Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്തെ അൻപതോളം സിവിൽ സർവീസ് ഉദ്യോഗസ്ഥർ അഴിമതി കുരുക്കിൽ; വിചാരണ നേരിടുന്നവരിൽ 23 ഐഎഎസുകാരും മൂന്ന് ഐപിഎസുകാരും

രാജ്യത്തെ അൻപതോളം സിവിൽ സർവീസ് ഉദ്യോഗസ്ഥർ അഴിമതി കുരുക്കിൽ; വിചാരണ നേരിടുന്നവരിൽ 23 ഐഎഎസുകാരും മൂന്ന് ഐപിഎസുകാരും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്നത് അൻപതോളം സിവിൽ സർവീസ് ഉദ്യോഗസ്ഥർ. ഇതിൽ 23 ഐഎഎസുകാരും മൂന്ന് ഐപിഎസുകാരും 22 ഐആർഎസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. കേരളത്തിൽ ഐഎഎസ് ഉദ്യോഗസ്ഥനായ എം.ശിവശങ്കർ അറസ്റ്റിൽ കഴിയുമ്പോഴാണ് അഴിമതിക്കാരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കണക്കുകൾ പുറത്ത് വരുന്നത്.

അഴിമതിക്കേസുകളിൽ നിയമ നടപടി നേരിടുന്ന ഉദ്യോഗസ്ഥരുടെ പേരുകൾ പ്രസിദ്ധീകരിക്കണമെന്നു കേന്ദ്ര വിവരാവകാശ കമ്മിഷൻ കേന്ദ്ര സർക്കാരിനോടു ശുപാർശ ചെയ്തിരുന്നതാണ്. സർക്കാർ ഇതു സ്വീകരിച്ചിട്ടില്ല. 48 ഉന്നത ഉദ്യോഗസ്ഥർ അഴിമതിക്കേസുകളിൽ വിചാരണ നേരിടുകയാണെന്നു കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ലോക്‌സഭയിൽ പറഞ്ഞിരുന്നു. കുറ്റക്കാരെന്നു കണ്ട പിരിച്ചുവിട്ട 13 പേരിൽ ഐഎഎസ് 4, ഐപിഎസ് 1, ഐആർഎസ് 8. അഴിമതിയുടെ പേരിൽ സമീപകാലത്ത് ആദായനികുതി വകുപ്പിലെ 27 ഉദ്യോഗസ്ഥരെയും പിരിച്ചുവിട്ടിരുന്നു.

സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ആദ്യം കേന്ദ്ര പഴ്‌സനേൽ വകുപ്പിന്റെ അനുമതി തേടണം. അതതു വകുപ്പുകളിലെ ചീഫ് വിജിലൻസ് ഓഫിസർമാരാണു കേസ് പരിഗണിക്കുക. അടുത്ത ഘട്ടത്തിലാണ് കേന്ദ്ര വിജിലൻസ് കമ്മിഷനു (സിവിസി) മുൻപിൽ കേസ് എത്തുക. വകുപ്പ് വിജിലൻസും സിവിസിയും തമ്മിൽ അഭിപ്രായ ഭിന്നത ഉയർന്നാൽ പ്രധാനമന്ത്രിയുടെ പരിഗണനയ്ക്കു വിടേണ്ടി വരും. പലപ്പോഴും കേസിൽപെട്ട ഉദ്യോഗസ്ഥന്മാർ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങും. അർഹമായ സ്ഥാനക്കയറ്റവും നേടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP