Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേൽ അന്തരിച്ചു; വിട പറഞ്ഞത് ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിലൊരാൾ

ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേൽ അന്തരിച്ചു; വിട പറഞ്ഞത് ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിലൊരാൾ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേൽ (92) അന്തരിച്ചു. അഹമ്മദാബാദിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ടു തവണ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നിട്ടുണ്ട്. ശ്വസന പ്രശ്‌നത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് കേശുഭായ് പട്ടേലിനെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

കഴിഞ്ഞ സെപ്റ്റംബറിൽ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജനസംഘ് സ്ഥാപകനേതാക്കളിലൊരാളായ അദ്ദേഹം ഗുജറാത്ത് ബിജെപിയുടെ പ്രമുഖ മുഖമായിരുന്നു. ആർഎസ്എസ് പ്രചാരക് ആയിരുന്ന അദ്ദേഹം ജനസംഘത്തിലൂടെയാണ് രാഷ്ട്രീയപ്രവർത്തനത്തിലേക്ക് എത്തിയത്. ഗുജറാത്ത് നിയമസഭയിലേക്ക് ആറ് തവണ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

1995 ലാണ് അദ്ദേഹം ആദ്യ തവണ ഗുജറാത്ത് മുഖ്യമന്ത്രി പദവിയിലെത്തുന്നത്. 1998 മുതൽ 2001 വരെ മുഖ്യമന്ത്രിയായി തുടർന്ന അദ്ദേഹം പിന്നീട് 2012 ൽ ബിജെപി വിട്ട് ഗുജറാത്ത് പരിവർത്തൻ പാർട്ടി രൂപീകരിച്ചു. 2012 ലെ ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. 2014 ൽ അദ്ദേഹത്തിന്റെ പാർട്ടി ബിജെപിയിൽ ലയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP