Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാട്ടിലെ സ്വത്തുക്കൾ എല്ലാം വിറ്റ് 20 ലക്ഷം രൂപ ഏജന്റിനു കൊടുത്ത് യാത്ര തുടങ്ങിയത് ഓഗസ്റ്റ് ആറിന്; ടർക്കി-ഇറ്റലി-ഫ്രാൻസ് വഴി യു കെയിൽ എത്തുന്നതിന് തൊട്ടുമുൻപ് കടൽ വിഴുങ്ങി; നല്ല ജീവിതം മോഹിച്ചു മരണത്തിലേക്കെടുത്തു ചാടിയത് രണ്ട് കുരുന്നുകൾ അടക്കം 4 അംഗ കുടുംബം

നാട്ടിലെ സ്വത്തുക്കൾ എല്ലാം വിറ്റ് 20 ലക്ഷം രൂപ ഏജന്റിനു കൊടുത്ത് യാത്ര തുടങ്ങിയത് ഓഗസ്റ്റ് ആറിന്; ടർക്കി-ഇറ്റലി-ഫ്രാൻസ് വഴി യു കെയിൽ എത്തുന്നതിന് തൊട്ടുമുൻപ് കടൽ വിഴുങ്ങി; നല്ല ജീവിതം മോഹിച്ചു മരണത്തിലേക്കെടുത്തു ചാടിയത് രണ്ട് കുരുന്നുകൾ അടക്കം 4 അംഗ കുടുംബം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അക്കരപ്പച്ച തേടിയെത്തിയ ഒരു കുടുംബം കൂടി ഇംഗ്ലീഷ ചാനലിന്റെ അഗാധതയിലേക്ക് മറഞ്ഞപ്പോൾ, അഭയാർത്ഥികളുടെ തീരാക്കണ്ണീരിന് ഒരു അദ്ധ്യായം കൂടി എഴുതപ്പെട്ടിരിക്കുന്നു. അനധികൃതമായ കുടിയേറ്റത്തിന് സഹായിക്കുന്ന മനുഷ്യക്കടത്തുകാർക്ക് 21,600 പൗണ്ട് പ്രതിഫലം നൽകിയാണ് നല്ലൊരു ഭാവിയും, കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും സ്വപ്നം കണ്ട് ഈ കുർദ്ദിഷ്-ഇറാനിയൻ കുടുംബം ബ്രിട്ടനിലേക്ക് പുറപ്പെട്ടത്.

ഫ്രാൻസിലെ താത്ക്കാലിക താമസത്തിനു ശേഷം, അഭയാർത്ഥികളായി അംഗീകാരം ലഭിക്കാൻ പെട്ടെന്ന് സാധിക്കുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവർ ബ്രിട്ടനിലേക്ക് തിരിച്ചത്. കെട്ടിടനിർമ്മാണ തൊഴിലാളിയായ റസൂൽ നെജാഡ്, ഭാര്യ ഷിയാ മൊഹമ്മദ് പനാഹി അവരുടെ ഒമ്പതും ആറും വയസ്സുള്ള രണ്ട് കുട്ടികൾ എന്നിവരാണ് മത്സ്യബന്ധന ബോട്ടിൽ ഇംഗ്ലീഷ് ചാനൽ മറികടക്കവേ അപകടത്തിൽ പെട്ടത്. മോശം കാലാവസ്ഥയിൽ ബോട്ട് തകരുകയായിരുന്നു. അഞ്ചടി ഉയരത്തിലുള്ള തിരമാലകളുടെയും മണിക്കൂറിൽ 57 മൈൽ വേഗതയിലുള്ള കാറ്റിന്റേയും രൂപത്തിലായിരുന്നു മരണം അവരെ തേടിയെത്തിയത്.

ഇവരുടെ മറ്റൊരു മകനെ ഇനിയും കണ്ടുകിട്ടിയിട്ടില്ല. അപകടത്തിൽ രക്ഷപ്പെട്ടാവർ ഇനി ആരെങ്കിലുമുണ്ടോ എന്ന് ഫ്രഞ്ച നാവികസേനയുടെ തിരച്ചിൽ സംഘം അന്വേഷിക്കുകയാണ്. മറ്റു രണ്ട് കുടിയേറ്റക്കാരെ കൂടി കാണാതായതായി റിപ്പ്ഡ്സിലെ താമസത്തിനിടയിൽ, ഇംഗ്ലീഷ് ചാനൽ മറികടക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ അവരെ പറഞ്ഞു മനസ്സിലാക്കിയതായി അവിടെയുള്ള മറ്റ് അഭയാർത്ഥികൾ പറയുന്നു. എന്നാൽ, ഫ്രാൻസിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കൊണ്ട് എത്രയും വേഗം ബ്രിട്ടനിലെത്താനുള്ള വെമ്പലിലായിരുന്നു ആ കുടുംബം.

ഇറാഖിൽ നിന്നും ഇറാനിൽ നിന്നും എത്തിച്ചേർന്നിട്ടുള്ള അഭയാർത്ഥികൾ താമസിക്കുന്ന പൈഥോക്ക് വുഡ്സിൽ ഒരു താത്ക്കാലിക ടെന്റിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. ശനിയാഴ്‌ച്ച, യാത്രപുറപ്പെടുന്നതിന്റെ തലേന്ന്, ഇംഗ്ലീഷ് ചാനൽ മറികടന്ന് ബ്രിട്ടനിലെത്തുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് പനാഹി നിരവധി ടെക്സ്റ്റ് സന്ദേശ്ങ്ങൾ അയച്ചതായി കണ്ടെത്തിയിട്ടുണ്ട്.

ലോറിയിൽ പോകുവാൻ ധാരാളം പണം ആവശ്യമാണെന്നും അത്രയ്ക്ക് പണം കൈയിൽ ഇല്ലെന്നും മറ്റൊരു സന്ദേശത്തിൽ പറയുന്നു. ഹൃദയത്തിൽ ദുഃഖങ്ങൾ ഏറെയുണ്ട്. ഇപ്പോൾ ഞാൻ ഇറാൻ വിട്ടിരിക്കുന്നു. ഇനി പഴയതിനെ കുറിച്ചോർക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല, മറ്റൊരു സന്ദേശത്തിൽ പറയുന്നു. ബ്രിട്ടനിലേക്ക് യാത്രപോകുന്നതിന്റെ തലേന്ന്, ചാനൽ മറികടക്കുന്നതിനെ ചൊല്ലി ദമ്പതികൾക്കിടയിൽ ചെറിയ വാക്കു തർക്കമുണ്ടായതായി അഭയാർത്ഥി ക്യാമ്പിലെ ചിലർ പറയുന്നു.

പക്ഷെ, കടം വാങ്ങിയ പണവുമായി എത്തിയ അവർക്ക് പോവുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളും ഇല്ലായിരുന്നു. തനിക്ക് സമാധാനം മാത്രം മതിയെന്നും അതിനായി പോയേ തീരുവെന്നും റസോൾ പറഞ്ഞിരുന്നു. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുവാനും, കൂടുതൽ മെച്ചപ്പെട്ട ജീവിതം കാംക്ഷിച്ചുമാണ് ഇവർ ബ്രിട്ടനിലേക്ക് പുറപ്പെട്ടത്. ഇവിടെ അഭയാർത്ഥികളെ അംഗീകരിക്കുന്ന പ്രക്രിയ പെട്ടെന്ന് നടക്കും എന്നതിനാലാണ് ഇവർ ബ്രിട്ടൻ തെരഞ്ഞെടുത്തത്.

മതത്തിന്റെ അതിപ്രസരം മനുഷ്യന്റെ സമാധാനം കെടുത്തിയ നാട്ടിൽനിന്നും സമാധാനത്തോടെയുള്ള ജീവിതം കാംക്ഷിച്ച് നിരവധി പേരാണ് യൂറോപ്യൻ രാഷ്ട്രങ്ങളിലേക്ക് എത്തിച്ചേരുന്നത്. ആദ്യമൊക്കെ ഇരുകൈയും നീട്ടി ഇവരെ സ്വീകരിച്ചിരുന്ന പല യൂറോപ്യൻ രാഷ്ട്രങ്ങളും ഇപ്പോൾ ഇവരെ സ്വീകരിക്കാൻ വിമുഖത കാണിക്കുകയാണ്. ഇത്തരത്തിൽ അഭയാർത്ഥികളായി എത്തിയവർ തന്നെയാണ് ഇത്തരം അവസ്ഥക്ക് പൂർണ്ണ ഉത്തരവാദികൾ എന്ന് ഫ്രാൻസിൽ അദ്ധ്യാപകന്റെ തലയറുത്ത സംഭവം തന്നെ കാണിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP