Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് പകരക്കാരനെ വെച്ച് പരീക്ഷയെഴുതി; ഒന്നാം റാങ്കുകാരനേയും അച്ഛനേയും ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് പകരക്കാരനെ വെച്ച് പരീക്ഷയെഴുതി; ഒന്നാം റാങ്കുകാരനേയും അച്ഛനേയും ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

മറുനാടൻ ഡെസ്‌ക്‌

ഗുവാഹത്തി: അസമിൽ ജോയിന്റ് എൻട്രൻസ് മെയിൻസ് (ജെഇഇ മെയിൻസ്) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആൾ പരീക്ഷ എഴുതിച്ചത് പകരക്കാരനെ വെച്ച്. ക്രമക്കേട് നടത്തിയ ഒന്നാം റാങ്കുകാരനേയും അച്ഛനേയും ഉൾപ്പെടെ അഞ്ച് പേരെ അസം പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം റാങ്ക് നേടിയ നീൽ നക്ഷത്രദാസ്, അച്ഛൻ ഡോ. ജ്യോതിർമയി ദാസ്, പരിശോധനാ കേന്ദ്രത്തിലെ ജീവനക്കാരായ ഹമേന്ദ്ര നാഥ് ശർമ, പ്രാഞ്ജൽകാലിത, ഹിരുലാൽ പാതക് എന്നിവരാണ് അറസ്റ്റിലായവർ. ഇവരെ വ്യാഴാഴ്ച പ്രാദേശിക കോടതിയിൽ ഹാജരാക്കും. പ്രവേശനപരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ പരീക്ഷാർഥി പകരക്കാരനെ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റെന്ന് ഗുവാഹത്തി പൊലീസ് വ്യക്തമാക്കി.

രാജ്യത്തെ പ്രധാന എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ 99.8 ശതമാനം മാർക്ക് നേടിയാണ് പരീക്ഷാർഥിയായ നീൽ നക്ഷത്രദാസ് സംസ്ഥാനത്ത് ഒന്നാമതെത്തിയത്. ഇന്ത്യയിലെ പ്രമുഖ എൻജിനീയറിങ് കോളേജുകളിലേക്കും ഐഐടികളിലേക്കുമുള്ള പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. പരീക്ഷയിൽ ഒന്നാമതെത്താൻ നിയമപ്രകാരമല്ലാത്ത രീതി ഉപയോഗിച്ചതായി നീൽ നക്ഷത്രദാസ് പറയുന്നതായുള്ള വാട്‌സ് ആപ്പ് ചാറ്റും കോൾ റെക്കോർഡും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ച മിത്രദേവ് ശർമയെന്നയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

ഉത്തരക്കടലാസിൽ പേരും റോൾനമ്പറും രേഖപ്പെടുത്താൻ മാത്രമാണ് നീൽ പരീക്ഷാകേന്ദ്രത്തിലെത്തിയത്. പിന്നീട് ആ ഉത്തരക്കടലാസിൽ മറ്റൊരാൾ പരീക്ഷയെഴുതുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം വിപുലീകരിച്ചതായും ഇതൊരു ഒറ്റപ്പെട്ട സംഭവമാവാനിടയില്ലെന്നും പൊലീസ് സൂചിപ്പിച്ചു. വലിയൊരു കണ്ണി തന്നെ ക്രമക്കേടിന് പിന്നിൽ പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്ന് പൊലീസ് കൂട്ടിച്ചേർത്തു. നാഷണൽ ടെസ്റ്റിങ് ഏജൻസിയെ അസം പൊലീസ് വിവരമറിയിച്ചു.

കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാം, അവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഈ സംഭവം ഒരു കേസിൽ ഒതുങ്ങുന്നതാവില്ല. ചിലപ്പോൾ വലിയൊരു അഴിമതി പുറത്തുവരാനിടയുണ്ടെന്നും, എല്ലാ പഴുതുകളും നോക്കി വരികയാണെന്നും പൊലീസ് വ്യക്തമാക്കി. പരീക്ഷാ കേന്ദ്രം സീൽ ചെയ്ത് മാനേജ്‌മെന്റിന് നോട്ടീസ് നൽകി. നാഷണൽ ടെസ്റ്റിങ് ഏജൻസിയെയും അസം പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP