Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പതിനഞ്ചുകാരിയുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിന് തെളിവില്ല; പോക്സോ കേസിലെ പ്രതിയായ യുവാവിനെ കോടതി വെറുതെ വിട്ടു

പതിനഞ്ചുകാരിയുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിന് തെളിവില്ല; പോക്സോ കേസിലെ പ്രതിയായ യുവാവിനെ കോടതി വെറുതെ വിട്ടു

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ഇടുക്കി സ്വദേശി ഷെമിൽ രാജി (32)നെ പോക്സോ കേസിൽ വെറുതെ വിട്ടു. കോട്ടയം ആഡീഷണൽ ജില്ലാ ജഡ്ജ് ജി. ഗോപകുമാറാണ് ഷെമിൽ കുറ്റക്കരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടയച്ചത്. ഇടുക്കി സ്വദേശി ഷെമിൽ രാജ് പത്തനംതിട്ടയിലാണ് താമസിക്കുന്നത്. മിസ്കോളിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ തട്ടി കൊണ്ടുപോയി നഗ്ന ചിത്രങ്ങൾ പകർത്തി കുട്ടിയുടെ ഫേസ്‌ബുക്ക് പ്രൊഫൈൽ ഹാക്ക് ചെയ്ത് അപകീർത്തികരമായ ചിത്രം പ്രചരിപ്പിച്ചെന്നായിരുന്നു കേസ്.

2014 ജനുവരിയിലാണ് സംഭവം. മിസ്കോളിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ന​ഗ്ന ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചു എന്നായിരുന്നു കേസ്. പെൺകുട്ടിയുടെ ഫേസ്‌ബുക്ക് പ്രൊഫൈൽ ഹാക്ക് ചെയ്താണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും പെൺകുട്ടി ആരോപിച്ചിരുന്നു.

അയർക്കുന്നം സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലീസ് ആണ് പ്രതിക്ക് എതിരെ കേസ്സ് എടുത്തത്. അന്വേഷണത്തിൽ പ്രതിയുടേത് എന്ന് ആരോപിച്ച് കോടതിയിൽ ഹാജരാക്കിയ മൂന്ന് മൊബൈലിൽ ഫോണുകളും പ്രതിയുടെതാണെന്ന് തെളിയിക്കുവാൻ പ്രൊസിക്യൂഷന് സാധിച്ചില്ല. ഫോണിൽ ഉണ്ടായിരുന്ന ഫോട്ടോയും വീഡിയോയും പെൺകുട്ടിയുടെതാണെന്ന് തെളിയിക്കുവാനും പ്രൊഫൈൽ ഹാക്ക് ചെയ്തു എന്ന കാര്യവും സാങ്കേതികമായി തെളിയിക്കുവാൻ സാധിച്ചിട്ടില്ല എന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് പ്രതിയെ കോടതി വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി അഡ്വ: ജിതേഷ് ജെ.ബാബു, സുബിൻ കെ. വർഗീസ് എന്നിവർ കോടതിയിൽ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP