Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മില്ലുംപടിയിൽ കവളങ്ങാട് പഞ്ചായത്ത് നിർമ്മിച്ചിരുന്ന വെയിറ്റിങ് ഷെഡ് തകർത്തു; സമീപത്തെ വലിയ പൊതുകിണർ റിംഗുകളിറക്കി ചെറുതാക്കി കൈയേറിയത് 7.5 സെന്റ് സ്ഥലം; കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ഷിബു തെക്കുംപുറത്തിനെതിരെ കൈയേറ്റ ആരോപണം; മോഹവിലയുള്ള ഭൂമി കൈയേറിയത് തിരിച്ചു പിടിക്കണമെന്ന ആവശ്യം ശക്തം

മില്ലുംപടിയിൽ കവളങ്ങാട് പഞ്ചായത്ത് നിർമ്മിച്ചിരുന്ന വെയിറ്റിങ് ഷെഡ് തകർത്തു; സമീപത്തെ വലിയ പൊതുകിണർ റിംഗുകളിറക്കി ചെറുതാക്കി കൈയേറിയത് 7.5 സെന്റ് സ്ഥലം; കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ഷിബു തെക്കുംപുറത്തിനെതിരെ കൈയേറ്റ ആരോപണം; മോഹവിലയുള്ള ഭൂമി കൈയേറിയത് തിരിച്ചു പിടിക്കണമെന്ന ആവശ്യം ശക്തം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പുറംപോക്കു ഭൂമി കയ്യേറിയതായുള്ള പരാതിയിൽ കേരളകോൺഗ്രസ്സ് നേതാവും യു.ഡി എഫ് ജില്ലാ കൺവീനറുമായ ഷിബുതെക്കുംപുറത്തിന്റെ പുരയിടം അളക്കൽ ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കവെ വീണ്ടും കയ്യേറ്റവിവാദം. കൊച്ചി -ധനുഷ്‌കോടി ദേശീയപാതയോരത്ത് നെല്ലിമറ്റത്തിന് സമീപം മില്ലുംപടിയിൽ കവളങ്ങാട് പഞ്ചായത്ത് നിർമ്മിച്ചിരുന്ന വെയിറ്റിങ് ഷെഡ് തകർത്തുകളഞ്ഞും സമീപത്തെ വലിയ പൊതുകിണർ റിംഗുകളിറക്കി ചെറുതാക്കിയും സമീപത്തെ സ്ഥലമുടമ 7.5 സെന്റ് സ്ഥലം കയ്യേറിയിരിക്കുകയാണെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) സംസ്ഥാന സമിതി അംഗവും എൽ.ഡി.എഫ് നേതാവുമായ മനോജ് ഗോപിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടുള്ളത്.

കേരള കോൺഗ്രസ് (ജോസഫ്)ജില്ലാ പ്രസിഡണ്ടും എന്റെ നാട് ജനകീയകൂട്ടായ്മയുടെ ചെയർമാനുമായ ഷിബു തെക്കുംപുറം പുറംപോക്ക് കയ്യേറിയതായി ആരോപണമുയർന്നിട്ട് ഏറെ നാളുകളായിരുന്നു. ഇത് സംബന്ധിച്ച്് കോടതി ഇടപെടലുകളുമുണ്ടായി. ഇതെത്തുടർന്നാണ്് ഇന്നലെ ജില്ലാ സർവയർ സൂപ്രണ്ട് അജയകുമാറും സംഘവുമെത്തി കോതമംഗലം ബൈപാസ് റോഡിന് സമീപമുള്ള ഷിബുവിന്റെ വീട്ടിലെത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്.

60 ശതമാനം ഭൂമി അളന്ന് തിട്ടപ്പെടുത്തിയതായിട്ടാണ് സൂചന. പ്രാഥമിക നിഗമനത്തിൽ ഭൂമി കയ്യേറിയതായി വ്യക്തമായിരുന്നെന്നും ഇക്കാര്യത്തിൽ കൃത്യത ഉറപ്പുവരുത്തുന്നതിനാണ് പുരയിടം വീണ്ടും അളക്കുന്നതെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം.19 സെന്റ് പുറമ്പോക്ക് സ്ഥലം കയ്യേറിയതായി താലൂക്ക് സർവയർ മുൻപ് റിപ്പോർട്ട് നൽകിയിരുന്നു ഇതിനെതിരെ ഷിബു ആർ ഡി ഒ കോടതിയിൽ അപ്പീൽ നൽകുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

തുടർന്ന് ആർ ഡി ഒ യുടെ ഉത്തരവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം ലാന്റ് അസയ്മെന്റ് തഹസിൽദാർ നാസർ ജില്ലാ സർവ്വയർ സൂപ്രണ്ടിന് കത്ത് നൽകി.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വീണ്ടും അളന്ന് തിരിക്കൽ ആരംഭിച്ചിരിക്കുന്നത്. കോടികൾ വിലമതിക്കുന്ന ഭൂമി കയ്യേറ്റത്തിനെതിരെ എൽഡിഎഫ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻപ് ജനകീയ മാർച്ച് നടത്തിയിരുന്നു.നെല്ലിമറ്റം മില്ലുംപടിയിലെ ഭൂമികയ്യേറ്റത്തിന് പഞ്ചായത്ത് മെമ്പറുടെയും വില്ലേജ് -പഞ്ചായത്ത് അധികൃതരുടെയും ഒത്താശയുണ്ടായിട്ടുണ്ടെന്നാണ് എൽ ജെ ഡി നേതാവ് മനോജ് ഗോപി വ്യക്തമാക്കുന്നത്.സംഭവത്തെ സംബന്ധിച്ച് മനോജ് ഗോപിയുടെ വിവരണം ചുവടെ...

മില്ലുംപടി ജംങ്ഷനിൽ ഒന്നാം വാർഡിൽ കാട്ടാട്ടുകുളം ഭാഗത്തേക്ക് തിരിയുന്ന ഭാഗത്ത് പൊന്നും വിലയുള്ള സ്ഥലം സ്വകാര്യ വ്യക്തി പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ കൈക്കലാക്കി രണ്ട്് ഷട്ടർ മുറികൾ നിർമ്മിച്ചിരിക്കുകയാണ്. പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രം കയ്യേറ്റക്കാരന് വേണ്ടി തകർത്തത് വാർഡ് മെമ്പറാണ്. രണ്ട് ലക്ഷം രൂപ റവന്യൂ അധികാരികൾക്കും, അഞ്ച് ലക്ഷം രൂപ പഞ്ചായത്ത് ഭരണസമിതിയിലെ ഉന്നതർക്കും കൈക്കൂലിയിനത്തിൽ നൽകിയാണ് സ്ഥലം കയ്യേറി ഷോപ്പിങ് കോംപ്ലക്സ് നിർമ്മിച്ചതെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം.

നിലവിൽ ഇവിടെയുണ്ടായിരുന്ന പൊതുകിണറും മോട്ടോർപമ്പ് ഹൗസും പൂർവ്വസ്ഥിതിയിൽ നിലനിർത്തണമെന്നും ബസ് കാത്തിരിപ്പു കേന്ദ്രം പുർനർനിർമ്മിക്കണമെന്നുമാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.ഈ ആവശ്യങ്ങൾ ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് നടപ്പിൽ വരുത്തണം.ഇല്ലാത്ത പക്ഷം പ്രദേശവാസികളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോപം സംഘടിപ്പിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

ഈ ഭാഗത്ത് ഭൂമിക്ക് മോഹവിലയാണ് നിലനിൽക്കുന്നത്.അതുകൊണ്ട തന്നെ കയ്യേറ്റം നടന്നിട്ടുണ്ടെങ്കിൽ കെട്ടിടമുടമയുടെ പോക്കറ്റിലിത്തുക വൻതുകയാവും. നേരത്തെ ഇവിടെയുണ്ടായിരുന്ന വിസ്തൃതമായ പൊതുകിണറും ബസ്സ് കാത്തിരിപ്പു കേന്ദ്രവും അപ്രത്യക്ഷമായിട്ടുണ്ട്. പൊതുകിണറിരുന്നതിന് സമീപം റിംഗിറക്കി രൂപപ്പെടുത്തിയിട്ടുള്ള ചെറിയകിണറാണ് കാണുന്നത്.സ്ഥലത്തിന് ആകെപ്പാടെ രൂപമാറ്റം വന്നിട്ടുണ്ടെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് കാര്യങ്ങൾ മനസ്സിലാക്കണമെന്നും കയ്യേറ്റം നടന്നിട്ടുണ്ടെങ്കിൽ മേൽനടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP