി മറ്റു പല മേഖലകളിലും രവീന്ദ്രന്റെ പ്രവർത്തനങ്ങളുണ്ടെന്നാണ് ചർച്ചകൾ. മുഖ്യമന്ത്രിയുടെ ബന്ധുക്കളെ ഉൾപ്പെടുത്തിയ പ്രത്യേകം സംവിധാനമാണ് രവീന്ദ്രൻ നടത്തുന്നത്. മുഖ്യമന്ത്രിക്കും രവീന്ദ്രനെ കൈയൊഴിയാൻ പറ്റാത്ത സ്ഥിതിയുണ്ടെന്ന് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നു. മുമ്പ് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര-ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ, ആ ഓഫീസിൽ പാർട്ടി പ്രതിനിധിയായി കോടിയേരി രവീന്ദ്രനെ നിയോഗിച്ചിരുന്നു.

ശിവശങ്കറിന് വിദേശത്ത് ബിനാമി ഇടപാടുകളുണ്ടെന്ന് എൻഫോഴ്സ്മെന്റിന് സ്ഥിരീകരിക്കാത്ത വിവരം ലഭിച്ചുവെന്നും സൂചനയുണ്ട്. സ്വപ്ന വിദേശത്തേക്ക് കടത്തിയതായി പറയുന്ന 1.90 ലക്ഷം ഡോളറിൽ ശിവശങ്കറിന്റെ പണമുണ്ടോയെന്ന കാര്യവും ഇ.ഡി പരിശോധിച്ചുവരികയാണ്. സ്വർണക്കടത്തിന് നേരത്തെ കസ്റ്റംസിൽ ഇടപെടൽ നടത്തിയ ശിവശങ്കർ പിടിവീഴുമെന്ന് ഉറപ്പായതോടെയാണ് സ്വർണം പിടിച്ചതിന് ശേഷം ഇടപെടാതെ മാറിനിന്നതെന്നാണ് ഇ.ഡി. 2019-ൽ ബാഗേജ് ക്ലിയറൻസിനായി ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ നിരവധി തവണ വിളിച്ചിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്.. അവസാനഘട്ടത്തിൽ വിളിക്കാതിരുന്നത് ബോധപൂർവ്വമാണെന്നാണ് നിഗമനം. പിടിക്കപ്പെടാനുള്ള സാധ്യതമുന്നിൽ കണ്ടായിരുന്നു ഇതെന്നാണ് അനുമാനം.

ബാഗേജ് തുറക്കാൻ കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് ശിവശങ്കർ മനസ്സിലാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ശിവശങ്കർ ഇടപെടലുകളിൽ നിന്ന് വിട്ടുനിന്നതെന്നും മനസ്സിലാക്കുന്നു. കസ്റ്റഡിയിലുള്ള ശിവശങ്കറിൽ നിന്ന് കൂടുതൽ വിവരങ്ങൾ ആരായുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്നാ സുരേഷിന് യുണിടാക് ഉടമ സന്തോഷ് ഈപ്പൻ കൈമാറിയ ഏറ്റവും വിലയേറിയ ഫോൺ ഉപയോഗിച്ചിരുന്നത് ശിവശങ്കർ ആയിരുന്നു. സ്വപ്ന ശിവശങ്കറിന് നൽകിയതാവാം ഈ ഫോണെന്നാണ് വിലയിരുത്തൽ. അന്വേഷണത്തിന്റെ ഭാഗമായി രേഖകൾ പരിശോധിക്കവെയാണ് ഇത്തരത്തിലൊരു സംശയം ഉടലെടുക്കുന്നത്.

ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ഈ ഐ ഫോൺ. തന്റെ കൈവശമുണ്ടായിരുന്ന ഫോണുകളുടെ ഐഎംഇ നമ്പർ ശിവശങ്കർ അന്വേഷണ സംഘത്തിന് നൽകിയിരുന്നു. സന്തോഷ് ഈപ്പനും താൻ വാങ്ങിയ ഫോണുകളുടെ വിവരങ്ങൾ കൈമാറിയിരുന്നു. ഇവ പരിശോധിച്ചതിൽ നിന്നാണ് സന്തോഷ് ഈപ്പൻ കൈമാറിയതിൽ ഏറ്റവും വിലയേറിയ ഫോൺ ശിവശങ്കറിന് ലഭിച്ചതായി വ്യക്തമായത്. ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുകയാണ്. ഇക്കഴിഞ്ഞ എട്ടാം തീയതി കൂടുതൽ ഡിജിറ്റൽ തെളിവുകൾ എൻഫോഴ്സ്മെന്റിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP