Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ബാധിച്ച് സുഖപ്പെട്ടവരിൽ രൂപപ്പെടുന്ന ആന്റിബോഡികൾ ആക്രമിക്കുന്നത് വൈറസിനെയല്ല, ശരീരത്തെ; രോഗം വിട്ടൊഴിഞ്ഞാലും മാസങ്ങളോളം തുടർന്നേക്കാവുന്ന ലക്ഷണങ്ങൾ; ആരോഗ്യമുള്ള മനുഷ്യകോശങ്ങളെ ആക്രമിക്കുന്ന ആന്റിബോഡികൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം; വിട്ടുമാറിയാലും വിടാതെ പിന്തുടരുന്ന കൊറോണാ ദുരന്തം

കോവിഡ് ബാധിച്ച് സുഖപ്പെട്ടവരിൽ രൂപപ്പെടുന്ന ആന്റിബോഡികൾ ആക്രമിക്കുന്നത് വൈറസിനെയല്ല, ശരീരത്തെ; രോഗം വിട്ടൊഴിഞ്ഞാലും മാസങ്ങളോളം തുടർന്നേക്കാവുന്ന ലക്ഷണങ്ങൾ; ആരോഗ്യമുള്ള മനുഷ്യകോശങ്ങളെ ആക്രമിക്കുന്ന ആന്റിബോഡികൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം; വിട്ടുമാറിയാലും വിടാതെ പിന്തുടരുന്ന കൊറോണാ ദുരന്തം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അറിയുംതോറും കൂടുതൽ ആശങ്കകൾ മുളപ്പിക്കുന്ന ഒന്നായി മാറുകയാണ് ഒരു പക്ഷെ ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തമായ കോവിഡ്-19 എന്ന മഹാവ്യാധി. കൊറോണയെന്ന കുഞ്ഞൻ വൈറസിനെ തുരത്താൻ ശരീരം ഉദ്പാദിപ്പിക്കുന്ന പ്രതിരോധ കോശങ്ങളിൽ ചിലത് മനുഷ്യ ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളെ തന്നെ ആക്രമിച്ചേക്കാം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന ഗവേഷണ ഫലങ്ങൾ പറയുന്നത്. ഇത്തരം തെമ്മാടിക്കോശങ്ങളുടെ ആക്രമണത്തിന് വിധേയമായാൽ, ശരീരം കോവിഡിൽ നിന്നും മുക്തി നേടിയാലും, രോഗ ലക്ഷണങ്ങൾ പിന്നെയും നിലനിൽക്കും എന്നും റിപ്പോർട്ടിൽ പറയുന്നു.

ഹെപറ്റൈറ്റിസ്, റുമറ്റോയ്ഡ് ആർത്രൈറ്റിസ്, ലപ്പസ് തുടങ്ങിയ രോഗങ്ങൾ ഉള്ളവരിൽ കാണുന്നതിനോട് സമാനമായ ഓട്ടോഇമ്മ്യുൺ ആന്റിബോഡികളാണ് കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരിലും കാണുന്നത്. ഈ ആന്റിബോഡികളുടെ ആക്രമണത്തിന് വിധേയമായി ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ ഒരുപക്ഷെ ചികിത്സിച്ച് ഭേദമാക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ, ഇപ്പോൾ ഈ തെമ്മാടികളെ തിരിച്ചറിഞ്ഞതിനാൽ, രോഗലക്ഷണങ്ങളുടെ ഗുരുതരാവസ്ഥയെങ്കിലും കുറയ്ക്കാനുള്ള പ്രതിവിധി കണ്ടെത്താൻ കഴിയും എന്നാണ് ശാസ്ത്രലോകം പ്രത്യാശിക്കുന്നത്.

ഇത്തരത്തിൽ ദീർഘകാലം കോവിഡ് ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ബ്രിട്ടനിൽ 110 പേരുടെ ഒരു ഗ്രൂപ്പിൽ നടത്തിയ പഠനത്തിൽ അതിൽ 81 പേർ, രോഗം ഭേദമായി ആശുപത്രി വിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ലക്ഷണങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് തെളിഞ്ഞത്. മൊത്തം രോഗികളുടെ 74 ശതമാനത്തോളം വരും ഇത്. എന്നാൽ, കൂടുതൽ കർശനമായ സാഹചര്യത്തിൽ നടന്ന മറ്റൊരു പഠനത്തിൽ പത്തിൽ ഒരാൾക്ക് വീതം ഇത്തരത്തിലുള്ള ദീർഘകാല കോവിഡ് ബാധ ഉണ്ടാകുന്നതായി തെളിഞ്ഞു.

ഇത്തരത്തിൽ സംഭവിക്കുന്നവരിൽ എല്ലാ പ്രായത്തിൽ പെട്ടവരും, വിവിധ ആരോഗ്യ നിലയിലുള്ളവരും ഉണ്ട് എന്നതാണ് അതിശയകരം. ചിലർക്ക്, കോവിഡ് ബാധ സുഖപ്പെട്ടതിനു ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ട്. മറ്റു ചിലർക്ക്, ക്ഷീണം, അതിസാരം, ത്വക്കിൽ തണീർത്തുപൊന്തൽ തുടങ്ങിയവ അനുഭവപ്പെടുന്നു. ഇത്തരത്തിൽ ചിലർക്ക് മാത്രം രോഗം ഭേദമായതിനു ശേഷവും രോഗലക്ഷണങ്ങൾ തുടരുന്നതെന്തുകൊണ്ട് എന്ന കാര്യം ഗവേഷകർ പഠിക്കുകയായിരുന്നു.

ഇവരിൽ പലരും, കോവിഡ് ഒഴിച്ചു നിർത്തിയാൽ പൊതുവേ ആരോഗ്യമുള്ളവർ ആയിരുന്നു എന്നതാണ് അതിശയകരമായ വസ്തുത. ഇത്തരത്തിൽ കണ്ടവരിൽ പലരും ഗുരുതരമായ കോവിഡ് ബാധയേറ്റവരാണ് എന്നൊരു സാമ്യതയുണ്ട്. എന്നാൽ, ഗുരുതരമായ രോഗബാധയുണ്ടായ എല്ലാവരിലും ഇത്തരത്തിൽ ലക്ഷണങ്ങൾ തുടരുന്നുമില്ല. ചില ശാസ്ത്രജ്ഞർ രോഗിയുടെ ജനിതകഘടനയെ ഇതുമായി ബന്ധപ്പെടുത്താനാണ് ശ്രമിച്ചത്.

എന്നാൽ ഇപ്പോൾ എംറോയ് ടീം കോവിഡ് ബാധിച്ചവരുടെ ശരീരത്തിൽ രൂപപ്പെടുന്ന പ്രതിരോധ കോശങ്ങളുടെ അമിത പ്രതികരണവുമായി ഇത്തരത്തിലുള്ള ദീർഘകാല കോവിഡ് ലക്ഷണങ്ങളെ ബന്ധപ്പെടുത്തിയിരിക്കുകയാണ്. കോവിഡ്-19 രോഗിയുടെ രക്തത്തിലുള്ള ചില പ്രതിരോധ പ്രോട്ടീനുകളും കോശങ്ങളുമാണ് ആന്റിബോഡി ആക്രമണത്തിന്റെ ദിശ മാറ്റുന്നത് എന്ന് അവർ കണ്ടുപിടിച്ചു.

ഒരു വൈറസിനേയോ ബാക്ടീരിയയോ പോലുള്ള ഒരു രോഗകാരിയുടെ സാന്നിദ്ധ്യമറിയുമ്പോൾ രക്തകോശങ്ങൾ ഉദ്പാദിപ്പിക്കുന്ന ആന്റിബോഡികളാണ് പ്രതിരോധ പ്രോട്ടീനുകൾ. രോഗകാരിയുടെ ജനിതകഘടന മനസ്സിലാക്കിയാണ് ഉചിതമായ ആയുധമായി ഇത്തരത്തിലുള്ള ആന്റിബോഡികളെ നിർമ്മിക്കുന്നത്. എന്നാൽ, ചില സന്ദർഭങ്ങളിൽ, മനുഷ്യന്റെ ജനിതക ഘടകങ്ങളെ രോഗകാരികളായി ശരീരത്തിലെ പ്രതിരോധ സംവിധാനം തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. അപ്പോഴാണ് മനുഷ്യകോശങ്ങൾക്ക് നേരെ ആന്റിബോഡികൾ ആക്രമണം അഴിച്ചുവിടുന്നത്.

ഇത്തരത്തിൽ, മനുഷ്യ കോശങ്ങളെ ആക്രമിക്കുന്ന അന്റിബോഡികളാണ് ഓട്ടോആന്റിബോഡികൾ എന്നറിയപ്പെടുന്നത്. ശരീരത്തിൽ വീക്കം അനുഭവപ്പെടുമ്പോഴും കോശമരണം സംഭവിക്കുമ്പോഴും ഇത്തരത്തിലുള്ള ഓട്ടോആന്റിബോഡികൾ ഉണ്ടാകാൻ ഇടയുണ്ടെന്നാണ് സിയാറ്റലിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ ഇമ്മ്യുണോളജിസ്റ്റായ ഡോ. മാരിയോൺ പെപ്പർ പറയുന്നത്. ഈ സിദ്ധാന്തം പരിശോധിക്കുന്നതിനായി, അറ്റ്ലാന്റാ ജോർജ്ജിയ എന്നിവിടങ്ങളിൽ നിന്നുള്ള 52 പേരുടെ രക്തപരിശോധന നടത്തി. ഗുരുതരമായ കോവിഡ് ബാധയെ തുടർന്ന് സുഖം പ്രാപിച്ചവരായിരുന്നു. ഇവർ.

ഇവരിൽ 44 ശതമാനം പേരിലും ഓട്ടോആന്റിബോഡികളുടെ സാന്നിദ്ധ്യം കണ്ടുപിടിച്ചും മാത്രമല്ല, മനുഷ്യ ഡി എൻ എയുടെ ഭാഗങ്ങളെ ഇത് ആക്രമിക്കുന്നതായും കണ്ടെത്തി. മാത്രമല്ല, ഇവരിൽ പലരുടെ ശരീരത്തിലും മുറിവുകളിൽ രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്ന ഒരു പ്രോട്ടീനിനെ നിർവീര്യമാക്കുന്ന ഒരുതരം ആന്റിബോഡിയേയും കണ്ടെത്തുകയുണ്ടായി. ഇത്, ദീർഘകാല കോവിഡ് രോഗികളിൽ ഹൃദ്രോഗങ്ങൾക്ക് വഴിതെളിക്കാനുള്ള സാധ്യത ചൂണ്ടിക്കാണിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP