Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്ന് മണിക്കൂർ ചോദ്യം ചെയ്യുമ്പോൾ ഒരു മണിക്കൂർ വിശ്രമം അനുവദിക്കണം; വൈകീട്ട് ആറ് മണിക്ക് ശേഷം ചോദ്യം ചെയ്യാൻ പാടില്ല; ഡോക്ടറുടെ അടുത്തു കൊണ്ടുപോയി ആയുർവേദ ചികിത്സ നടത്താം; ഭാര്യ, സഹോദരൻ, അനന്തരവൻ എന്നിവരെ കാണാനും അനുമതി; ശിവശങ്കറിന്റെ ആവശ്യങ്ങൾ അംഗീകരിച്ചു കോടതി

മൂന്ന് മണിക്കൂർ ചോദ്യം ചെയ്യുമ്പോൾ ഒരു മണിക്കൂർ വിശ്രമം അനുവദിക്കണം; വൈകീട്ട് ആറ് മണിക്ക് ശേഷം ചോദ്യം ചെയ്യാൻ പാടില്ല; ഡോക്ടറുടെ അടുത്തു കൊണ്ടുപോയി ആയുർവേദ ചികിത്സ നടത്താം; ഭാര്യ, സഹോദരൻ, അനന്തരവൻ എന്നിവരെ കാണാനും അനുമതി; ശിവശങ്കറിന്റെ ആവശ്യങ്ങൾ അംഗീകരിച്ചു കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇന്നലെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ ആയതു മുതൽ തീർത്തും നിരാശയിലായിരുന്നു എം ശിവശങ്കരൻ. എല്ലാവരും അദ്ദേഹത്തെ കൈവിട്ട നിലയിലാണ്. ഇതിനിടെ കടുത്ത നടുവേദനയും അദ്ദേഹത്തെ അലട്ടുന്നു. ഈ സാഹചര്യത്തിൽ ഇന്നലെ ഒരു വിധത്തിൽ ഇഡി ഓഫീസിൽ കഴിച്ചുകൂട്ടിയ അദ്ദേഹത്തെ ഇന്നാണ് കോടതിയിൽ ഹാജരാക്കിത്. ഇന്ന് കോടതി മുമ്പാകെ നിർവികാരനായി കാണപ്പെട്ട ശിവശങ്കരൻ ആരോഗ്യ പ്രശ്‌നങ്ങൾ ജഡ്ജിയുടെ മുന്നിൽ തുറന്നു പറയുകയും ചെയ്തു. ഇതോടെ യാണ് അദ്ദേഹത്തിന്റെ ആരോഗ്യ കാര്യത്തിൽ കോടതി പ്രത്യേകം പരിഗണന നൽകിയത്. ശിവശങ്കറിനു ഗുരുതരമായ നടുവേദനയുണ്ടെന്നും വൈദ്യസഹായം വേണമെന്നും ആവശ്യമുന്നയിച്ചു.

14 ദിവസത്തെ കസ്റ്റഡി വേണമെന്നോണ് എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടത് എങ്കിലും അത് അനുവദിക്കാൻ കോടതി തയ്യാറായില്ല. ഏഴു ദിവസത്തെ കസ്റ്റഡിയിൽ വിട്ട എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി അദ്ദേഹത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചു കൊടുത്തു. പകൽ 9 മുതൽ 6 മണിവരെ മാത്രമേ ശിവശങ്കറിനെ ചോദ്യം ചെയ്യാവൂ എന്നാണ് കോടതി വ്യക്തമാക്കിയത്. അതിന് ശേഷം വിശ്രമം അനുവദിക്കണമെന്നും ആയുർവേദ ചികിത്സക്ക് അനുവദിക്കണമെന്നും കോടതി നിർദ്ദേശിച്ചു

തുടർച്ചയായി മൂന്ന് മണിക്കൂർ ചോദ്യം ചെയ്താൽ ഒരു മണിക്കൂർ വിശ്രമം അനുവദിക്കണെന്നാണ് കോടതി നിർദ്ദേശിച്ചത്. ആറ് മണിക്ക് ശേഷം ശിവശങ്കറിന് ആയുർവേദ ഡോക്ടറുടെ അടുത്തുപോയി ചികിത്സ തേടാം. ബന്ധുക്കളെ കാണാനും കോടതി അനുമതി നൽകിയിട്ടുണ്ട്. ഭാര്യ, സഹോദരൻ, അനന്തരവൻ എന്നിവരെ കാണാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.

സ്വർണക്കടത്ത് കേസിൽ ശിവശങ്കർ അഞ്ചാം പ്രതിയാണെന്ന് ഇഡി കോടതിയിൽ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുവെന്ന ശിവശങ്കറിന്റെ വാദം കളവാണെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. എന്നാൽ, ശിവശങ്കറിനെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തതാണെന്നു അഭിഭാഷകൻ വിശദീകരിക്കുകയുണ്ടായി.

ഇന്നലെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തപ്പോൾ മുതൽ ശിവശങ്കരൻ തീർത്തും നിരാശയിലായിരുന്നു. മാധ്യമങ്ങൾക്കു മുന്നിലും ആശുപത്രിയിലും നിർവികാരനായി നിന്നു. നിരാശയോടെയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ. രാവിലെ മുതലുള്ള നടപടി ക്രമങ്ങൾ അദ്ദേഹത്തെ പാടേ തളർത്തിയിരുന്നു. വൈദ്യ പരിശോധനയ്ക്ക് എത്തിച്ച അദ്ദേഹം പലപ്പോഴും മേശയിൽ തലവച്ച് ചാഞ്ഞുകിടന്നു. നടക്കുമ്പോൾ പോലും നടുവേദനയുടെ അസ്‌കിതകൾ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) 7 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണു ചുമത്തിയിരിക്കുന്നത്. ഇത്തരമൊരു കേസിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിലാകുന്നത് സംസ്ഥാന സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യമാണ്. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനു കള്ളപ്പണം ബാങ്ക് ലോക്കറിൽ സൂക്ഷിക്കാൻ സൗകര്യം ഒരുക്കിയതു സംബന്ധിച്ച് അസി.ഡയറക്ടർ പി.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യംചെയ്യലിൽ കസ്റ്റംസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഇഡി സ്‌പെഷൽ ഡയറക്ടർ പി.സുശീൽകുമാർ, ജോയിന്റ് ഡയറക്ടർ ഗണേശ്‌കുമാർ എന്നിവരും കൊച്ചിയിലെത്തിയിരുന്നു. സ്‌പെഷൽ പ്രോസിക്യൂട്ടർ ടി.എ. ഉണ്ണികൃഷ്ണനും ഇഡി ഓഫിസിലെത്തി. ഇതിന് ശേഷമാണ് അറസ്റ്റു നടപടിയിലേക്ക് കടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP