Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡാഡി ക്യാപ്‌സൂൾ വിതരണത്തിലാണ്; ഇവിടെ പെട്ടുപോയല്ലോ കാറൽ മാർക്‌സ് മുത്തപ്പാ; ഞാനില്ലാത്തോണ്ട് എന്റെ ഡാഡി ജലപാനം പോലും ചെയ്ത് കാണില്ല; ബിനീഷ് കോടിയേരി അറസ്റ്റിലായെന്ന് ..ചാനൽ മാറ്റി കൈരളി വച്ചാലോ? അതിലും ഇങ്ങനെ തന്നാ ന്യൂസ്: ട്രോളർമാർക്ക് ഇന്ന് ചാകര; സൈബർ സഖാക്കൾ മൗനത്തിലാണ്ടപ്പോൾ ആഘോഷമാക്കി എതിരാളികൾ

ഡാഡി ക്യാപ്‌സൂൾ വിതരണത്തിലാണ്; ഇവിടെ പെട്ടുപോയല്ലോ കാറൽ മാർക്‌സ് മുത്തപ്പാ; ഞാനില്ലാത്തോണ്ട് എന്റെ ഡാഡി ജലപാനം പോലും ചെയ്ത് കാണില്ല; ബിനീഷ് കോടിയേരി അറസ്റ്റിലായെന്ന് ..ചാനൽ മാറ്റി കൈരളി വച്ചാലോ? അതിലും ഇങ്ങനെ തന്നാ ന്യൂസ്: ട്രോളർമാർക്ക് ഇന്ന് ചാകര; സൈബർ സഖാക്കൾ മൗനത്തിലാണ്ടപ്പോൾ ആഘോഷമാക്കി എതിരാളികൾ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: ട്രോളർമാർക്ക് ഇന്ന് ആഘോഷമായിരുന്നു. ആവശ്യത്തിലേറെ വിഭവങ്ങളും. സഖാക്കൾ മൗനത്തിലാണ്ടപ്പോൾ, യുഡിഎഫ്-ബിജെപി അനുകൂല പേജുകളിൽ സഖാക്കളെ എടുത്തുപെരുമാറിയെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ട്രോളുകളുടെ പെരുമഴയ്ക്ക് തുടക്കം കുറിച്ചത് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് തന്നെ.

ബിനീഷിന്റെ അറസ്റ്റിന് പിന്നാലെ ഫേസ്‌ബുക്കിൽ കോടിയേരിയുടെ മകനെ ഫിറോസ് തിരിച്ചുട്രോളി. മധുരപ്രതികാരം എന്നൊക്കെ വേണമെങ്കിൽ പറയാം. ഒകെ ഗുഡ്‌നൈറ്റ് എന്ന രണ്ട് വാക്ക് മാത്രമാണ് പി.കെ.ഫിറോസ് ഫേസ്‌ബുക്കിൽ എഴുതിയത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദും തമ്മിലുള്ള ഇടപാട് സെപ്റ്റംബർ 2 നാണ് പി.കെ ഫിറോസ് വാർത്തസമ്മേളനത്തിൽ ഉന്നയിച്ചത്.

പി.കെ ഫിറോസ് വാർത്താസമ്മേളനം ആരംഭിച്ചപ്പോൾ തന്നെ ബിനീഷ് കോടിയേരി ഫേസ്‌ബുക്കിൽ 'ഓക്കെ, ഗുഡ്‌നൈറ്റ്' എന്നാണ് പ്രതികരിച്ചത്. സോഷ്യൽമീഡിയയിൽ അടക്കം ഏറെ ചർച്ചയാകുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ബിനീഷ് അറസ്റ്റിലായതിന് പിന്നാലെ പി.കെ ഫിറോസ് അതേ വാചകങ്ങൾ ഫേസ്‌ബുക്കിൽ കുറിച്ചത്.

സ്വർണക്കടത്ത് കേസ് വന്നതോടെ അൽപം പ്രതിരോധത്തിലായെങ്കിലും പഴയതെല്ലാം ചികഞ്ഞെടുത്ത് തിരിച്ചുട്രോളാൻ സൈബർ സഖാക്കൾക്ക് ഇന്നലെ 10 മണി വരെ ഉത്സാഹമുണ്ടായിരുന്നു. എന്നാൽ, ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തതോടെ എല്ലാവരുടയും മുഖപുസ്തകങ്ങൾ മ്ലാനമായി. സൈബർ ലോകത്ത് എം വിജയരാജൻ തുറന്നിട്ട ക്യാപ്‌സൂൾ ശേഖരം തേടി പോയിരിക്കുകയാവും സൈബർ സഖാക്കളെന്നാണ് എതിരാളികളുടെ സംസാരം. പോരാളി ഷാജിക്ക് പോലും മിണ്ടാട്ടമില്ല. സർക്കാരിന്റെ ചില പദ്ധതികളൊക്കെ വിശദീകരിച്ച് പോരാളി വികസനോന്മുഖനായി സായൂജ്യമടഞ്ഞു. സോണിയയ്ക്കും രാഹുലിനുമൊക്കെ ചെറിയ ഡോസുകൾ കൊടുക്കാതിരുന്നില്ല.

ശിവശങ്കർ അറസ്റ്റിലായപ്പോൾ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ ഇ.ഡി. കേസിലെ വിവരങ്ങൾ പോസ്റ്റ് ചെയ്ത് രക്ഷപ്പെട്ടു. ബിനീഷ് അറസ്‌ററിലായപ്പോഴാകട്ടെ ആകെ ഒരുവാദം നേരത്തെ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതിന്റെ ആവർത്തനം തന്നെ. ബിനീഷ് പാർട്ടിയിൽ ഒരു പദവിയും വഹിക്കുന്നില്ലല്ലോ..പിന്നെന്താ...ഏതന്വേഷണവും നടത്താമെന്ന പാർട്ടി പറഞ്ഞതല്ലേ പിന്നെന്താ ...എന്നൊക്കെയായി വാദങ്ങൾ. ബിനീഷിനെതിരേ ഏത് അന്വേഷണവും നടത്താമെന്ന് പാർട്ടി നേരത്തെ പറഞ്ഞതാണെന്നും സൈബർ സഖാക്കൾ വാദിക്കുന്നു.ഏതായാലും എതിരാളികൾ ആഘോഷത്തിമിർപ്പിലാണ്.

 കെപിസിസിയുടെ ഫേസ്‌ബുക്ക് പേജിൽ വന്ന ചില ട്രോളുകൾ ഇങ്ങനെ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP