Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇന്ത്യയ്ക്കായി അനുവദിച്ചത് 15 കാറുകൾ; അതിലൊന്ന് സ്വന്തമാക്കി ടോവിനോ തോമസ്: പൂർണമായും വിദേശത്ത് നിർമ്മിച്ച ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ മിനിയുടെ സൈഡ്വാക്ക് എഡിഷൻ ടൊവിനോയുടെ ഗാരേജിലേക്ക്: വില 44.90 ലക്ഷം

ഇന്ത്യയ്ക്കായി അനുവദിച്ചത് 15 കാറുകൾ; അതിലൊന്ന് സ്വന്തമാക്കി ടോവിനോ തോമസ്: പൂർണമായും വിദേശത്ത് നിർമ്മിച്ച ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ മിനിയുടെ സൈഡ്വാക്ക് എഡിഷൻ ടൊവിനോയുടെ ഗാരേജിലേക്ക്: വില 44.90 ലക്ഷം

സ്വന്തം ലേഖകൻ

ഇന്ത്യയ്ക്കായി അനുവദിച്ചിരിക്കുന്ന 15 കാറുകളിൽ ഒന്ന് സ്വന്തമാക്കി മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസ്. പൂർണമായും വിദേശത്ത് നിർമ്മിച്ച ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ മിനിയുടെ സൈഡ്വാക്ക് എഡിഷനാണ് ടൊവിനോ തോമസ് സ്വന്തമാക്കിയത്. കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. പൂർണമായും വിദേശത്തു നിർമ്മിച്ച മിനി കൺവെർട്ടബ്ൾ സൈഡ്വോക്ക് എഡീഷൻ ഇറക്കുമതി വഴിയാണ് ഇന്ത്യയിൽ വിൽപനയ്‌ക്കെത്തുന്നത്.

44.90 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ് ഷോറൂം വില. 38.90 ലക്ഷം രൂപയ്ക്കു ലഭിക്കുന്ന, സാധാരണ കൂപ്പർ എസിനെക്കാൾ അഞ്ചു ലക്ഷം രൂപ അധികമാണ് ഈ പരിമിതകാലപതിപ്പിന്റെ വില. പ്രകാശം പൊഴിക്കുന്ന ഡാഷ്‌ബോഡിനൊപ്പം സ്റ്റീയറിങ്ങിൽ സൈഡ്വോക്ക് എഡീഷൻ ബാഡ്ജിങ്ങും ഇടംപിടിക്കുന്നു. ഇലക്ട്രോണിക് സഹായത്തോടെ തുറക്കുകയും അടയുകയും ചെയ്യുന്ന സോഫ്റ്റ് ടോപ് സഹിതമാണു മിനി കൺവെർട്ടബ്ൾ സൈഡ്വോക്ക് എഡീഷൻ എത്തുന്നത്.

ഡീപ് ലാഗുന മെറ്റാലിക് നിറത്തോടെ എത്തുന്ന മിനി കൺവെർട്ടബ്ൾ സൈഡ്വോക്ക് എഡീഷനിൽ 17 ഇഞ്ച് അലോയ് വീലും സൈഡ്വോക്ക് എഡീഷൻ സ്റ്റിക്കറും ബാഡ്ജിങ്ങുമൊക്കെയുണ്ട്.എൽഇഡി ലൈറ്റിങ്, ആംബിയന്റ് ലൈറ്റിങ്, വാതിൽ തുറക്കുമ്പോൾ തിളങ്ങുന്ന ലോഗോ എന്നിവടയങ്ങിയ മിനി എക്‌സൈറ്റ്‌മെന്റ് പാക്കേജും മിനി കൺവെർട്ടബ്ൾ സൈഡ്വോക്ക് എഡീഷന്റെ ഭാഗമാണ്. കൂടാതെ മിനി യുവേഴ്‌സ് കലക്ഷനിൽ നിന്നുള്ള ലതർ അപ്‌ഹോൾസ്ട്രിയും സ്‌പോർട് ലതർ സ്റ്റീയറിങ് വീലും അകത്തളത്തിൽ കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങോടെ ആന്ത്രസൈറ്റ് ഫിനിഷും കാറിലുണ്ട്. റിയർവ്യൂ കാമറ, പാർക്ക് ഡിസ്റ്റൻസ് കൺട്രോൾ, സ്‌പോർട് സീറ്റ്, ഇരട്ട എയർബാഗ് തുടങ്ങിയവൊക്കെ കാറിൽ ലഭ്യമാക്കിയിട്ടുണ്ട്.

സാങ്കേതികവിഭാഗത്തിൽ സാധാരണ മിനി കൂപ്പർ എസ് കൺവെർട്ടബ്‌ളിൽ നിന്നു മാറ്റമൊന്നുമില്ലാതെയാണ് മിനി കൺവെർട്ടബ്ൾ സൈഡ്വോക്ക് എഡീഷൻ എത്തുന്നത്. കാറിനു കരുത്തേകുന്നത് ബിഎംഡബ്ല്യുവിന്റെ ട്വിൻ സ്‌ക്രോൾ ടർബോയുടെ പിൻബലമുള്ള രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ്. 192 പി എസ് വരെ കരുത്തും 280 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഏഴു സ്പീഡ്, ഇരട്ട ക്ലച് ട്രാൻസ്മിഷനാണ് ഈ എൻജിനു കൂട്ട്. നിശ്ചലാവസ്ഥയിൽ നിന്നു വെറും 7.1 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ മിനിക്കാവുമെന്നാണു നിർമ്മാതാക്കളുടെ വാദം. കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 230 കിലോമീറ്ററാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP