Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാട്സാപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും അശ്ലീല സന്ദേശങ്ങൾ അയച്ചത് ബന്ധുവായ യുവതിക്ക്; യുവാവിന് നഷ്ടപ്പെട്ടത് 54 ലക്ഷം രൂപ

വാട്സാപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും അശ്ലീല സന്ദേശങ്ങൾ അയച്ചത് ബന്ധുവായ യുവതിക്ക്; യുവാവിന് നഷ്ടപ്പെട്ടത് 54 ലക്ഷം രൂപ

മറുനാടൻ ഡെസ്‌ക്‌

അബുദാബി: ബന്ധുവായ യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച യുവാവിന് നഷ്ടമായത് 54 ലക്ഷം രൂപ. അബുദാബിയിലാണ് സംഭവം. യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് യുവാവ് പെട്ടത്. ഐ ടി നിയമത്തിലെ വിവിധ വകുപ്പുകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് യുവാവിനെതിരെ കുറ്റം ചുമത്തിയത്. വിചാരണക്കൊടുവിൽ യുവാവിന് അബുദാബി കോടതി 2,70,000 ദിർഹം (ഏകദേശം 54 ലക്ഷം ഇന്ത്യൻ രൂപ) പിഴ ശിക്ഷ വിധിച്ചു. ഇതിൽ 20,000 ദിർഹം പരാതിക്കാരിക്ക് നൽകും.

വാട്സാപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയുമാണ് യുവാവ് ബന്ധുവായ യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചത്. ഇതോടെ യുവതി പൊലീസിനെ സമീപിച്ചു. യുവാവിന് 2,50,000 ദിർഹമായിരുന്നു ആദ്യം കോടതി പിഴ ശിക്ഷ വിധിച്ചത്. തുടർന്ന് താനനുഭവിച്ച മാനസിക പ്രയാസത്തിന് നഷ്ടപരിഹാരം തേടി യുവതി കേസ് ഫയൽ ചെയ്തു. കേസിൽ കോടതി 20,000 ദിർഹം യുവതിക്ക് നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP