Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശിവശങ്കരൻ ബാഗേജ് വിട്ടുകിട്ടാൻ കസ്റ്റംസിലെ ഉന്നതനെ വിളിച്ചത് ഒക്ടോബർ 15ന്; സമാനമായ രീതിയിൽ 21 തവണയും കാർഗോ വിട്ടുനൽകാൻ അധികാരം ഉപയോഗിച്ചിരിക്കാമെന്ന് ഇഡി; കള്ളപ്പണം ശിവശങ്കറും കൈപ്പറ്റിയോ എന്നും സംശയം; സ്വപ്നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതും ശിവശങ്കരൻ; അറസ്റ്റ് മെമ്മൊയിലെ വിശദാംശങ്ങൾ ഇങ്ങനെ

ശിവശങ്കരൻ ബാഗേജ് വിട്ടുകിട്ടാൻ കസ്റ്റംസിലെ ഉന്നതനെ വിളിച്ചത് ഒക്ടോബർ 15ന്; സമാനമായ രീതിയിൽ 21 തവണയും കാർഗോ വിട്ടുനൽകാൻ അധികാരം ഉപയോഗിച്ചിരിക്കാമെന്ന് ഇഡി; കള്ളപ്പണം ശിവശങ്കറും കൈപ്പറ്റിയോ എന്നും സംശയം; സ്വപ്നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതും ശിവശങ്കരൻ; അറസ്റ്റ് മെമ്മൊയിലെ വിശദാംശങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നയതന്ത്രബാഗേജ് വിട്ടുനൽകാൻ ഇടപെട്ടെന്ന് ശിവശങ്കർ സമ്മതിച്ചതായി ഇഡിയുടെ അറസ്റ്റ് മെമോയിൽ പരാമർശത്തോടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മേൽ കുരുക്കു മുറുകുകയാണ്. കസ്റ്റംസിനെ ശിവശങ്കരൻ വിളിച്ചു എന്നു ബോധ്യമായതോടെ സ്വർണ്ണക്കത്തിലുള്ള അദ്ദേഹത്തിന്റെ വ്യക്തമായ പങ്കാണ് പുറത്തുവരുന്നത്. സ്വർണ്ണക്കടത്തിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതായി എൻഫോഴ്‌സ്‌മെന്റ് പറയുന്നു.

സ്വപ്നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതിലും കൈകാര്യം ചെയ്യുന്നതിലും ശിവശങ്കറിന് പങ്കുണ്ടെന്നും അറസ്റ്റ് മെമോയിൽ പറയുന്നു. ഒക്ടോബർ 15ന് നൽകിയ മൊഴിയിൽ താൻ കസ്റ്റംസിനെ വിളിച്ചതായി ശിവശങ്കർ സമ്മതിച്ചുവെന്നാണ് അറസ്റ്റ് മെമോയിൽ കാണുന്നത്. ഇതിന് മുമ്പ് സമാനമായ രീതിയിൽ 21 തവണ വന്ന ഡിപ്ലോമാറ്റിക് കാർഗോ വിട്ട് നൽകാനും ശിവശങ്കർ തന്റെ അധികാരം ഉപയോഗിച്ച് ഇടപെട്ടിരിക്കാം എന്ന് ഇഡി അനുമാനിക്കുന്നു. ഈ ബാഗേജുകളിൽ സ്വർണ്മമായിരുന്നിരിക്കാം. പക്ഷേ പരിശോധന നടത്താത്തിനാൽ ആർക്കും ഇക്കാര്യത്തിൽ ഒന്നും പറയാൻ കഴിയുന്നില്ല.

കള്ളക്കടത്തു കേസിലെ പ്രതിയുടെ സാമ്പത്തിക ഇടപാടിൽ ശിവശങ്കർ താല്പര്യം കാണിച്ചുവെന്നത് കള്ളപ്പണം ശിവശങ്കറും കൈപ്പറ്റിയോ എന്നതിൽ സംശയം ഉണ്ടെന്നും അറസ്റ്റ് മെമോയിൽ പറയുന്നുണ്ട്. 2019-20 കാലയളവിൽ 21 തവണയാണ് ഇത്തരത്തിൽ ഇടപാട് നടന്നിട്ടുള്ളത്. ഇതിലെല്ലാം ശിവശങ്കറിന്റെ സഹായമുണ്ടായിട്ടുണ്ട്. കുറ്റകൃത്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കടത്തിന് കൂട്ടുനിന്നതെന്നതിലൂടെ കള്ളപ്പണ ഇടപാടിൽ ശിവശങ്കറും കുറ്റക്കാരനാണ്.

നയതന്ത്ര ബാഗേജിലൂടെ 14.82 കോടി രൂപ വിലവരുന്ന 30 കിലോഗ്രാം സ്വർണം കടത്തിയതിന് സരിത് പി.എസ്, സ്വപ്ന പ്രഭ സുരേഷ്, സന്ദീപ് നായർ എന്നിവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തനം തടയുന്ന നിയമപ്രകാരം സെക്ഷൻ 16,17, 18 വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. ഈ കേസിന്റെ ഇതുവരെയുള്ള അന്വേഷത്തിൽ നിന്ന് സരിത്ത്.പി.എസ്, സ്വപ്ന സുരേഷ്, ഫൈസൽ ഫരീദ്, സന്ദീപ് നായർ എന്നിവർ കുറ്റം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ സ്വപ്നയുടെ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് തുടങ്ങിയവയിൽ നിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിരുന്നു. ഇതിൽ നിന്നും കണ്ടെത്തിയ വാട്‌സാപ്പ് ചാറ്റുകളിൽ നയതന്ത്ര ബാഗേജ് പരിശോധന കൂടാതെ വിട്ടുനൽകാനായി കസ്റ്റംസ് അധികൃതരോട് ആവശ്യപ്പെടണമെന്ന് ശിവശങ്കറിനോട് സ്വപ്ന ആവശ്യപ്പെടുന്നുണ്ടെന്ന് അറസ്റ്റ് മെമോ പറയുന്നു.

ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനോട് പണമിടപാടുകൾ കൈകാര്യം ചെയ്യുന്നതിനായി സ്വപ്നയെ സഹായിക്കാനായി ശിവശങ്കർ ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തികമായി നല്ല നിലയിൽ അല്ലാതിരുന്ന സ്വപ്നയെ നല്ല ജോലി ലഭിക്കുന്നതിന് സഹായിച്ചിട്ടുള്ളതായി ശിവശങ്കർ സമ്മതിച്ചിട്ടുണ്ട്. വേണുഗോപാൽ സമർപ്പിച്ച വാട്‌സാപ്പ് ചാറ്റിൽ സ്വപ്നയുടെ ബാങ്ക്‌ലോക്കറിലെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ വേണുഗോപാൽ ശിവശങ്കറുമായി പങ്കുവെച്ചിരുന്നുവെന്ന് വ്യക്തമാണെന്നും അറസ്റ്റ് മെമോയിൽ പറയുന്നു

സി.എയുമൊത്തുള്ള സ്വപ്നയുടെ ജോയിന്റ് അക്കൗണ്ടിലെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുകയും മേൽനോട്ടം വഹിക്കുകയും ചെയ്തിരുന്നതായി ശിവശങ്കറിന്റെ പ്രവൃത്തികളിൽനിന്ന് വ്യക്തമാണ്. സി.എയെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. സ്വപ്നയുടെ സാമ്പത്തിക കാര്യങ്ങളിൽ ശിവശങ്കറിന് താൽപര്യമുണ്ടായിരുന്നു. എൻ.ഐ.എ. സ്വപ്നയുടെ ലോക്കറിൽനിന്ന് പിടിച്ചെടുത്ത പണത്തിന്റെ കാര്യത്തിൽ ഉൾപ്പെടെയാണിത്. ഒരുപക്ഷെ ഈ പണം ശിവശങ്കറിന്റേതാകാനും സാധ്യതയുണ്ട്.

കേരളത്തിൽ വളരെ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ശിവശങ്കർ. കുറ്റകൃത്യത്തിലൂടെ സമാഹരിച്ച പണം വിനിയോഗിച്ചതിനെ കുറിച്ചും ഒളിപ്പിച്ചുവെച്ചതും അടക്കം അറിയാൻ കൂടുതൽ അന്വേഷണം നടത്തുന്നതിന് ശിവശങ്കറിനെ കസ്റ്റഡിയിൽ കിട്ടേണ്ടത് അത്യാവശ്യമാണ്. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെയും സമാഹരിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ, നിയമവിരുദ്ധ പ്രവർത്തനത്തിലൂടെ വലിയ അളവിൽ പണം സമാഹരിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണവുമായി സഹകരിക്കാൻ നിരവധി അവസരം നൽകിയിരുന്നു. എന്നാൽ നിസ്സഹകരിക്കുന്ന നിലപാടാണ് ശിവശങ്കർ സ്വീകരിച്ചത്. ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറുകയോ വഴിതെറ്റിക്കുന്ന മറുപടികൾ നൽകുകയോ ചെയ്തു. സത്യം പറയാൻ ശിവശങ്കർ തയ്യാറാകുന്നില്ല. ഇതുവരെ ശേഖരിച്ച തെളിവുകളുടെയും പി.എംഎ‍ൽഎ. നിയമത്തിലെ സെക്ഷൻ 50 പ്രകാരം വിവിധ വ്യക്തികളിൽനിന്ന് എടുത്ത മൊഴികളുടെയും അടിസ്ഥാനത്തിൽ, ശിവശങ്കർ കള്ളപ്പണം വെളുപ്പിക്കൽ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാണെന്നും അറസ്റ്റ് മെമോ പറയുന്നു.

അതേസമയം അറസ്റ്റിലായ എം ശിവശങ്കറിനെ 11 മണിയോടെ കോടതിയിൽ ഹാജരാക്കും. കോടതി അവധിയായതിനാൽ ജഡ്ജി പ്രത്യേക സിറ്റിങ് നടത്തിയേക്കും. ഒരാഴ്ചത്തെ കസ്‌ററഡി ആവശ്യപ്പെടാനാണ് ഇഡിയുടെ നീക്കം. ശിവശങ്കറിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP