Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുവാക്കൾ മുൻതൂക്കം നൽകുന്നത് ബൈഡനാണെന്ന് സർവ്വേ

യുവാക്കൾ മുൻതൂക്കം നൽകുന്നത് ബൈഡനാണെന്ന് സർവ്വേ

പി പി ചെറിയാൻ

വാഷിങ്ടൺ: യു.എസ്. പ്രസിഡണ്ട് തിരഞ്ഞെടുപ്പിനു എണ്ണപ്പെട്ട ദിവസങ്ങൾ അവ ശേഷികെ യുവാക്കൾ കൂടുതലായും മുൻതൂക്കം നൽകുന്നത് ബൈഡനാണെന്ന് സർവ്വേ വെളിപ്പെടുത്തുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ ബൈഡനാണ് യുവജനങ്ങൾക്കിടയില കൂടുതൽ ജനസമ്മിതി നേടിയതെന്നും വിജയ സാധ്യത ഉള്ള വ്യക്തിയാണെന്നും സർവ്വേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹവാർഡ് സർവ്വകലാശാൽ രാജ്യവ്യാപകമായി നടത്തി അഭിപ്രായ സർവ്വേയിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്.

ഇന്നത്തെ കാലത്തെ യുവജനങ്ങൾക്കിടയിൽ വോട്ടു ചെയ്യാനുള്ള താല്പര്യം കൂടുതലായി കണ്ടുവരുന്നുവെന്നും അവർക്ക് വ്യക്തമായ നിലപാടുകൾ ഇക്കാര്യത്തിൽ ഉണ്ടെന്നും സർവ്വേ വ്യക്തമാക്കുന്നു. സർവ്വേ പ്രകാരം റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡൊനാൾഡ് ട്രംപിനെക്കാൾ 24 പോയിന്റുകൾക്ക് മുന്നിൽ നിൽക്കുന്നത് എന്തുകൊണ്ടും ബൈഡൻ തന്നെയാണെന്ന് സർവ്വേ റിപ്പോർട്ട് പറയുന്നു. ഏപ്രിൽ മാസങ്ങൾക്ക് ശേഷമാണ് ബൈഡന് യുവാക്കൾക്കിടയിൽ അപ്രതീക്ഷിതമായ അംഗീകാരം ലഭിച് തുടംഗിയതെന്നു എന്നു സർവ്വേ സൂചിപ്പിക്കുന്നു

സർവ്വേ പ്രകാരം 63 ശതമാനം പേരും തങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുമെന്ന് ഉറപ്പു നൽകി. എന്നാൽ മുൻവർഷം അത് 47 ശതമാനം മാത്രമാണ്. യുവാക്കളിൽ 63 ശതമാനത്തോളം ബൈഡൻ ജയിക്കുമെന്ന് ഉറപ്പു പറയുന്നുണ്ടെങ്കിൽ വെറും 30 ശതമാനക്കാർക്ക് പ്രത്യേകിച്ച് ഒന്നും പറയാൻ പറ്റുന്നില്ലെന്നാണ് അറിവ്. വെറും ഏഴു ശതമാനം പേർ മാത്രമാണ് ട്രംപിനുള്ള സാധ്യത ക്ലപിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP