Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ആർട്ടിക്കിൾ 370 റദ്ദാക്കിയ ദിവസം കരിദിനമായി ആചരിക്കണമെന്ന പാക് നിർദ്ദേശം തള്ളി സൗദിയും ഇറാനും; ടെഹ്‌റാൻ സർവകലാശാലയിലും റിയാദിൽ പാക്കിസ്ഥാൻ കോൺസുലേറ്റിലും കരിദിനം തടഞ്ഞു; പാക്കിസ്ഥാൻ ഇനി തീവ്ര ഇസ്ലാമികവാദികളായ തുർക്കിക്ക് ഒപ്പം; രണ്ടു പ്രമുഖ ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഇന്ത്യൻ അനുഭാവത്തിൽ ഞെട്ടി ഇമ്രാനും കൂട്ടരും

ആർട്ടിക്കിൾ 370 റദ്ദാക്കിയ ദിവസം കരിദിനമായി ആചരിക്കണമെന്ന പാക് നിർദ്ദേശം തള്ളി സൗദിയും ഇറാനും; ടെഹ്‌റാൻ സർവകലാശാലയിലും റിയാദിൽ പാക്കിസ്ഥാൻ കോൺസുലേറ്റിലും കരിദിനം തടഞ്ഞു; പാക്കിസ്ഥാൻ ഇനി തീവ്ര ഇസ്ലാമികവാദികളായ തുർക്കിക്ക് ഒപ്പം; രണ്ടു പ്രമുഖ ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഇന്ത്യൻ അനുഭാവത്തിൽ ഞെട്ടി ഇമ്രാനും കൂട്ടരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അറബ്രാഷ്ട്രങ്ങൾ അടക്കമുള്ള ഇസ്ലാമിക രാഷ്ട്രങ്ങളായിരുന്നു എന്നും പാക്കിസ്ഥാന്റെ കരുത്ത്. പലപ്പോഴും പാക്കിസ്ഥാനെ ഭാഗത്ത് ന്യായമില്ല എന്ന് അറിഞ്ഞുകൊണ്ടും മതം ഒരുഘടകമായി അവർ ആ രാജ്യത്തെ പിന്തുണക്കുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ അടുത്തകാലത്തായി പശ്ചിമേഷ്യയടക്കമുള്ള ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമീപനം വ്യാപകമായി മാറുകയാണ്. ബന്ധശത്രുക്കളായ ഇസ്രയേലിനോട് യുഎഇ സഹകരിക്കുന്നത് ഇതിന് ഒരു ഉദാഹരണം. അതുപോലെ ഒരു കനത്ത അടി ഇപ്പോൾ പാക്കിസ്ഥാനും കിട്ടി. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമായ ഒക്ടോബർ 27 കരിദിനമായി ആചരിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കം തകർത്ത് സൗദി അറേബ്യയും ഇറാനും. പശ്ചിമേഷ്യയിലെ സമവാക്യങ്ങൾ ഇന്ത്യക്ക് അനുകൂലമായി മാറിമറിയുന്നതിന്റെ സൂചനയാണിതെന്ന് നയതന്ത്രരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ടെഹ്‌റാൻ സർവകലാശാലയിൽ കരിദിനം ആചരിക്കണമെന്ന് ഇറാനിലെ പാക്കിസ്ഥാൻ എംബസിയാണ് ആവശ്യമുന്നയിച്ചത്. എന്നാൽ ഇസ്ലാമാബാദിനെ ഞെട്ടിച്ചു കൊണ്ട് ഇറാൻ ചടങ്ങിന് അനുമതി നിഷേധിക്കുകയായിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യൻ നടപടിക്കെതിരെ വിവിധ രാജ്യങ്ങളുടെ പിന്തുണ ആർജിക്കാനുള്ള ഇമ്രാൻ സർക്കാരിന്റെ നീക്കങ്ങൾക്കും ഇറാന്റെ നിലപാട് തിരിച്ചടിയായി.

റിയാദിൽ പാക്കിസ്ഥാൻ കോൺസുലേറ്റിൽ സമാനമായ പരിപാടി നടത്താനുള്ള നീക്കം സൗദി ഭരണകൂടവും തടഞ്ഞു. ആർട്ടിക്കിൾ 370ൽ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് സൗദി രാജകുടുംബത്തെ പാക്ക് വിദേശകാര്യമന്ത്രി ഷാ മഹമ്മുദ് ഖുറേഷി വിമർശിച്ചതിനു പിന്നാലെ 3 ബില്യന്റെ വായ്പ പെട്ടെന്നു തിരിച്ചടയ്ക്കാൻ സൗദി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സൈനിക മേധാവി ഖമർ ജാവേദ് ബജ്വയെ അയച്ചാണ് ഇമ്രാൻ സൗദി ഭരണകൂടത്തെ അനുനയിപ്പിച്ചത്. രണ്ട് പ്രമുഖ ഇസ്ലാമിക രാജ്യങ്ങളുടെയും നിലപാട് മാറ്റം മധ്യപൂർവേഷ്യയിലെ പാക്ക് ബന്ധങ്ങളുടെ സമവാക്യങ്ങളിലുണ്ടാകുന്ന നിർണായക മാറ്റത്തിന്റെ സൂചനയായാണു വിലയിരുത്തപ്പെടുന്നത്. മേഖലയിൽ ആധിപത്യത്തിനു ശ്രമിക്കുന്ന തുർക്കിയുമായി പാക്കിസ്ഥാൻ അടുക്കുന്നതാണ് മറ്റു രാജ്യങ്ങളെ വേറിട്ടു ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.

ഫിനാൻഷ്യൽ ആക്ഷൻ ടാക്‌സ് ഫോഴ്‌സിന്റെ പ്ലീനറി സെഷനിൽ പങ്കെടുത്ത 39 രാജ്യങ്ങളിൽ പാക്കിസ്ഥാനെ 'ഗ്രേ പട്ടിക'യിൽ ഉൾപ്പെടുത്തുന്നതിനെ അനുകൂലിക്കാതിരുന്നത് തുർക്കി മാത്രമാണ്. സൗദി ഉൾപ്പെടെ പാക്കിസ്ഥാനെതിരെ വോട്ട് ചെയ്തു. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള യുഎഇയുടെ തീരുമാനമാണ് മേഖലയിലെ നയതന്ത്ര ബന്ധങ്ങളിൽ വലിയ മാറ്റങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. മലേഷ്യയും തുർക്കിയും പരസ്യമായി ഇതിനെ എതിർത്തെങ്കിലും പാക്കിസ്ഥാൻ കരുതിയാണു പ്രതികരിച്ചത്. തുർക്കി, മലേഷ്യം ചൈന, റഷ്യ എന്നീ രാജ്യങ്ങളെ ചേർത്ത് പുതിയ അച്ചുതണ്ട് രൂപീകരിക്കാനാണു പാക്കിസ്ഥാന്റെ ശ്രമം.

പാക് ഭൂപടത്തിൽനിന്ന് പിഒകെ നീക്കം ചെയ്ത് സൗദി

ഇതിനു പുറമേ സൗദി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ കറൻസി നോട്ടിന്റെ പിൻഭാഗത്തുള്ള ലോകഭൂപടത്തിൽ പാക്അധിനിവേശ കാശ്മീരും, ഗിൽജിത്-ബാൾട്ടിസ്ഥാനും പാക്കിസ്ഥാന്റെ ഭാഗമായല്ല അടയാളപ്പെടുത്തിയിരുന്നില്ല. പാക് അധിനിവേശ കാശ്മീർ ആക്ടിവിസ്റ്റ് അംജദ് അയൂബ് മിർസയടക്കമുള്ള നിരവധിപേർ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. ' സൗദി അറേബ്യ, പാക് ഭൂപടത്തിൽ നിന്നും പാക് അധിനിവേശ കാശ്മീരിനെയും ഗിൽഗിറ്റ് - ബാൾട്ടിസ്ഥാനെയും നീക്കം ചെയ്യുന്നു ! ' അംജദ് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയ്ക്ക് വേണ്ടിയുള്ള സൗദി അറേബ്യയുടെ ദീപാവലി സമ്മാനമാണിതെന്നും അംജദ് ട്വീറ്റ് ചെയ്തു.നവംബർ 21 മുതൽ 22 വരെ സൗദിയിൽ നടക്കാൻ പോകുന്ന ജി - 20 ഉച്ചകോടിക്ക് മുന്നോടിയായി 20 റിയാലിന്റെ നോട്ട് സൗദി പുറത്തിറക്കിയിരുന്നു. ഈ നോട്ടിൽ ചിത്രീകരിച്ചിരിക്കുന്ന ലോക ഭൂപടത്തിൽ പാക് അധിനിവേശ കാശ്മീർ, ഗിൽഗിറ്റ് - ബാൾട്ടിസ്ഥാൻ എന്നിവയെ പാക്കിസ്ഥാന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്.

പാക്കിസ്ഥാന് സൗദിയുടെ ഭാഗത്തുനിന്നുള്ള തിരിച്ചടിയാണിതെന്നും പുതിയ നയം സ്വീകരിക്കുന്നതിനുള്ള സൗദിയുടെ ആദ്യപടിയാണിതെന്നും നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.അതേ സമയം, ഓഗസ്റ്റിൽ ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി പാക്കിസ്ഥാൻ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയിരുന്നു. ജമ്മു കാശ്മീർ, ലഡാക്, ഗുജറാത്തിലെ ജുനഗഢ് എന്നിവ ഉൾപ്പെടുത്തി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനായിരുന്നു ഭൂപടം പുറത്തിറക്കിയത്. ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ഭരണഘടന അനുഛേദം 370 റദ്ദാക്കിയതിന്റെ ഒന്നാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP