Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫോമാക്ക് അഭിമാനകരമായി ട്രഷറർ തോമസ് റ്റി ഉമ്മന്റെ രണ്ട് മില്യൺ ഡോളർ ബജറ്റ്

ഫോമാക്ക് അഭിമാനകരമായി ട്രഷറർ തോമസ് റ്റി ഉമ്മന്റെ രണ്ട് മില്യൺ ഡോളർ ബജറ്റ്

സാജു ജോസഫ്

ന്യൂയോർക്ക്: ഫോമായുടെ ചരിത്ര പുസ്തകത്തിലെ സാമ്പത്തിക അച്ചടക്കത്തിന്റെ താളുകളിൽ സ്ഥാനം പിടിക്കുന്ന രണ്ട് മില്യൺ ഡോളറിന്റെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായിരിക്കുകയാണ് ട്രഷറർ തോമസ് റ്റി ഉമ്മൻ. ഒക്ടോബർ 24-ാം തീയതി വെർച്വലായി നടന്ന ജനറൽ ബോഡിയുടെയും അധികാര കൈമാറ്റത്തിന്റെയും സംയുക്ത വേദിയിലാണ് ഏറെ ശ്രദ്ധേയമായ ഈ ബജറ്റ് അവതരിപ്പിച്ചത്. ഫോമയ്ക്കും അമേരിക്കൻ മലയാളി സമൂഹത്തിനും എന്നും അഭിമാനിക്കാവുന്ന ബജറ്റാണിതെന്ന് വ്യക്തമാക്കിയ തോമസ് റ്റി ഉമ്മൻ തന്റെ വരവു ചെലവ് കണക്കുകളിലെ ദീർഘ വീക്ഷണവും ഫോമായ്ക്കു ലഭിക്കുന്ന ജനകീയ പങ്കാളിത്തവും അമേരിക്കൻ മലയാളികളുടെ ബൃഹത്ത് ഫെഡറേഷനായ ഫോമയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു.

ഫോമായുടെ പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ലഭിക്കുന്ന സഹകരണം തങ്ങളെ ആവേശഭരിതരാക്കുന്നുവെന്ന് പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രെട്ടറി റ്റി ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് റ്റി ഉമ്മൻ , വൈസ് പ്രസിഡന്റ പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ ട്രഷറാർ ബിജു തോണിക്കടവിൽ എന്നിവർ അഭിമാനപൂർവം ചൂണ്ടിക്കാട്ടി. ഇതിന്റെ പ്രതിഫലനമാണ് ബജറ്റിൽ കാണുന്നതെന്ന് നേതാക്കൾ ഏകസ്വരത്തിൽ പറഞ്ഞു. ജനറൽ ബോഡിയിൽ പങ്കെടുത്ത ഫോമാ പ്രതിനിധികളും നേതാക്കലും വളരെ ആവേശത്തോടെയാണ് ബജറ്റിനെ സ്വീകരിച്ചത്.

ബജറ്റിന്റെ വിശദാംശങ്ങൾ ഇപ്രകാരം: 1.92 മില്ല്യൻ ഡോളർ വരുമാനം പ്രതീക്ഷിക്കുന്ന ബജറ്റിൽ രജിസ്ട്രേഷൻ ഇനങ്ങളിലായി 2,89,000 ഡോളർ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, അതായത് ഫോമായുടെ സിഗ്‌നേച്ചർ പദ്ധതിയായ വില്ലേജ് പ്രോജക്ട് ഉൾപ്പെടെ 7,55,000 ഡോളറാണ് കണക്കാക്കുന്നത്. അംഗത്വ ഫീസ്, റീജിയണൽ തലത്തിലുള്ള വരുമാനം, നോമിനേഷൻ, ജനറൽ സ്പോൺസർഷിപ്പ്, സോവനീർ തുടങ്ങിയ മേഖലകളിൽ 2,85,680 ഡോളറാണ് പ്രതീക്ഷിക്കുന്നത്.

ഈ ബജറ്റിന്റെ ചെലവ് വിവരങ്ങൾ ഇങ്ങനെയാണ്. ഹോട്ടൽ അക്കോമഡേഷൻ, ബാൻക്വിറ്റ് ആൻഡ് ഫുഡ്, ഗസ്റ്റ് സപ്പോർട്ട്, ഓഡിയോ വീഡിയോ റെക്കോഡിങ്ങ്, മീറ്റിങ്ങുകളും സെമിനാറുകളും, ക്ലോസിങ്ങ് സെറിമണി, സൗണ്ട് സിസ്റ്റം, സ്റ്റേജ്, യാത്ര, പ്രിന്റിങ്ങ്, സെക്യൂരിറ്റി, പബ്ലിസിറ്റി, റെന്റ്, ഇൻഷുറൻസ്, പുരസ്‌കാരങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള ഇനങ്ങൾക്കായി 2,53,000 ഡോളർ വകയിരുത്തിയിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ പ്രതിസന്ധി അവസാനിച്ചാൽ 2022 ൽ നടത്തുവാൻ ആഗ്രഹിക്കുന്ന കൺവൻഷൻ നാലുവർഷം കൂടുമ്പോൾ നടത്തപ്പെടുന്ന കൺ വൻഷനായിരിക്കും എന്നതിനാൽ കൺവൻഷന്റെ പരിപാടികളും പങ്കാളിത്തവും വമ്പിച്ച തോതിലാകുവാനാണ് സാധ്യതായെന്നും അക്കാരണത്താലും, ഫോമയ്ക്കു ലഭിക്കുന്ന വമ്പിച്ച ജനകീയ പിന്തുണയും പുതുതായി ആരംഭിക്കുന്ന പ്രവാസി സഹായ പദ്ധതികളുമെല്ലാം കണക്കിലെടുത്തതാണ് ഫോമായുടെ 1 .92 മില്യന്റെ ബജറ്റ് തയ്യാറാക്കിയതെന്നു തോമസ് റ്റി ഉമ്മൻ വ്യക്തമാക്കി.

2018-20 കാലഘട്ടത്തിലെ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ അധ്യക്ഷത വഹിച്ച അധികാര കൈമാറ്റ ചടങ്ങിൽ ഈ ജനപ്രിയ സംഘടനയുടെ താക്കോൽ കൈമാറിയത് പദ്ധതികളുടെ സമയോചിതമായ നിർവഹണത്തിലൂടെയാണ്. വിജയകരമായി പൂർത്തിയാക്കിയ ഫോമാ വില്ലേജ് പ്രൊജക്റ്റ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുക, നൂതനമായ ആശയങ്ങളോടുകൂടിയ ഫോമാ സഹായനിധി ചുരുങ്ങിയ സംഭാവനകൾ കൊണ്ട് കൂടുതൽ പേരെ ആകർഷിക്കുന്ന തരത്തിൽ ആരംഭിക്കുക, നേഴ്സിങ് വിദ്യാര്തഥികൾക്കുനൽകുന്ന സ്‌കോളർഷിപ് സ്‌കീമുകൾക്കു ലഭിച്ച വമ്പിച്ച പിന്തുണ കൂടുതൽ പേർക്ക് പ്രയോജനപ്പെടത്തക്ക വിധത്തിൽ വിപുലീകരിക്കുക, നഗരപ്രാന്തങ്ങളിൽ ഫ്ളാറ്റ് രീതിയിലുള്ള നിർമ്മാണം ഫോമാ വില്ലേജ് പദ്ധതിയിൽപെടുത്തുക, മലയാളിസമൂഹത്തിന് ആകർഷകമായ സ്വാന്തനസംഗീതം, യോഗാ ക്ലാസ്സുകൾ, കൃഷിപാഠം, ഓൺലൈൻ മലയാളം ക്ളാസുകൾ , ബിസിനസ് ഫോറം, പൊളിറ്റിക്കൽ ഫോറം, യൂത്ത് ഫോറം , നേഴ്സിങ് ഫോറം, യംഗ് പ്രൊഫഷണൽസ് , ട്രാവൽ ഹെല്പ്, ലീഗൽ ആൻഡ് ഇമ്മിഗ്രേഷൻ ഫോറം, തുടങ്ങി ഒട്ടേറെ കർമ്മ പരിപാടികളും പദ്ധതികളുമായിട്ടാണ് ഫോമായുടെ അനിയൻ ജോർജ്, റ്റി ഉണ്ണികൃഷ്ണൻ, തോമസ് റ്റി ഉമ്മൻ, പ്രദീപ് നായർ, ജോസ് മണക്കാട്ട്, ബിജു തോണിക്കടവിൽ എന്നിവരടങ്ങിയ പുതിയ ടീം പ്രതിജ്ഞാബദ്ധമായി അധികാരമേറ്റെടുത്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP