Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാട്ടിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഉടൻ രജിസ്റ്റർ ചെയ്‌തോളൂ; പോകാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ കണക്ക് ശേഖരിച്ചു തുടങ്ങി

നാട്ടിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഉടൻ രജിസ്റ്റർ ചെയ്‌തോളൂ; പോകാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ കണക്ക് ശേഖരിച്ചു തുടങ്ങി

സ്വന്തം ലേഖകൻ

കുവൈത്തിലെ ഇന്ത്യൻ എംബസ്സി നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ കണക്ക് ശേഖരിക്കുന്നു. അടുത്ത ദിവസങ്ങളിൽ നാട്ടിൽ പോകാൻ ഒരുങ്ങുന്നവർ എംബസിയിൽ വീണ്ടും രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. വന്ദേഭാരത് ദൗത്യത്തിന് കീഴിൽ നാട്ടിൽ പോകാനായി നേരത്തെ നിരവധി പ്രവാസികൾ എംബസിയിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പലരും യാത്ര ചെയ്തിട്ടില്ല. ഇതേ തുടർന്നാണ് നാട്ടിൽ പോകാൻ ഒരുങ്ങുന്ന പ്രവാസികളുടെ യഥാർഥ കണക്ക് ലഭ്യമാക്കാൻ എംബസി പുതിയ രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിച്ചത്.

അടുത്ത ദിവസങ്ങളിൽ റീപാട്രിയേഷൻ വിമാനങ്ങളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര പുറപ്പെടാൻ ആഗ്രഹിക്കുന്നവർ എംബസി വെബ്സൈറ്റിൽ നൽകിയ ലിങ്കിൽ പേര് വിവരങ്ങൾ നൽകണമെന്ന് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. പേര്, ഇ മെയിൽ, കുവൈത്തിലെ ഫോൺ നമ്പർ, വന്ദേഭാരത് ദൗത്യത്തിനായി നേരത്തെ രജിസ്റ്റർ ചെയ്ത നമ്പർ, വിസ സ്റ്റാറ്റസ്, ഇന്ത്യയിലെ സംസ്ഥാനം, അടുത്തുള്ള വിമാനത്താവളം എന്നീ വിവരങ്ങൾ സഹിതം നവംബർ അഞ്ചിനകം രജിസ്റ്റർ പൂർത്തിയാക്കണം. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി നേരത്തെ നടത്തിയ രജിസ്‌ട്രേഷന് പകരമല്ല പുതിയ രജിസ്‌ട്രേഷൻ എന്നും ഇപ്പോഴത്തെ ഡിമാൻഡ് അറിയാൻ നിശ്ചിത കാലത്തേക്ക് നടത്തുന്ന രവിവര ശേഖരണമാണിതെന്നും എംബസി വാർത്താകുറിപ്പിൽ വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾക്ക് [email protected]എന്ന വിലാസത്തിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു. രജിസ്‌ട്രേഷൻ ലിങ്ക്: https://forms.gle/R12a8XDxYXfroXUaA

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP