Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

33 ശിശിരങ്ങൾക്കപ്പുറം ആ ചെറുകിളികൾ വീണ്ടും കണ്ടുമുട്ടി; ഒരു കാലത്ത് കാമ്പസുകളെ സംഗീത സാന്ദ്രമാക്കിയ ആ ഗാനത്തിലെ നായിക ഇന്ന് നൃത്താധ്യാപിക: ബിസിനസുകാരനായ നായകൻ പറന്നെത്തിയത് മുംബൈയിൽ നിന്നും

33 ശിശിരങ്ങൾക്കപ്പുറം ആ ചെറുകിളികൾ വീണ്ടും കണ്ടുമുട്ടി; ഒരു കാലത്ത് കാമ്പസുകളെ സംഗീത സാന്ദ്രമാക്കിയ ആ ഗാനത്തിലെ നായിക ഇന്ന് നൃത്താധ്യാപിക: ബിസിനസുകാരനായ നായകൻ പറന്നെത്തിയത് മുംബൈയിൽ നിന്നും

മറുനാടൻ മലയാളി ബ്യൂറോ

ചവറ: വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ കലാലയങ്ങളെ സംഗീത സാന്ദ്രമാക്കിയ ഗാനമായിരുന്നു 'ഇല കൊഴിയും ശിശിരത്തിൽ ചെറുകിളികൾ വരവായി' എന്ന ഗാനം. കലാലയങ്ങളിലെ വിടവാങ്ങൾ ചടങ്ങുകൡും കാമ്പസുകളിലെ ഒത്തു ചേരലിലും ക്ലാസ് റൂമുകളിലും എല്ലാം ഈ ഗാനം ഇടതോരാതെ പാടി നടന്ന ഒരു കാലം മലയാളിക്ക് ഉണ്ടായിരുന്നു. രശ്മി കൈലാസും പ്രിൻസ് വൈദ്യനുമാണ് പുതുതലമുറയ്ക്കും ഏറെ പ്രിയപ്പെട്ട ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. സ്റ്റേജിൽ പാടുന്ന നായകനെയും കൗതുകത്തോടെ ഉറ്റു നോക്കുന്ന ശാലീന സുന്ദരിയായ നായികയെയും ഈ പാട്ടു കണ്ട ആരും മറക്കാനിടയില്ല.

1987ൽ റിലീസായ 'വർഷങ്ങൾ പോയതറിയാതെ' എന്ന ചിത്രത്തിലെ ഗാനമാണിത്. 33 ശിശിരങ്ങൾക്കിപ്പുറം ഈ ഗാനത്തിലെ ചെറുകിളികൾ വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. പ്രിൻസ് വൈദ്യന്റെ വീടായ തേവലക്കര തെങ്ങും വിളയിൽ വൈദ്യൻ പാലസാണ് ഇന്നലെ കണ്ടുമുട്ടലിനു വേദിയായത്. കായംകുളം കറ്റാനം സ്വദേശിയാണ് രശ്മി കൈലാസ്. സെലിബ്രേറ്റി മാനേജ്‌മെന്റ് കമ്പനിയായ തേവലക്കര ബദരിയ മീഡിയ ആണ് ഇരുവരുടേയും കണ്ടുമുട്ടലിന് വേദിയൊരുക്കിയത്.

സിനിമയ്ക്കു ശേഷം ഇരുവരും അഭിനയ രംഗം വിട്ടിരുന്നു. പ്രിൻസ് വൈദ്യൻ മുംബൈയിൽ താമസമാക്കി ബിസിനസ് നടത്തുന്നു. രശ്മി കൈലാസ് തന്റെ നൃത്തവിദ്യാലയവും കുടുംബവുമൊക്കെയായി ജീവിക്കുന്നു. ഇരുവരും വീണ്ടും കണ്ടുമുട്ടിയപ്പോൾ സിനിമയുടെയും പാട്ടിനു കിട്ടിയ സ്വീകാര്യതയുടെയും അനുഭവങ്ങൾ ഇരുവരും പങ്കുവച്ചു. എ.എം.ആരിഫ് എംപി ഇരുവരെയും പൊന്നാടയണിയിച്ചു. ബദരിയ മീഡിയ ചെയർമാൻ ഷിഹാബ് ബദരിയ ഉപഹാരം നൽകി. അതേ സിനിമയിൽ ഇവർക്കൊപ്പം അഭിനയിച്ച നെടുമുടി വേണു അടക്കമുള്ള ചലച്ചിത്ര പ്രവർത്തകർ ഓൺലൈൻ ആയി ആശംസ നേർന്നു.

കോട്ടയ്ക്കൽ കുഞ്ഞുമൊയ്തീൻ രചിച്ച് മോഹൻ സിത്താര ഈണം നൽകിയ ഗാനം യേശുദാസാണ് ആലപിച്ചത്. കാായംകുളം കറ്റാനം സ്വദേശിയാണ് രശ്മി കൈലാസ്. അന്നത്തെ സ്‌കൂൾ കലോത്സവങ്ങളിൽ തിളങ്ങിനിന്ന രശ്മി പതിന്നാലാമത്തെ വയസ്സിലാണ് ഈ ചിത്രത്തിൽ അഭിനയിക്കാനെത്തുന്നത്. പിന്നീട് ഒരിക്കലും ഈ നായകനേയും നായികയേയും ആരും അഭ്രപാളിയിൽ കണ്ടില്ല. രശ്മി സിനിമ വിട്ട് പഠനത്തിലേക്കും നൃത്തത്തിലേക്കും തിരിഞ്ഞു. ബിസിനസുകാരനായി മാറിയ പ്രിൻസ് വൈദ്യൻ മുംബൈലിലേക്കും ചേക്കേറി.

പ്രിൻസും രശ്മിയും നായികാനായകന്മാരായി എത്തിയ ചിത്രത്തിൽ നെടുമുടി വേണു, ഇന്നസെന്റ്, സുകുമാരി, മേനക, ജഗന്നാഥ വർമ്മ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. കോട്ടയ്ക്കൽ കുഞ്ഞുമൊയ്തീൻ രചിച്ച് മോഹൻ സിത്താര ഈണം നൽകി യേശുദാസ് പാടിയ ഗാനം ഇന്നും മലയാളത്തിലെ എക്കാലത്തെയും മികച്ച വിരഹഗാനമായാണ് സംഗീതപ്രേമികൾ നെഞ്ചിലേറ്റുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP