Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടും സ്പ്രിൻക്ലർ ഉപയോഗിച്ചു തയാറാക്കിയിട്ടില്ല; സ്പ്രിൻക്ലർ സോഫ്റ്റ്‌വെയർ ഒരു തവണ പോലും ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സിഡിറ്റ്

കോവിഡുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടും സ്പ്രിൻക്ലർ ഉപയോഗിച്ചു തയാറാക്കിയിട്ടില്ല; സ്പ്രിൻക്ലർ സോഫ്റ്റ്‌വെയർ ഒരു തവണ പോലും ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സിഡിറ്റ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്പ്രിൻക്ലർ സോഫ്റ്റ്‌വെയർ ഒരു തവണ പോലും ഉപയോഗിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ച് സിഡിറ്റ്. കോവിഡുമായി ബന്ധപ്പെട്ട് ഒറ്റ വിവരവിശകലന റിപ്പോർട്ടും സ്പ്രിൻക്ലർ ഉപയോഗിച്ചു തയാറാക്കിയിട്ടില്ലെന്നാണ് വിവരാവകാശ മറുപടിയിൽ സിഡിറ്റിന്റെ തുറന്നുപറച്ചിൽ. ആറ് മാസത്തെ കരാർ സെപ്റ്റംബർ 24ന് അവസാനിച്ചു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ മുൻകയ്യെടുത്തുകൊണ്ടുവന്ന സ്പ്രിൻക്ലർ കരാർ വിവാദമായതിനെത്തുടർന്നു ഹൈക്കോടതി നിർദേശത്തോടെ ഏപ്രിൽ 22ന് സിഡിറ്റിന്റെ ആമസോൺ ക്ലൗഡ് അക്കൗണ്ടിലേക്കു ഡേറ്റ മാറ്റി. ഇതിനായി ക്ലൗഡ് ശേഷി വർധിപ്പിക്കാൻ ലക്ഷങ്ങൾ ചെലവാക്കിയതായാണു വിവരം. എന്നാൽ ഇതുസംബന്ധിച്ച് സിഡിറ്റ് തുകയൊന്നും ചെലവാക്കിയില്ലെന്നും ചെലവു വിവരങ്ങൾ തിട്ടപ്പെടുത്തുന്നതേയുള്ളൂ എന്നുമാണ് മറുപടി.

വകുപ്പിന്റെ വേറെ അക്കൗണ്ടിൽ ചെലവു രേഖപ്പെടുത്തിയതായാണു സൂചന. സർക്കാർ നിർദേശമനുസരിച്ച് സ്പ്രിൻക്ലർ സോഫ്റ്റ്‌വെയറും ഡേറ്റയും ക്ലൗഡ് സെർവറിൽ നിന്നു പൂർണമായും നീക്കിയതായും സിഡിറ്റ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP