Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറം സ്വദേശിയായ 24 കാരൻ കാനഡയിൽ വച്ച് മരിച്ചു; അന്ത്യം മസ്തിഷ്‌കാഘാതം മൂലം; മരണമടഞ്ഞത് രണ്ടരവർഷമായി കാനഡയിൽ ജോലി ചെയ്യുന്ന ത്വൽഹത്ത് മഹമൂദ്

മലപ്പുറം സ്വദേശിയായ 24 കാരൻ കാനഡയിൽ വച്ച് മരിച്ചു; അന്ത്യം മസ്തിഷ്‌കാഘാതം മൂലം; മരണമടഞ്ഞത് രണ്ടരവർഷമായി കാനഡയിൽ ജോലി ചെയ്യുന്ന ത്വൽഹത്ത് മഹമൂദ്

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിലെ 24കാരൻ കാനഡയിൽവെച്ച് മരിച്ചു. ജോലി ആവശ്യാർഥം രണ്ടരവർഷമായി കാനഡയിലായിരുന്ന ത്വൽഹത്ത് മഹമൂദിന്റെ മരണം മസ്തിഷ്‌ക്കാഘാതത്തെ തുടർന്നാണ്.

മലപ്പുറം കൊണ്ടോട്ടി ഒഴുകൂരിന് സമീപം വളയക്കുത്ത്, താമസിക്കുന്ന തലാപ്പിൽ ത്തൊടിക ത്വൽഹത്ത് മഹമൂദ് (24) ആണ് കാനഡയിൽവെച്ച് മരിച്ചത്. പരേതനായ തലാപ്പിൽത്തൊടിക അബൂബക്കർ ഹാജിയാണ് പിതാവ്. രണ്ടര വർഷമായി കനഡയിലുള്ള ത്വൽഹത്ത് ഹാലി ഫാക്സ് പ്രവിശ്യയിൽ ജോലി ചെയ്തു വരികയായിരുന്നു. മസ്തിഷ്‌ക്കാഘാതത്തെ തുടർന്നായിരുന്നു മരണം 

മൃതദേഹം വിട്ടു കിട്ടുന്നതിനും അനുബന്ധ ചടങ്ങുകൾക്കും ടോം തോമസ്, ഫൈസൽ മൂപ്പൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകർ സ്തുത്യർഹമായ പങ്കുവഹിച്ചു. സി.പി അസ്മാബിയാണ് മാതാവ്. ബദറുന്നീസ, റഹനാസ്, ജാസ്മിൻ, സഫീറ (ടീച്ചർ, ജി എം എൽ പി എസ് കുട്ടശ്ശേരിക്കുളമ്പ), ജമാൽ അൻസാരി (ജിദ്ദ) എന്നിവർ സഹോദരങ്ങളാണ്.അബ്ദുൽ റസാഖ് (എച്ച്.എം.വൈ.എച്ച്.എസ്.എസ്, മഞ്ചേരി), അഷ്റഫ്(അരീക്കോട്), അബ്ദുൽ ജലീൽ (പത്തിരിയാൽ ), മുഹമ്മദ് യൂനുസ് (എസ്.എസ്.എച്ച്.എസ്.എസ് മൂർക്കനാട് ) എന്നിവർ സഹോദരീ ഭർത്താക്കന്മാരാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP