Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇഡി കേസിൽ എം ശിവശങ്കരൻ അഞ്ചാം പ്രതി; ഒരാഴ്‌ച്ചത്തെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു കോടതി; നടുവേദന കലശലാണെന്നും തുടർച്ചയായി ചോദ്യം ചെയ്യരുതെന്നും കോടതിയോട് ആവശ്യപ്പെട്ടു ശിവശങ്കരൻ; രണ്ട് മണിക്കൂർ കൂടുമ്പോൾ കിടക്കാൻ അനുവദിക്കണമെന്നും ആയുർവേദ ചികിൽസ ഉറപ്പാക്കണമെന്നും അഭ്യർത്ഥന; പ്രതിയോട് ഇരിക്കാൻ നിർദേശിച്ചു ജഡ്ജിയും

ഇഡി കേസിൽ എം ശിവശങ്കരൻ അഞ്ചാം പ്രതി; ഒരാഴ്‌ച്ചത്തെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു കോടതി; നടുവേദന കലശലാണെന്നും തുടർച്ചയായി ചോദ്യം ചെയ്യരുതെന്നും കോടതിയോട് ആവശ്യപ്പെട്ടു ശിവശങ്കരൻ; രണ്ട് മണിക്കൂർ കൂടുമ്പോൾ കിടക്കാൻ അനുവദിക്കണമെന്നും ആയുർവേദ ചികിൽസ ഉറപ്പാക്കണമെന്നും അഭ്യർത്ഥന; പ്രതിയോട് ഇരിക്കാൻ നിർദേശിച്ചു ജഡ്ജിയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ അഞ്ചാം പ്രതി. കോടതിയിൽ ഹാജരാക്കിയ വേളയിലാണ് എം ശിവശങ്കർ അഞ്ചാം പ്രതിയാണെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ജില്ലാകോടതി അവധിയാണെങ്കിലും കോടതി പ്രത്യേക സിറ്റിങ് നടത്തിയാണ് ശിവശങ്കറിന്റെ കേസ് പരിഗണിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് അദ്ദേഹത്തെ 14 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. ഒരാഴ്‌ച്ചത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.

അതേസമയം കോടതിടയിൽ ചില നാടകീയ രംഗങ്ങൾക്കും സാക്ഷ്യം വഹിച്ചു. നാടകീയ രംഗങ്ങൾക്കാണ് കോടതി സാക്ഷിയാകുന്നത്. എന്നാൽ തനിക്ക് ഗുരുതരമായ നടുവേദനയുണ്ടെന്ന് ശിവശങ്കർ കോടതിയെ അറിയിച്ചു. ഇക്കാര്യം ശിവശങ്കർ ജഡ്ജിക്ക് സമീപം എത്തി സംസാരിച്ചു. തുടർച്ചയായ ചോദ്യം ചെയ്യാൻ പാടില്ലെന്നും 2 മണിക്കൂർ കൂടുമ്പോൾ കിടക്കാൻ അനുവദിക്കണമെന്നും ആയുർവേദ ചികിൽസ ഉറപ്പാക്കണം അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.

തുടർന്ന് ശിവശങ്കരന്റെ അഭ്യർത്ഥന കേട്ട ജഡ്ജി ഇരിക്കാനും അഭ്യർത്ഥിച്ചിരുന്നു. അതേ സമയം കസ്റ്റംസ് ഉദ്യോഗസ്ഥരും എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സൂപ്രണ്ട് വിവേകാണ് ഇഡി ഓഫീസിൽ എത്തിയത്. നയതന്ത്രബാഗേജ് വിട്ടുനൽകാൻ ഇടപെട്ടെന്ന് ശിവശങ്കർ സമ്മതിച്ചതായി ഇഡിയുടെ അറസ്റ്റ് മെമോയിൽ പരാമർശമുണ്ട്.

ഇതിനായി എം ശിവശങ്കർ കസ്റ്റംസിനെ വിളിച്ചുവെന്നാണ് കണ്ടെത്തൽ. ഇത് സ്വർണ്ണക്കടത്തിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതായി എൻഫോഴ്‌സ്‌മെന്റ് പറയുന്നു. സ്വപ്നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതിലും കൈകാര്യം ചെയ്യുന്നതിലും ശിവശങ്കറിന് പങ്കുണ്ടെന്നും അറസ്റ്റ് മെമോയിൽ പറയുന്നു. ഈ സാഹചര്യത്തിൽ സ്വപ്നയടക്കം നടത്തിയത് സ്വർണ്ണക്കടത്തായിരുന്നുവെന്ന കാര്യത്തിൽ ഇദ്ദേഹത്തിന് അറിവുണ്ടായിരുന്നോ എന്നതടക്കമുള്ള വിഷങ്ങളിൽ ഇനി വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് ഇഡി നിലപാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP