Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നഗരമധ്യത്തിലെ കടയുടെ പൂട്ട് തകർത്ത് മോഷണം നടത്തി യുവാവ്; മോഷ്ടാവ് അപഹരിച്ച്ത് രണ്ടരലക്ഷം രൂപയുടെ സിഗററ്റ് മാത്രം; കവർച്ച അരങ്ങേറിയത് പുലർച്ചെ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: നഗരത്തിലെ കടയിൽ നിന്ന് രണ്ട് ലക്ഷം രൂപയുടെ സിഗരറ്റ് മോഷ്ടിച്ചു. ആലപ്പുഴ സ്റ്റേഡിയം വാർഡ് റെയ്ബാൻ കോംപ്ലക്സിൽ സുധീറിന്റെ ഉടമസ്ഥതയിലെ ബിഎം സ്റ്റോഴ്സിലായിരുന്നു മോഷണം. കഴിഞ്ഞ ദിവസം രാത്രിയിലാണ് കവർച്ച നടന്നത്.

കടയുടെ പുറത്തെ ഷട്ടറിനോട് ചേർന്നുള്ള ഗേറ്റ് വഴിഎത്തിയ മോഷ്ടാവ് ഷട്ടറിന്റെ പൂട്ട് തകർത്താണ് അകത്തുകയറിയത്. ഷെൽഫിൽ സൂക്ഷിച്ചിരുന്ന കിങ്ങ്സ് ലൈറ്റ്, വിൽസ്, മിനി വിൽസ്, ഗോൾഡ്, മിനി ഗോൾഡ് എന്നിവയടക്കമുള്ള സിഗരറ്റുകളാണ് കവർന്നത്.

വ്യാഴാഴ്ച രാവിലെ 8.30ന് കട തുറക്കാനെത്തിയ ജോലിക്കാരാണ് പൂട്ടുതകർന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്. മേശ കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ടിരുന്നു. ഇതിനൊപ്പമുണ്ടായ പേഴ്സിൽ സൂക്ഷിച്ച എടിഎം, പാൻ കാർഡ് അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടിട്ടില്ല.

പഴ്സിലെ സൗദി റിയാലും തിരിച്ചുകിട്ടി. കടയിലെ സിസിടിവി ദൃശ്യത്തിൽ പാന്റ് ധരിച്ച്? 35-40 വയസ്സ് തോന്നിക്കുന്ന കഷണ്ടിയുള്ള മോഷ്ടാവിന്റ ചിത്രം തെളിഞ്ഞിട്ടുണ്ട്. സൗത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP