Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരൂരങ്ങാടിയിൽ കുടിവെള്ള പദ്ധതികൾക്ക് 1.30 കോടി രൂപയുടെ അനുമതി

സ്വന്തം ലേഖകൻ

തിരുരങ്ങാടി: തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ കുടിവെള്ള പദ്ധതികൾക്ക് 1.30 കോടി രൂപയുടെ അനുമതി ലഭിച്ചു. തിരൂരങ്ങാടി നഗരസഭയിലെ പതിനാറുങ്ങൾ മുതൽ കരിപറമ്പ് വരെ വാട്ടർ അഥോറിറ്റിയുടെ കാലപ്പഴക്കം ചെന്ന മെയിൻ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് ഒരു കോടി രൂപയുടെയും, ചെമ്മാട് മാനിപ്പാടം പ്രദേശത്ത് കുടിവെള്ള വിതരണം കൂടുതൽ സുഗമമാക്കുന്നതിനു എംഎ‍ൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയുടെയും അനുമതിയാണ് ലഭിച്ചിട്ടുള്ളത്. പതിനാറുങ്ങൽ മുതൽ കരിപറമ്പ് വരെയുള്ള ഭാഗത്ത് കാലപ്പഴക്കം ചെന്ന എ.സി പൈപ്പുകളാണുണ്ടായിരിന്നത്. ഈ ഭാഗങ്ങളിൽ കുടിവെള്ളം ലീക്ക് ചെയ്യുന്നതിനാൽ കുടിവെള്ള വിതരണത്തിൽ തടസ്സം നേരിടുകയും, കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്താൻ സാധിക്കാത്ത അവസ്ഥയും ഉണ്ടായിരിന്നു. ഈ പ്രശ്‌നം ചൂണ്ടിക്കാണിച്ച് പി.കെ അബ്ദു റബ്ബ് നൽകിയ പ്രൊപോസൽ പ്രകാരമാണ് തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചിട്ടുള്ളത്.

പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ റോഡ് കീറുമ്പോൾ റോഡ് റെസ്റ്റോറേഷന് വേണ്ടി പൊതുമരാമത്ത് റോഡ്‌സ് വകുപ്പിലേക്ക് അടവാക്കേണ്ട അടവാക്കേണ്ട തുകയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. റോഡ് റെസ്റ്റോറേഷന് വേണ്ടി പൊതുമരാമത്ത് വകുപ്പിലേക്ക് അടവാക്കേണ്ട തുക ജലവിഭവ വകുപ്പിൽ നിന്നും ലഭ്യമാക്കാൻ വരുന്ന കാലതാമസമാണ് സാധാരണ ഇത്തരം പദ്ധതികളുടെ നിർമ്മാണം വൈകുന്നതിന് കാരണം. ഈ പദ്ധതിക്ക് വേണ്ടി അബ്ദു റബ്ബ് തയ്യാറാക്കിയ പ്രൊപോസൽ പ്രകാരം മന്ത്രിയുടെ ഓഫീസിൽ നടന്ന യോഗത്തിൽ റോഡ് റെസ്റ്റോറേഷന് തുക നിർബന്ധമായും ഇതിനോടൊപ്പം അനുവദിക്കണമെന്ന് ശക്തമായി ആവിശ്യപ്പെട്ടിരിന്നു. ഇതിൽ റോഡ് റെസ്റ്റോറേഷന് വേണ്ട തുക കൂടി ഉൾപ്പെട്ടതിനാൽ പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കും.

ചെമ്മാട് മാനിപ്പാടം ഭാഗത്ത് നിലവിലുള്ള വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈനുകൾ കൂടുതൽ വീടുകളിലേക്ക് എത്തിക്കുന്നതിനും, നിലവിലുള്ളവ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് വേണ്ടി എംഎ‍ൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ആവിശ്യമായ തുക പി.കെ അബ്ദു റബ്ബ് അനുവദിച്ചത്. 'മാനിപ്പാടം കുടിവെള്ള പദ്ധതി പൈപ്പ്‌ലൈൻ എക്സ്റ്റൻഷൻ' എന്ന പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ഉദ്യോഗസ്ഥർ നൽകിയ ഡി.പി.ആർ പ്രകാരമുള്ള 30 ലക്ഷം രൂപയും എംഎ‍ൽഎ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അബ്ദു റബ്ബ് നിർദ്ദേശം നല്കിയിട്ടുണ്ട്.

നിയോജകമണ്ഡലത്തിൽ നടപ്പിലാക്കേണ്ട പദ്ധതികളിൽ ഇനി പ്രഥമ പരിഗണന നൽകുന്നത് കുടിവെള്ള പദ്ധതികൾക്കാണ്. ഇനി ഒരു ലോകമഹാ യുദ്ധം ഉണ്ടാകുകയാണെങ്കിൽ അത് കുടിവെള്ളത്തിനായിരിക്കും അതിനാൽ തന്നെ ഇപ്പോൾ ജനങ്ങളുടെ വലിയ പ്രശ്‌നം കുടിവെള്ളമാണ്. ബാക്കിക്കയം തടയണ,പാറയിൽ തടയണ തുടങ്ങിയ തടയണകൾ നിർമ്മിക്കുന്നതുവഴിയും, മൾട്ടി ജിപി ജലനിധി പദ്ധതി അടക്കമുള്ള കുടിവെള്ള പദ്ധതികൾ നടപ്പിലാക്കിയും തിരൂരങ്ങാടി മണ്ഡലത്തിൽ ഇതിനുള്ള പരിഹാരം കാണാൻ ശ്രമിക്കുന്നുണ്ട്. തിരുരങ്ങാടി നിയോജകമണ്ഡലത്തിൽ എല്ലാ ഭാഗങ്ങളിലും കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ട പദ്ധതികൾ നടപ്പിലാക്കുകയും, വേണ്ട ഇടപെടലുകൾ നടത്തുകയും ചെയ്യുന്നുണ്ട്. നിലവിലുള്ള ജലനിധി പദ്ധതികളും, വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള വിതരണവും കാര്യക്ഷമമാക്കുന്നതിനു ആവിശ്യമായ ഫണ്ടുകൾ ലഭ്യമാക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും അബ്ദു റബ്ബ് പറഞ്ഞു.

തിരൂരങ്ങാടിയിലെ തെന്നല-പെരുമണ്ണ ക്ലാരി പഞ്ചായത്തുകൾക്കുള്ള മൾട്ടി ജിപി ജലനിധി പദ്ധതി കമ്മീഷൻ ചെയ്തു. നിർമ്മാണം നടക്കുന്ന തിരുരങ്ങാടി കല്ലക്കയം കുടിവെള്ള പദ്ധതി വൈകാതെ കമ്മീഷൻ ചെയ്യും. കല്ലക്കയം കുടിവെള്ള പദ്ധതിക്ക് അടവാക്കേണ്ട റോഡ് റെസ്റ്റോറേഷൻ തുക അടുത്ത ദിവസങ്ങളിൽ ലഭ്യമാകും. നന്നമ്പ്ര പഞ്ചായത്തിൽ ചെറുമുക്ക് കുടിവെള്ളപദ്ധതി, കുണ്ടൂർ തൂർപ്പിൽ കുടിവെള്ള പദ്ധതി, വെള്ളിയാമ്പുറം കുടിവെള്ള പദ്ധതി, അൽ-അമീൻ നഗർ കുടിവെള്ള പദ്ധതി എന്നീ നാല് കുടിവെള്ള പദ്ധതികൾക്ക് ആവിശ്യമായ മുഴുവൻ തുകയും എംഎ‍ൽഎ ഫണ്ടിൽ നിന്നും അനുവദിച്ചെങ്കിലും വിതരണത്തിന് ആവിശ്യമായ അളവിൽ വെള്ളം ലഭിക്കുന്ന സോഴ്സുകൾ പ്രദേശങ്ങളിൽ ലഭ്യമാകാത്തതിനാൽ നടപ്പിലാക്കാൻ സാധിക്കാത്ത പ്രശ്‌നം ഉണ്ട്. ഭൂഗർഭ ജല വകുപ്പ് പലസ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇത് പരിഹരിക്കാൻ പുഴയിൽ നിന്നും പൈപ്പ് ലൈൻ വഴി വെള്ളം എത്തിക്കുന്ന 40 കോടി രൂപയുടെ ഒരു വലിയ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ പദ്ധതിക്ക് ടാങ്ക് നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം നന്നമ്പ്ര പഞ്ചായത്ത് ഭരണ സമിതി ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ഒരു യോഗം ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ ചേരുകയും പദ്ധതിയുടെ അവലോകനം നടത്തുകയും ചെയ്തിരുന്നു. വൈകാതെ ഈ പദ്ധതി യാഥാർഥ്യമാക്കാൻ സാധിക്കും. അതുപോലെ കുണ്ടൂർ തോട് നവീകരണം പൂർത്തിയാക്കിയാൽ കിണറുകളിലെ ജലനിരപ്പ് നിലനിർത്താൻ സാധിക്കുന്നത് വഴിയും ഇവിടത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ സാധിക്കും.

എടരിക്കോട്, പരപ്പനങ്ങാടി, തിരുരങ്ങാടി പ്രദേശങ്ങളിലെ വാട്ടർ അഥോറിറ്റി പദ്ധതികളും, എംഎ‍ൽഎ ഫണ്ട് ഉപയോഗിച്ചു നടപ്പിലാക്കിയ പദ്ധതികളും നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. നിയോജകമണ്ഡലത്തിലെ ജലസ്രോതസ്സുകൾ ആഴം കൂട്ടിയും, ആവിശ്യമായ തടയണകൾ നിർമ്മിച്ചും വെള്ളം ഒഴുകിപ്പോകാതെ തടഞ്ഞു നിർത്തുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ട്.

കീരനല്ലൂർ പുഴ പാലത്തിങ്ങൽ മുതൽ ന്യൂകട്ട് വരെ ആഴം കൂട്ടി സൈഡ് കെട്ടി വെള്ളം പൂർണ്ണമായും തടഞ്ഞു നിർത്തുന്നതിനും, ആവിശ്യമായ സമയത്ത് തുറന്ന് വിടാൻ സാധിക്കുകയും ചെയ്യുന്ന ഒരു റെഗുലേറ്റർ സ്ഥാപിക്കുകയും ചെയ്താൽ പരപ്പനങ്ങാടി, തിരുരങ്ങാടി എന്നീ നഗരസഭകളിലെയും നന്നമ്പ്ര പഞ്ചായത്തിലെയും കുടിവെള്ള പ്രശ്‌നം പൂർണ്ണമായും പരിഹരിക്കുന്നതിനുള്ള ഒരു സ്ഥിരം പരിഹാരം കാണാൻ സാധിക്കും. ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പരിശ്രമത്തിലാനുള്ളത്. ഈ ഭാഗത്ത് നാവിഗേഷൻ റൂട്ട് ഉള്ളതിനാൽ കൂടുതൽ പഠനങ്ങളും, അനുമതികളും ആവിശ്യമായതിനാലാണ് വൈകുന്നത്. നിലവിൽ ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ പരിഗണനയിലാണ് ഈ പദ്ധതിയുടെ ഡീറ്റൈൽഡ് പ്രൊജക്റ്റ് റിപ്പോർട്ട് അടക്കമുള്ള ഫയലുള്ളത്. എടരിക്കോട്, പെരുമണ്ണക്ലാരി, തെന്നല പഞ്ചായത്തുകളിൽ ബാക്കിക്കയം തടയണ യഥാർഥ്യമാക്കിയതിനാൽ കുടിവെള്ള പ്രശ്‌നം ഒരുവിധം പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്നും പി.കെ അബ്ദു റബ്ബ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP