Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എട്ടു വർഷത്തോളം കഴിഞ്ഞത് ഭാര്യാഭർത്താക്കന്മാരെ പോലെ; 27കാരിയെ മടുത്തതോടെ മറ്റൊരു സ്ത്രീയെ തേടി കാമുകൻ; യുവാവിനെ ആസിഡൊഴിച്ച് പ്രതികാരം ചെയ്ത് കാമുകിയും

എട്ടു വർഷത്തോളം കഴിഞ്ഞത് ഭാര്യാഭർത്താക്കന്മാരെ പോലെ; 27കാരിയെ മടുത്തതോടെ മറ്റൊരു സ്ത്രീയെ തേടി കാമുകൻ; യുവാവിനെ ആസിഡൊഴിച്ച് പ്രതികാരം ചെയ്ത് കാമുകിയും

മറുനാടൻ ഡെസ്‌ക്‌

അഗർത്തല: കാമുകൻ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനാൽ കാമുകന് നേരെ ആസിഡ് എറിഞ്ഞ് യുവതി. ത്രിപുരയിലെ അ​ഗർത്തലയിലാണ് സംഭവം. 27 കാരിയായ യുവതിയാണ് കാമുകനെ ആക്രമിച്ചത്. തന്റെ കാമുകൻ മറ്റൊരു സ്ത്രീയുമായി ഡേറ്റിങ് ആരംഭിച്ചുവെന്നും ഇത് തന്നെ പ്രകോപിപ്പിച്ചുവെന്നുമാണ് യുവതിയുടെ മൊഴി. അറസ്റ്റിലായ യുവതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പരിക്കേറ്റ യുവാവിനെ അഗർത്തല സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവാവ് ഗുരുതരാവസ്ഥയിലാണ്. 30കാരന്റെ കണ്ണിനും മൂക്കിനും പൊള്ളലേറ്റിട്ടുണ്ട്.

എട്ടുവർഷത്തിലധികം കാലം യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് ബിനാറ്റ സന്താൾ പൊലീസിന് മൊഴി നൽകി. അടുത്തിടെ മറ്റൊരു യുവതിയുമായി കാമുകൻ പ്രണയത്തിലായതാണ് പ്രകോപനത്തിന് കാരണം. സ്‌കൂളിൽ പഠിക്കുന്ന കാലം തൊട്ട് യുവാവിനെ അറിയാമെന്ന് യുവതി പറയുന്നു. മുപ്പതുകാരൻ ബിരുദം പൂർത്തിയാക്കിയ ശേഷമാണ് പൂണെയിലേക്ക് മാറിയതെന്ന് യുവതി പറഞ്ഞു. സന്തേൽ പൂണെയിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

2018 മാർച്ചിൽ തന്നെ ഉപേക്ഷിച്ച് യുവാവ് ത്രിപുരയിലേക്ക് മടങ്ങി. മൂന്ന് മാസം കഴിഞ്ഞപ്പോൾ താനുമായുള്ള എല്ലാവിധ ബന്ധങ്ങളും യുവാവ് അവസാനിപ്പിച്ചതായി യുവതിയുടെ മൊഴിയിൽ പറയുന്നു. യുവാവിനെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതായതോടെ യുവതി അന്വേഷണം ആരംഭിച്ചു.

ബിനാറ്റ സന്താൾ കാമുകനെ അന്വേഷിച്ച് കണ്ടെത്തുന്നതിനായി ഓഗസ്റ്റിൽ നാട്ടിലേക്ക് മടങ്ങിപ്പോയി. എന്നാൽ ഗ്രാമത്തിൽ യുവാവിനെ കണ്ടെത്താൻ സാധിച്ചില്ല.തുടർന്ന് റാഞ്ചിയിൽ ഹെൽത്ത് ട്രെയിനിങ് സെന്ററിൽ ജോലി ചെയ്യാൻ തുടങ്ങി. അതിനിടെ ദുർഗാപൂജയുടെ സമയത്ത് യുവാവിനെ കണ്ടുമുട്ടുകയായിരുന്നുവെന്ന് യുവതി പറയുന്നു. തുടർന്ന് വിവാഹാഭ്യർത്ഥന നടത്തി. യുവാവ് നിരസിച്ചതോടെ ബിനാറ്റ സന്താൾ ആസിഡാക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP