Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കപ്പൽ നിർമ്മാണ രംഗത്തുകൊച്ചിൻ ഷിപ്യാർഡും ഇറ്റാലിയൻ കമ്പനി ഫിൻകൻത്യേറിയും കൈകോർക്കുന്നു

കപ്പൽ നിർമ്മാണ രംഗത്തുകൊച്ചിൻ ഷിപ്യാർഡും ഇറ്റാലിയൻ കമ്പനി ഫിൻകൻത്യേറിയും കൈകോർക്കുന്നു

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽനിർമ്മാതാക്കളായ കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡും ലോകത്തെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ കമ്പനികളിലൊന്നായ ഇറ്റലിയിലെ ഫിൻകൻത്യേറിയും കപ്പൽ നിർമ്മാണ രംഗത്ത് പരസ്പരം സഹകരിക്കുന്നതിന് ധാരണയായി. കപ്പൽ രൂപകൽപ്പന, നിർമ്മാണം, അറ്റകുറ്റപ്പണി, മറീൻ ഉപകരണങ്ങളുടെ ഉൽപ്പാദനം എന്നിവയ്ക്കു പുറമെ നൈപ്യുണ്യ വികസനം, പരിശീലനം എന്നീ രംഗങ്ങളിലാണ് ഇരു കമ്പനികളും കൈകോർക്കുന്നത്. ഇതുസംബന്ധിച്ച ധാരണാ പത്രം കൊച്ചി കപ്പൽശാലാ ഡയറക്ടർ (ടെക്നിക്കൽ) ബിജോയ് ഭാസ്‌ക്കറും ഫിൻകൻത്യേറി നേവൽ വെസൽ ബിസിനസ് യൂണിറ്റ് സീനിയർ വൈസ് പ്രസിഡന്റ് അകില്ലെ ഫുൽഫാരോയും ചൊവ്വാഴ്ച വിഡിയോ കോൺഫറൻസിലൂടെ ഒപ്പിട്ടു.

ഈ കരാറിലൂടെ ഇരുകമ്പനികളും തമ്മിൽ തന്ത്രപരമായ പങ്കാളിത്തമുണ്ടാക്കും. കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികളുമായി ബന്ധപ്പെടുത്തിയുള്ള സഹകരണ സാധ്യതകളും ഈ കരാറിലൂടെ ആരായും. ഇന്ത്യൻ വിപണിക്കു പുറമെ ആഗോള വിപണിക്കു വേണ്ടിയും സാങ്കേതികത്തികവുള്ള അത്യാധുനിക കപ്പലുകളും മറ്റു ഉൽപ്പന്നങ്ങളും നിർമ്മിക്കാനും ഈ കരാർ വഴിയൊരുക്കും.

പ്രതിരോധ, വാണിജ്യ ആവശ്യങ്ങൾക്കുള്ള കപ്പലുകൾ നിർമ്മിക്കുന്നതിന് കൊച്ചിൽ കപ്പൽ ശാലയ്ക്ക് ഇന്ത്യയുടെ കിടക്കൻ, പടിഞ്ഞാറൻ തീരങ്ങളിൽ മികച്ച സംവിധാനങ്ങളും സൗകര്യങ്ങളുമുണ്ട്. ലോകത്തെ മുൻനിര കപ്പൽ നിർമതാക്കളായ ഫിൻകൻത്യേറിക്ക് 230 വർഷത്തെ പാരമ്പര്യമുണ്ട്. നാലു ഭൂഖണ്ഡങ്ങളിലായി 18 കപ്പൽശാലകൾ ഉള്ള ഈ കമ്പനി ഇതുവരെ ഏഴായിരത്തിലേറെ കപ്പലുകൾ ഇതുവരെ നിർമ്മിച്ചിട്ടുണ്ട്. ക്രൂയിസ് കപ്പൽ രൂപകൽപ്പനയിലും നിർമ്മാണത്തിലും വിദഗ്ധരായ ഈ ഇറ്റാലിയൻ കമ്പനി എല്ലാത്തരം ഹൈ ടെക്ക് കപ്പലുകളും ചെറുകപ്പലുകളും നിർമ്മിച്ചുവരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP