Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിന്നാക്ക സമുദായത്തിൽ നിന്നും ജീവിത പങ്കാളിയെ തെരഞ്ഞെടുക്കൂ രണ്ടര ലക്ഷം രൂപ നേടൂ; ജാതിവിവേചനം ഇല്ലാതാക്കാൻ ഒഡിഷ സർക്കാരിന്റെ കിടിലൻ പദ്ധതി ഇങ്ങനെ

പിന്നാക്ക സമുദായത്തിൽ നിന്നും ജീവിത പങ്കാളിയെ തെരഞ്ഞെടുക്കൂ രണ്ടര ലക്ഷം രൂപ നേടൂ; ജാതിവിവേചനം ഇല്ലാതാക്കാൻ ഒഡിഷ സർക്കാരിന്റെ കിടിലൻ പദ്ധതി ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഭുവനേശ്വർ: സംസ്ഥാനത്ത് ജാതിവിവേചനം അവസാനിപ്പിക്കാൻ മിശ്രവിവാഹം പ്രോത്സാഹിപ്പിച്ച് ഒഡിഷ സർക്കാർ. മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി മിശ്രവിവാഹം കഴിക്കുന്ന ദമ്പതികൾക്ക് രണ്ടര ലക്ഷം രൂപ ധനസഹായവും സർക്കാർ പ്രഖ്യാപിച്ചു. സർക്കാർ ആരംഭിച്ച മാട്രിമോണി വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത് പങ്കാളിയെ കണ്ടെത്തുന്നവർക്കാണ് ധനസഹായം ലഭിക്കുക.

'സുമംഗൽ' എന്നാണ് സർക്കാർ വെബ്‌സൈറ്റിന്റെ പേര്. ഇതുവഴി പങ്കാളിയെ കണ്ടെത്തി, വിവാഹം കഴിക്കുന്നവർക്ക് രണ്ടര ലക്ഷം രൂപ നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ജാതിരഹിത വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് വെബ്‌സൈറ്റ് തുറന്നിരിക്കുന്നത്.സംസ്ഥാനത്തെ എസ് സി ആൻഡ് എസ് ടി ഡവലപ്‌മെന്റ്, പിന്നാക്ക വിഭാഗ ക്ഷേമകാര്യ വകുപ്പാണ് വെബ്‌സൈറ്റ് ആരംഭിച്ചത്.

ഈ സാമ്പത്തിക സഹായം ലഭിക്കാൻ വധു-വരന്മാർ രണ്ട് ഭിന്നജാതിക്കാരായാൽ മാത്രം പോര. ഒരാൾ ഹിന്ദു മതത്തിലെ മുന്നാക്ക ജാതിയിൽപ്പെട്ടയാളും, പങ്കാളി ഹിന്ദു വിഭാഗത്തിലെ പിന്നാക്ക സമുദായത്തിൽ നിന്നുള്ളയാളും ആയിരിക്കണം. വധു-വരന്മാരുടെ ജോയിന്റ് അക്കൗണ്ടിലേക്കാണ് രണ്ടര ലക്ഷം രൂപ സർക്കാർ നിക്ഷേപിക്കുക. ജാതിരഹിത വിവാഹങ്ങൾക്ക് നേരത്തെ ഒരു ലക്ഷം രൂപയാണ് സർക്കാർ ധനസഹായം നൽകിയിരുന്നത്. അതാണ് ഒറ്റയടിക്ക് രണ്ടര ലക്ഷമായി വർദ്ധിപ്പിച്ചത്.

മിശ്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വെബ് പോർട്ടൽ കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ഉദ്ഘാടനം ചെയ്തത്. മിശ്ര വിവാഹിതർക്ക് 2.5 ലക്ഷം രൂപ വരെ സഹായ ധനം പ്രഖ്യാപിക്കുകയും ഇത്തരം വിവാഹങ്ങൾ സമൂഹത്തിൽ സാമൂഹിക ഐക്യം വളർത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുമുമ്പ്, 2017 ആഗസ്റ്റിൽ സംസ്ഥാന സർക്കാർ മിശ്ര വിവാഹത്തിനുള്ള പ്രോത്സാഹനം അവസാനമായി 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമായി ഉയർത്തിയിരുന്നു.

എസ്ടി, എസ്‌സി ഡവലപ്‌മെന്റ്, ന്യൂനപക്ഷങ്ങൾ, പിന്നോക്ക വിഭാഗങ്ങൾക്കുള്ള ക്ഷേമ വകുപ്പ് എന്നിവയാണ് പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്. വിവാഹങ്ങൾ 1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 341 ൽ പ്രതിപാദിച്ചിട്ടുള്ള പട്ടികയിൽ ഉൾപ്പെട്ട പിന്നാക്ക വിഭാ​ഗത്തിൽ നിന്നാകണം പങ്കാളികളിൽ ഒരാൾ.

പറഞ്ഞ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകഴിഞ്ഞാൽ, പ്രോത്സാഹന തുക ദമ്പതികളുടെ സംയുക്ത അക്കൗണ്ടിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിക്ഷേപിക്കും, അത് വിവാഹത്തിന് മൂന്ന് വർഷത്തിന് ശേഷം മാത്രമേ പിൻവലിക്കാൻ കഴിയൂ. ആദ്യമായി വിവാഹം കഴിക്കുന്ന ആളുകൾക്ക് പ്രോത്സാഹനം ലഭിക്കാൻ അർഹതയുണ്ട്. കൂടാതെ, വിധവകൾക്കും ​​ഈ ആനുകൂല്യം ഉപയോഗിക്കാം. ഇതിനൊപ്പം, ഒഡീഷയിലെ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് സുതാര്യവും തടസ്സമില്ലാത്തതുമായ ആനുകൂല്യങ്ങളും സ്കോളർഷിപ്പുകളും നേടാൻ സഹായിക്കുന്നതിനായി ഇന്റഗ്രേറ്റഡ് ഒഡീഷ സ്റ്റേറ്റ് സ്കോളർഷിപ്പ് പോർട്ടലും പട്നായിക് ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP