Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കൊൽക്കത്തയുടെ പ്ലേഓഫ് മോഹങ്ങളെ അവസാന രണ്ടുപന്തുകളിലെ സിക്‌സറുകളിൽ തച്ചുടച്ച് ചെന്നൈ; രവീന്ദ്ര ജഡേജയുടെ തകർപ്പൻ പ്രകടത്തിൽ സൂപ്പർ കിങ്‌സിന് ആറ് വിക്കറ്റ് ജയം; നിതീഷ് റാണയുടെ അർദ്ധസെഞ്ചുറിയുടെ ബലത്തിൽ വിജയം മോഹിച്ച നൈറ്റ് റൈഡേഴ്‌സിന് നിരാശ മാത്രം

കൊൽക്കത്തയുടെ പ്ലേഓഫ് മോഹങ്ങളെ അവസാന രണ്ടുപന്തുകളിലെ സിക്‌സറുകളിൽ തച്ചുടച്ച് ചെന്നൈ; രവീന്ദ്ര ജഡേജയുടെ തകർപ്പൻ പ്രകടത്തിൽ സൂപ്പർ കിങ്‌സിന് ആറ് വിക്കറ്റ് ജയം; നിതീഷ് റാണയുടെ അർദ്ധസെഞ്ചുറിയുടെ ബലത്തിൽ വിജയം മോഹിച്ച നൈറ്റ് റൈഡേഴ്‌സിന് നിരാശ മാത്രം

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ഐപിഎല്ലിൽ നിർണായക മത്സരത്തിൽ കൊൽക്കത്ത കാലിടറി വീണു. താരതമ്യേന മെച്ചപ്പെട്ട സ്‌കോർ നേടിയിട്ടും, പ്ലേഓഫ് കാണാതെ പുറത്തായ ചെന്നൈ സൂപ്പർ കിങ്‌സിനോട് പരാജയം. 173 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ അവസാന ഓവറിലെ അവസാന രണ്ട്പന്തിലെ സിക്‌സറുകളുമായി ജയത്തിലേക്ക് കുതിച്ചു.

അവസാന രണ്ടു പന്തിൽ സിക്‌സർ നേടിയ രവീന്ദ്ര ജഡേജയാണ് വിജയശിൽപി. ഇന്നിങ്‌സിന്റെ അവസാന 2 പന്തിൽ 7 റൺസാണ്് ചെന്നൈക്ക് വേണ്ടിയിരുന്നത്. തോൽവിയോടെ കോൽക്കത്തയുടെ പ്ലേ ഓഫ് മോഹങ്ങൾക്ക് മങ്ങലേറ്റു.

അവസാന രണ്ട് ഓവറിൽ ജഡേജ നടത്തിയ തീപ്പൊരി പോരാട്ടമാണ് ചെന്നെയെ വിജയിപ്പിച്ചത്. അവസാന രണ്ട് ഓവറിൽ ചെന്നൈയ്ക്കു 30 റൺസാണ് വേണ്ടിയിരുന്നത്. ലോക്കി ഫെർഗൂസൻ എറിഞ്ഞ 19 ഓവറിൽ 20 റൺസാണ് ജഡേജ അടിച്ചെടുത്തത്.അവസാന ഓവറിൽ രണ്ട് സിക്‌സറുകൾ ഉൾപ്പെടെ പറത്തി വിജയലക്ഷ്യം മറികടന്നു. സാം കരൻ ആയിരുന്നു ഒരറ്റത്ത് ജഡേജയ്ക്കു കൂട്ട്. ജഡേജ പുറത്താകാതെ 11 പന്തിൽ 31 റൺസെടുത്തു. 13 റൺസുമായി സാം കരനും പുറത്തായില്ല.

അർധ സെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്ക്വാദും (72) അമ്പാട്ടി റായ്ഡുവുമാണ് ചെന്നൈ ജയത്തിന്റെ അടിത്തറയിട്ടത്. നേരത്തെ നിതീഷ് റാണയുടെ (87) ഒറ്റയാൾ പോരാട്ടമാണ് കോൽക്കത്തയ്ക്കു മാന്യമായ സ്‌കോർ നൽകിയത്. 61 പന്തുകൾ നേരിട്ട റാണ നാലു സിക്‌സും 10 ഫോറുമടക്കം 87 റൺസെടുത്തു.

ആദ്യം ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. നിതീഷ് റാണ തന്റെ ഐപിഎല്ലിലെ ഏറ്റവും ഉയർന്ന സ്‌കോർ സ്വന്തമാക്കി. 87 റൺസാണ് നിതീഷ് വാരിക്കൂട്ടിയത്. തന്റെ അർദ്ധസെഞ്ചുറി 44 പന്തിൽ സ്‌കോർ ചെയ്ത നിതീഷ് പിന്നീട് ചെന്നൈയുടെ സ്പിന്നർമാരെ അടിച്ചുതകർത്തു. 26 റൺസുമായി ദിനേശ് കാർത്തിക് ഫിനിഷ് ചെയ്തു.

12 കളികളിൽ നിന്ന് 12 പോയിന്റുളേള കൊൽക്കത്തയ്ക്ക് അടുത്തരണ്ടുകളികളിൽ ജയം അനിവാര്യമായിരുന്നു. ചെന്നൈ ഇതിനകം ഐപിഎല്ലിൽ അപ്രസക്തരായി കഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP