Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭരണനിർവഹണവുമായി ബന്ധപ്പെട്ട് വീഴ്ചകൾ; ഡൽഹി സർവകലാശാല വൈസ് ചാൻസലർ യോഗേഷ് ത്യാഗിയെ സസ്‌പെൻഡ് ചെയ്തു

ഭരണനിർവഹണവുമായി ബന്ധപ്പെട്ട് വീഴ്ചകൾ; ഡൽഹി സർവകലാശാല വൈസ് ചാൻസലർ യോഗേഷ് ത്യാഗിയെ സസ്‌പെൻഡ് ചെയ്തു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഭരണനിർവഹണവുമായി ബന്ധപ്പെട്ട വീഴ്ചകളെത്തുടർന്ന് വിവാദമുയർന്ന സാഹചര്യത്തിൽ ഡൽഹി സർവകലാശാല വൈസ് ചാൻസലർ യോഗേഷ് ത്യാഗിയെ സസ്‌പെൻഡ് ചെയ്തു. രാഷട്രപതി രാംനാഥ് കോവിന്ദ് ആണ് വൈസ് ചാൻസലറെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ കഴിഞ്ഞ ആഴ്ച നടന്ന രണ്ട് നിയമനങ്ങളുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർക്കെതിരെ ആരോപണം ഉയർന്നിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ചൊവ്വാഴ്ച വൈസ് ചാൻസലർക്കെതിരെ അന്വേഷണം നടത്തുന്നതിന് രാഷ്ട്രപതി അനുമതി നൽകി. ഇതിന്റെ തുടർച്ചയായാണ് വൈസ് ചാൻസലറെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP