Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിറ്റാച്ചിയുമായി വീടിന്റെ ചുറ്റുമതിൽ പൊളിക്കാൻ എത്തിയവർക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് വയോധിക; മുഖത്തടിക്കുകയും കൈകൾ പിറകിലേക്ക് പിടിച്ചു നിർത്തി മർദ്ദിക്കുകയും ചെയ്തത് പാർട്ടി പ്രവർത്തകർ; ഹിറ്റാച്ചി ഉപയോഗിച്ച് അപായപ്പെടുത്താനും നീക്കം; മുഖ്യമന്ത്രിയുടെ ജന്മനാട്ടിൽ വൃദ്ധയോട് സിപിഎമ്മുകാരുടെ പരാക്രമം ഇങ്ങനെ

ഹിറ്റാച്ചിയുമായി വീടിന്റെ ചുറ്റുമതിൽ പൊളിക്കാൻ എത്തിയവർക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് വയോധിക; മുഖത്തടിക്കുകയും കൈകൾ പിറകിലേക്ക് പിടിച്ചു നിർത്തി മർദ്ദിക്കുകയും ചെയ്തത് പാർട്ടി പ്രവർത്തകർ; ഹിറ്റാച്ചി ഉപയോഗിച്ച് അപായപ്പെടുത്താനും നീക്കം; മുഖ്യമന്ത്രിയുടെ ജന്മനാട്ടിൽ വൃദ്ധയോട് സിപിഎമ്മുകാരുടെ പരാക്രമം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പിണറായി പടന്നക്കരയിൽ റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച വയോധികയെ സിപിഎം പ്രവർത്തകരും സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സഥാപനത്തിലെ ജീവനക്കാരും ചേർന്ന് ക്രൂരമായി മർദിച്ചു. പിണറായി പടന്നക്കര ട്രാക്കോ കേബിൾ യൂണിറ്റിന് സമീപത്ത് താമസിക്കുന്ന വലിയപുനത്തിൽ വീട്ടിൽ ഇ ലളിത എന്ന വയോധികക്കയാണ് മർദനമേറ്റത്. തന്റെ അനുവാദം കൂടാതെ സ്വന്തം വീടിന്റെ ചുറ്റുമതിൽ റോഡ് നിർമ്മാണത്തിന്റെ പേരിൽ ഏകപക്ഷീയമായി പൊളിക്കുന്നത് തടയുന്നതിനിടയിലാണ് ലളിതയെ അക്രമിച്ചത്. അക്രമത്തിൽ ലളിതക്കും ഗർഭിണിയായ മരുമകൾക്കും പരിക്കേറ്റു. മർദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് സിപിഎമ്മിനെതിരെ ഉയരുന്നത്. മുഖ്യമന്ത്രിയുടെ നാട്ടിൽപോലും വയോധികർക്ക് രക്ഷയില്ലാതായെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

മാസങ്ങളായി ഈ പ്രദേശത്ത് ഒരു നടപ്പാതയുമായി ബന്ധപ്പെട്ട പ്രശ്‌നമങ്ങൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ജൂൺ മുതൽ ഈ വഴിയുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ട്. ലളിതയുടെ വീടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന നടപ്പാത വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. നടപ്പാതയുടെ രണ്ട് ഭാഗങ്ങളിൽ നിന്നും ഒരടി വീതം വിട്ടുനൽകി വാഹനഗതാഗതം സാധ്യമാകുന്ന തരത്തിൽ റോഡ് നിർമ്മിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.

അത് പ്രകാരം തന്റെ വീടിനോട് ചേർന്ന് ലളിത ഒരടി വീതിയിൽ ഭൂമി വിട്ടുനൽകി. എന്നാൽ എതിർഭാഗത്തുള്ള ഭൂമി സിപിഎം പ്രവർത്തകർക്ക് സ്വാധീനമുള്ളതായതിനാൽ അത് വിട്ടുനൽകാനാകില്ലെന്നും പകരം റോഡ് നിർമ്മാണത്തിനായി ലളിത തന്നെ ഒരടി വീതയിൽ വീണ്ടും ഭൂമി വിട്ടുനൽകണമെന്ന് പഞ്ചായത്ത് അധികൃതരും സിപിഐം പ്രാദേശിക നേതൃത്വവും അറിയിക്കുകയായിരുന്നു. ഇത് ലളിത അംഗീകരിച്ചിരുന്നിട്ടില്ല. എന്നിട്ടും മുടങ്ങിയ റോഡ് നിർമ്മാണം കഴിഞ്ഞ ദിവസം വീണ്ടും പുനരാരംഭിക്കുകയായിരുന്നു.

നേരത്തെ ഇത് സംബന്ധിച്ച് പിണറായി പൊലീസ് സ്റ്റേഷനിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ പൊലീസ് സിപഎമ്മിനോടൊപ്പം ചേർന്ന് ലളിത മാത്രമായി ഭൂമി വിട്ടുനൽകണമെന്ന് അറിയിക്കുകയായിരുന്നു.എന്നാൽ ഇരു കൂട്ടരും തുല്യമായി ഭൂമി വിട്ടുനൽകണമെന്ന് ലളിതയും കുടുംബവും അറിയിച്ചു. ഇത് വകവെക്കാതെ പ്രവർത്തി നടത്തുന്ന സിപിഎം നേതൃത്വത്തിലുള്ള പീക്കോസ് എന്ന സഹകരണ സ്ഥാപനത്തിലെ തൊഴിലാളികളെത്തി ലളിതയുടെ വീടിന്റെ മതിൽ തകർക്കുകയായിരുന്നു. ഇതിനെ തുടർന്നുള്ള തർക്കങ്ങളാണ് ഇത്തരത്തിൽ മർദ്ദനത്തിൽ കലാശിച്ചത്.

കഴിഞ്ഞ ദിവസം ഹിറ്റാച്ചി ഉപയോഗിച്ച് ബലമായി ലളിതയുടെ വീടിന്റെ ചുറ്റുമതിൽ തകർക്കാനുള്ള ശ്രമമാണ് ലളിതയും കുടുംബവും തടഞ്ഞത്. ഹിറ്റാച്ചിക്ക് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ലളിതയെ ഹിറ്റാച്ചി ഉപയോഗിച്ച് അപായപ്പെടുത്താനും ശ്രമിച്ചു. ഹിറ്റാച്ചി ഓപ്പറേറ്ററെ മാറ്റി നിർത്തി സിപിഎം നേതൃത്വം നൽകുന്ന പീക്കോസ് എന്ന സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഈ സമയത്ത് ഹിറ്റാച്ചി ഉപയോഗിച്ചത്. അതിക്രമം ചോദ്യം ചെയ്ത ലളിതയെ മുഖത്തടിക്കുകയും കൈകൾ പിറകിലേക്ക് പിടിച്ചു നിർത്തി മർദ്ദിക്കുകയും ചെയതു.

പീക്കോസ് ജീവനക്കാരും സിപിഎം പ്രവർത്തകരുമായ ഷാനൻ ,സിദ്ധാർത്ഥൻ,കൃഷ്ണൻ, വത്സൻ എന്നിവർ ചേർന്നാണ് ലളിതയെ മർദ്ദിച്ചത്. പൊലീസ് നോക്കി നിൽക്കെയായിരുന്ന മർദ്ദനം. അക്രമത്തിൽ പരിക്കേറ്റ ലളിത തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പിണറായി പൊലീസ് കേസെടുത്തിട്ടുണ്ട്. ലളിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പിണറായി പൊലീസ് കേസെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP