Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമാജ് വാദി പാർട്ടിയെ തോൽപ്പിക്കാൻ ബിജെപിക്ക് വേണ്ടിയും വോട്ടു ചെയ്യും; ഭീം ആർമ്മിയുടെ വരവോടെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിഞ്ഞ മായാവതി ബിജെപിയോട് അടുക്കുന്നു; ഇതിൽ കൂടുതൽ ഇനി എന്തെങ്കിലും ഉണ്ടോ എന്നു പരിഹസിച്ചു പ്രിയങ്ക ഗാന്ധിയും

സമാജ് വാദി പാർട്ടിയെ തോൽപ്പിക്കാൻ ബിജെപിക്ക് വേണ്ടിയും വോട്ടു ചെയ്യും; ഭീം ആർമ്മിയുടെ വരവോടെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിഞ്ഞ മായാവതി ബിജെപിയോട് അടുക്കുന്നു; ഇതിൽ കൂടുതൽ ഇനി എന്തെങ്കിലും ഉണ്ടോ എന്നു പരിഹസിച്ചു പ്രിയങ്ക ഗാന്ധിയും

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: വരാനിരിക്കുന്ന എം.എൽ.സി. തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയെ പരാജയപ്പെടുത്താൻ എല്ലാ ശക്തിയും ഉപയോഗപ്പെടുത്തുമെന്ന് ബി.എസ്‌പി. അധ്യക്ഷ മായാവതി. വേണ്ടി വന്നാൽ ബിജെപിക്ക് സ്ഥാനാർത്ഥിക്കും വോട്ട് ചെയ്യുമെന്ന് മായാവതി പറഞ്ഞു. ഭീം ആർമ്മിയുടെ വരവോടെ പാർട്ടിയിൽ നിന്നും നേതാക്കൾ വ്യാപകമായി കൊഴിഞ്ഞു പോകുന്ന സാഹചര്യം ഉണ്ടായതോടയാണ് മായാവതി തന്റെ നിലപാട് അറിയിച്ചു കൊണ്ടു രംഗത്തുവന്നത്. ബിജെപിയുമായി അടുക്കാനാണ് മായാവതി ഒരുങ്ങുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

അഞ്ച് ബി.എസ്‌പി. എംഎ‍ൽഎമാർ എസ്‌പിയിലേക്ക് കൂറുമാറാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ് മായാവതിയുടെ പ്രതികരണം വന്നിരിക്കുന്നത്. വിമത ബി.എസ്‌പി. എംഎ‍ൽഎമാർ കഴിഞ്ഞ ദിവസം പാർട്ടി രാജ്യസഭാ സ്ഥാനാർത്ഥിക്കുള്ള പിന്തുണ പിൻവലിച്ചിരുന്നു. എസ്‌പി. അധ്യക്ഷൻ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു വിമത നീക്കം.

'ഉത്തർപ്രദേശിൽ വരാനിരിക്കുന്ന എംഎ‍ൽഎസി. തിരഞ്ഞെടുപ്പിൽ എസ്‌പിയെ പരാജയപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. അതിന് ഞങ്ങൾ എല്ലാ ശക്തിയുമെടുക്കും. വേണ്ടി വരികയാണെങ്കിൽ ബിജെപി. സ്ഥാനാർത്ഥിക്കോ മറ്റേതെങ്കിലും സ്ഥാനാർത്ഥിക്കോ വോട്ട് ചെയ്യേണ്ടി വന്നാൽ ഞങ്ങൾ അങ്ങനേയും ചെയ്യും. എസ്‌പിയുടെ രണ്ടാം സ്ഥാർഥിയേക്കാൾ ആധിപത്യം പുലർത്തുന്ന ഏതൊരു പാർട്ടി സ്ഥാനാർത്ഥിക്കും ബി.എസ്‌പിയുടെ എല്ലാ എംഎ‍ൽഎമാരുടേയും വോട്ട് ഉറപ്പായും ലഭിക്കും.' മായാവതി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്‌പിയുമായി കൈകോർക്കാൻ പാടില്ലായിരുന്നു. അത് തെറ്റായിപ്പോയി. ആഴത്തിൽ ചിന്തിക്കാതെ എടുത്ത തീരുമാനമായിരുന്നു അത്. സഖ്യത്തിലായിരുന്നപ്പോൾ ബി.എസ്‌പി. നന്നായി പ്രവർത്തിച്ചു. സഖ്യം തുടങ്ങിയ ആദ്യ ദിവസം തന്നെ എസ്‌പി. അധ്യക്ഷൻ 1995-ലെ കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടു. കേസിൽനിന്ന് പിന്നോട്ട് പോയതിലൂടെ ഞങ്ങൾ വലിയ തെറ്റ് ചെയ്തുവെന്ന് മനസ്സിലാക്കിയെന്നും മായാവതി പറഞ്ഞു.

'വർഗീയ ശക്തികളോട് പോരാടാനാണ് ഞങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്‌പിയുമായി സഖ്യമുണ്ടാക്കിയത്. എന്നാൽ എസ്‌പിയിലെ കുടുംബപോരിനെ തുടർന്ന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പിന് ശേഷം അവർ ഞങ്ങളുമായുള്ള ആശയവിനിമയം നിർത്തി.' ഇതാണ് തങ്ങൾ സഖ്യം വേർപ്പെടുത്താൻ തീരുമാനിച്ചതെന്നും ബി.എസ്‌പി. അധ്യക്ഷ വ്യക്തമാക്കി.

അതേസമയം മായാവതിയുടെ പ്രസ്താവനയെ പരിഹസിച്ചു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ഇതിൽ കൂടുതൽ ഇനി എന്തെങ്കിലും ഉണ്ടോ എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ട്വിറ്ററിലായിരുന്നു പ്രിയങ്കയുടെ പരാമർശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP