Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അകത്തും പുറത്തും നിരവധി ഡിസൈൻ മാറ്റങ്ങളുമായി എസ്.യു.വിയായ സി.ആർ.വിയുടെ സ്‌പെഷ്യൽ എഡിഷൻ എത്തി; വില 29.49 ലക്ഷം രൂപ മുതൽ

അകത്തും പുറത്തും നിരവധി ഡിസൈൻ മാറ്റങ്ങളുമായി എസ്.യു.വിയായ സി.ആർ.വിയുടെ സ്‌പെഷ്യൽ എഡിഷൻ എത്തി; വില 29.49 ലക്ഷം രൂപ മുതൽ

സ്വന്തം ലേഖകൻ

കത്തും പുറത്തും നിരവധി ഡിസൈൻ മാറ്റങ്ങളുമായി ഹോണ്ട കാർസ് ഇന്ത്യയുടെ ഫ്ളാഗ്ഷിപ്പ് എസ്.യു.വിയായ സി.ആർ-വിയുടെ പ്രത്യേക പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഉത്സവ സീസണിന്റെ ഭാഗമായെത്തിയ ഈ സ്‌പെഷ്യൽ എഡിഷന് 29.49 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്സ്ഷോറും വില. റെഗുലർ മോഡലിനെക്കാൾ 1.23 ലക്ഷം രൂപ അധികമാണ് സ്പെഷ്യൽ എഡിഷൻ മോഡലിന്റെ വില. 28.27 ലക്ഷം രൂപയാണ് റെഗുലർ മോഡലിന്റെ വില.

മുഖഭാവത്തിൽ അടക്കം അകത്തും പുറത്തും നേരിയ മാറ്റം വരുത്തിയാണ് സ്പെഷ്യൽ എഡിഷൻ എത്തിയിരിക്കുന്നത്. ഹോണ്ട അടുത്തിടെ ഇന്ത്യയിലെത്തിച്ച സി.ആർ-വി ഫെയ്സ്ലിഫ്റ്റ് മോഡലിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രത്യേക പതിപ്പ് ഒരുങ്ങിയിരിക്കുന്നത്. ഗോൾഡൻ ബ്രൗൺ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, മോഡേൺ സ്റ്റീൽ മെറ്റാലിക്, റേഡിയന്റ് റെഡ്, ലൂണാർ സിൽവർ മെറ്റാലിക് എന്നീ നിറങ്ങളിലാണ് സ്പെഷ്യൽ എഡിഷൻ സി.ആർ-വി പുറത്തിറങ്ങുന്നത്.

അകത്തും പുറത്തുമായി നിരവധി ഡിസൈൻ മാറ്റങ്ങൾ വരുത്തിയതിനൊപ്പം നിരവധി പുതിയ ഫീച്ചറുകൾ നൽകിയുമാണ് ഈ മോഡലിനെ സ്പെഷ്യലാക്കിയിരിക്കുന്നത്. അതേസമയം, മെക്കാനിക്കലായി മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. വലിയ ക്രോമിയം ഗ്രില്ല്, കോർണറിങ്ങ് ലൈറ്റും ഡി.ആർ.എല്ലും നൽകിയുള്ള എൽ.ഇ.ഡി ഹെഡ്ലാമ്പ്, എൽ.ഇ.ഡി ഫോഗ്ലാമ്പ്, രൂപമാറ്റം വരുത്തിയ ബംമ്പർ എന്നിവ ഈ മോഡലിന്റെ മുൻവശത്തിന് പുതുമ നൽകുന്നുണ്ട്. പിന്നിലും നേരിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഹാൻഡ്സ് ഫ്രീ പവർ ടെയിൽഗേറ്റ്, പുതിയ ഡിസൈനിൽ ഒരുങ്ങിയ 18 ഇഞ്ച് അലോയി വീൽ എന്നിവയും എക്സ്റ്റീരിയറിലെ പുതുമയാണ്.

അകത്തളത്തിലും ഏതാനും പുതുമ വരുത്തിയിട്ടുണ്ട്. ഏഴ് ഇഞ്ച് ഇൻഫോടെയ്ന്മെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിങ്ങ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന മുൻനിര സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ഇലക്ട്രോണിക് പാർക്കിങ്ങ് ബ്രേക്ക്, തുടങ്ങിയവയാണ് ഇന്റീരിയറിനെ ഫീച്ചർ സമ്പന്നമാക്കുന്നത്.

2.0 ലിറ്റർ നാല് സിലിണ്ടർ ഐ-വിടെക് പെട്രോൾ എൻജിനാണ് സിആർ-വിക്ക് കരുത്തേകുന്നത്. ഇത് 152 ബി.എച്ച്.പി പവറും 189 എൻ.എം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സി.വി.ടിയാണ് ഇതിൽ ട്രാൻസ്മിഷൻ നിർവഹിക്കുന്നത്. ഇലക്ട്രോണിക്ക് സ്റ്റെബിലിറ്റി, ഹിൽ ലോഞ്ച് അസിസ്റ്റ്, എന്നിവയ്ക്കൊപ്പം എ.ബി.എസ്-ഇ.ബി.ഡി സുരക്ഷയും സി.ആർ-വിയിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP