Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂർ ജില്ല പഞ്ചായത്തിലേക്കുള്ള എൽഡിഎഫിന്റെ സീറ്റു വിഭജനം പൂർത്തിയായി; 24 ജില്ല പഞ്ചായത്ത് സീറ്റുകളിൽ 15 എണ്ണത്തിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും; സിപിഐക്ക് മൂന്നും കേളാ കോൺഗ്രസ് എമ്മിന് ഒരു സീറ്റും

കണ്ണൂർ ജില്ല പഞ്ചായത്തിലേക്കുള്ള എൽഡിഎഫിന്റെ സീറ്റു വിഭജനം പൂർത്തിയായി; 24 ജില്ല പഞ്ചായത്ത് സീറ്റുകളിൽ 15 എണ്ണത്തിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും; സിപിഐക്ക് മൂന്നും കേളാ കോൺഗ്രസ് എമ്മിന് ഒരു സീറ്റും

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം എൽ.ഡി.എഫ് പൂർത്തീകരിച്ചു. ആകെയുള്ള 24 ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളിൽ സിപിഐ.(എം)-15, സിപിഐ-3, കേരള കോൺഗ്രസ്സ് (എം)-1, ലോക്താന്ത്രിക് ജനതാദൾ-1, എൻ.സി.പി-1, ഐ.എൻ.എൽ-1, ജനതാദൾ(എസ്)-1, കോൺഗ്രസ്സ് (എസ്സ്)-1 എന്നിങ്ങനെയാണ് മത്സരിക്കുക. ഇന്ന് എം.വി ജയരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലാണ് സീറ്റ് വിഭജനം പൂർത്തിയായ കാര്യം എൽഡിഎഫ് ജില്ല നേതാക്കൾ അറിയിച്ചത്.

കരിവെള്ളൂർ, തില്ലങ്കേരി, പാട്യം, പന്ന്യന്നൂർ, കതിരൂർ, പിണറായി, വേങ്ങാട്, ചെമ്പിലോട്, മയ്യിൽ, അഴീക്കോട്, കല്യാശ്ശേരി, ചെറുകുന്ന്, കുഞ്ഞിമംഗലം, പരിയാരം, കടന്നപ്പള്ളി മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. കോളയാട്, കൂടാളി, ഉളിക്കൽ സിപിഐ സ്ഥാനാർത്ഥികൾ മത്സരിക്കും. ആലക്കോട് മണ്ഡലത്തിൽ കേരള കോൺഗ്രസ് (എം) ഉം കൊളവല്ലൂർ- ലോക്താന്ത്രിക് ജനതാദൾ, പേരാവൂർ- എൻ.സി.പി, കൊളച്ചേരി-ഐ.എൻ.എൽ, പയ്യാവൂർ-ജനതാദൾ സെക്കുലർ, നടുവിൽ-കോൺഗ്രസ്സ് (എസ്) എന്നിങ്ങനെയാണ് മത്സരിക്കുക.

ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും, കണ്ണൂർ കോർപ്പറേഷനിലും സീറ്റ് വിഭജന ചർച്ച ഏതാണ്ട് പൂർത്തിയായി വരുന്നതായി നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പൽ, കോർപ്പറേഷൻ തലങ്ങളിലും എല്ലാ വാർഡ്-ഡിവിഷനുകളിലും നവംബർ 7 നകം തെരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കും യോഗങ്ങൾ നടക്കുക.ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നല്ല വിജയം നേടും. 2015 നെക്കാൾ വോട്ടും സീറ്റും തദ്ദേശ സ്ഥാപനങ്ങളും എൽ.ഡി.എഫ് കരസ്ഥമാക്കും. വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ എൽ.ഡി.എഫ് സർക്കാർ മാതൃകാപരമാണ്.

ജില്ലയിൽ എൽ.ഡി.എഫ് ഭരിക്കുന്ന 30 തദ്ദേശ സ്ഥാപനങ്ങൾ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളും, മാധ്യമ അവാർഡുകളും കരസ്ഥമാക്കുകയുണ്ടായി. ഈ വികസന മുന്നേറ്റത്തിന് തുടർച്ച വേണമെങ്കിൽ എൽ.ഡി.എഫ് നിയന്ത്രണത്തിലുള്ള ഭരണസമിതികൾ തന്നെ തദ്ദേശ സ്ഥാപനങ്ങളിൽ അധികാരത്തിലെത്തണം. അതാണ് വികസന തൽപ്പരരായ ജനങ്ങളുടെ ആഗ്രഹം.വർഗ്ഗീയതയ്ക്കും ആഗോള വൽക്കരണത്തിനുമെതിരെ ജനപക്ഷ വികസന കാഴ്ചപ്പാടുയർത്തിപ്പിടിക്കുന്ന എൽ.ഡിഎഫിന്റെ വിജയത്തിനു വേണ്ടി എല്ലാവരുടെയും പിന്തുണയുണ്ടാവണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും എൽഡിഎഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു

എൽഡിഎഫ് ജില്ല കമ്മറ്റി യോഗത്തിൽ അഡ്വ. പി സന്തോഷ്‌കുമാർ, സി രവീന്ദ്രൻ, പി ടി ജോസ്, വി കെ ഗിരിജൻ, കെ കെ രാജൻ, മഹമ്മൂദ് പറക്കാട്ട്, പി പി ദിവാകരൻ, കെ കെ ജയപ്രകാശ്, അഡ്വ. എ ജെ ജോസഫ്, ജോസ് ചെമ്പേരി, ജോയി കൊന്നക്കൽ, കെ സി ജേക്കബ് മാസ്റ്റർ, വി രാജേഷ് പ്രേം, ജോജി അനത്തോട്ടം, എം പ്രഭാകരൻ, സിറാജ് തയ്യിൽ, സജി കുറ്റിയാനിമറ്റം, രതീഷ് ചിറക്കൽ, കെ മനോജ് എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP