Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാപ്പർ ഹർജി പിൻവലിക്കണമെന്ന ആവശ്യവുമായി പോപ്പുലർ ഫിനാൻസ് കോടതിയിൽ; 2000 കോടി രൂപയുടെ ബാധ്യതയുള്ള പോപ്പുലർ പണം തിരികെ നൽകുന്നതിനുള്ള പദ്ധതി വ്യക്തമാക്കാതെ ഹർജി പിൻവലിക്കാൻ അനുവദിക്കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

പാപ്പർ ഹർജി പിൻവലിക്കണമെന്ന ആവശ്യവുമായി പോപ്പുലർ ഫിനാൻസ് കോടതിയിൽ; 2000 കോടി രൂപയുടെ ബാധ്യതയുള്ള പോപ്പുലർ പണം തിരികെ നൽകുന്നതിനുള്ള പദ്ധതി വ്യക്തമാക്കാതെ ഹർജി പിൻവലിക്കാൻ അനുവദിക്കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

സ്വന്തം ലേഖകൻ

പത്തനംതിട്ട: പാപ്പർ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പോപ്പുലർ ഫിനാൻസ് പത്തനംതിട്ട സബ് കോടതിയിൽ അപേക്ഷ നൽകി. നിക്ഷേപകരുടെ പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതി നിർദേശ പ്രകാരം പദ്ധതി തയാറാക്കിയതിനാലാണിതെന്നും കോടതിയെ ബോധിപ്പിച്ചു. എന്നാൽ, പണം തിരികെ നൽകുന്നതിനുള്ള പദ്ധതി എന്തെന്നു വ്യക്തമാക്കാതെ ഹർജി പിൻവലിക്കാൻ അനുവദിക്കരുതെന്നു പബ്ലിക് പ്രോസിക്യൂട്ടർ നിലപാട് എടുത്തു. ഇതോടെ കേസ് നവംബർ ഒൻപതിലേക്ക് മാറ്റി.

പോപ്പുലറിനു 2000 കോടിയുടെ ബാധ്യതയുണ്ടെന്നും ഇതുവരെ 120 കോടിയുടെ ആസ്തി മാത്രമേ പൊലീസ് കണ്ടെത്തിയിട്ടുള്ളെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ഇത്രയും ആസ്തിവച്ച് എങ്ങനെ ബാധ്യത തീർക്കുമെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ കേസ് നവംബറിലേക്ക് മാറ്റി. അന്വേഷണത്തിന്റെ ഭാഗമായി പാപ്പർ ഹർജിയുടെ അനുബന്ധമായ 50,000 പേജുള്ള രേഖകളുടെ പകർപ്പ് പബ്ലിക് പ്രോസിക്യൂട്ടർക്കു നൽകാൻ കോടതി നിർദേശിച്ചു.

കേസ് നവംബറിൽ പരിഗണിക്കുമ്പോൾ മുഴുവൻ എതിർ കക്ഷികൾക്കും നോട്ടിസ് അയയ്ക്കുകയോ പത്രപ്പരസ്യം നൽകുകയോ ചെയ്യും. പാപ്പർ ഹർജി പിൻവലിക്കാൻ അപേക്ഷ നൽകിയതിന്റെ കാരണം ഇനിയും വ്യക്തമല്ല. ഹൈക്കോടതിയിൽ ഉറപ്പു നൽകിയ ഒത്തുതീർപ്പിനെക്കുറിച്ചും പോപ്പുലർ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, പാപ്പർ ഹർജി നിലനിൽക്കില്ലെന്ന വാദവുമായി കൊച്ചിയിൽ നിന്നുള്ള അഭിഭാഷകർ കോടതിയിൽ എത്തി. നിക്ഷേപകർക്കു വേണ്ടി ഹാജരായ അഭിഭാഷക സംഘം പാപ്പർ ഹർജി തള്ളണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഇതിനെയും പബ്ലിക് പ്രോസിക്യൂട്ടർ എതിർത്തു. ഹർജി നിലനിർത്തണമെന്നും രേഖകളുടെ പകർപ്പുകൾ മുഴുവൻ ഹർജിക്കാർക്കും നൽകണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതികൾക്കെതിരെ പുതിയ കേസെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു.കേസെടുത്ത ശേഷം അഞ്ച് പേരെയും കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം. പോപ്പുലറുമായി ബന്ധപ്പെട്ട ഓഡിറ്റർമാർ, മാനേജർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികളുടെ നിജസ്ഥിതി ഉറപ്പു വരുത്താൻ 5 പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP