Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അർമേനിയൻ പ്രധാനമന്ത്രിയുടെ ഭാര്യ അതിർത്തി കാക്കാൻ ആയുധമെടുത്ത് പോരാടും; സൈനിക പരിശീലനം പൂർത്തിയാക്കുക അന്ന ഉൾപ്പെടെ 13 വനിതകൾ

അർമേനിയൻ പ്രധാനമന്ത്രിയുടെ ഭാര്യ അതിർത്തി കാക്കാൻ ആയുധമെടുത്ത് പോരാടും; സൈനിക പരിശീലനം പൂർത്തിയാക്കുക അന്ന ഉൾപ്പെടെ 13 വനിതകൾ

മറുനാടൻ ഡെസ്‌ക്‌

അർമേനിയയുടെ അതിർത്തികൾ സംരക്ഷിക്കുന്നതിനായി താൻ സൈനിക പരിശീലനം ആരംഭിച്ചതായി അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പാഷിനിയാന്റെ ഭാര്യ അന്ന ഹകോബ്യാൻ. തന്റെ ഔദ്യോ​ഗിക ഫേസ്‌ബുക്ക് പേജിലാണ് അന്ന, താൻ അർമേനിയയും അസർബൈജാനും തമ്മിലുള്ള പോരാട്ട മേഖലയായ നാഗോർനോ-കറാബാക്കിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനായി പരിശീലനത്തിലാണ് വ്യക്തമാക്കിയത്. 13 അംഗ വനിതാ സ്ക്വാഡിൽ ചേർന്ന് പരിശീലനം നേടുന്നതായും അസർബൈജാനെതിരെ പോരാടുന്ന അർമേനിയൻ സേനയിൽ ഉടൻ ചേരുമെന്നും അവർ പോസ്റ്റിൽ പറയുന്നു. ഞാനടക്കം 13 സ്ത്രീകൾ സൈനിക പരിശീലന പരിശീലനത്തിന് തുടക്കം കുറിക്കും, ”42 കാരിയായ അന്ന ഹക്കോബിയൻ ഫേസ്‌ബുക്കിൽ കുറിച്ചു. അന്നയുടെ മകൻ 20കാരനായ ആഷോറ്റ് പാഷിൻയാനും കരാബാഖിൽ അസർബൈജാനെതിരെ പോരാടാൻ സായുധസേനയ്ക്കൊപ്പം ചേർന്നിരുന്നു.

അസർബൈജാനും അർമേനിയയും തമ്മിൽ പിരിമുറുക്കം ശക്തമായതിന് ശേഷം അന്ന നടത്തുന്ന രണ്ടാമത്തെ മിലിട്ടറി പരിശീലന ഘട്ടമാണിത്. കഴിഞ്ഞ മാസം, അന്നയും കരാബഖിൽ നിന്നുള്ള വനിതാ സംഘവും അർമേനിയയിലെ ഒരു മിലിട്ടറി ബേസിൽ ഏഴ് ദിവസത്തെ സൈനിക പോരാട്ട പരിശീലനം നടത്തിയിരുന്നു. തോക്കുകളും യുദ്ധോപകരണങ്ങളും ഉപയോഗിക്കേണ്ട വിധം അന്ന് അവരെ പരിശീലിപ്പിച്ചിരുന്നു.

അർമേനിയയിലെ പുരുഷന്മാരെ സൈന്യത്തിൽ ചേരാൻ ഹകോബിയൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു, “പ്രിയ അർമേനിയൻ പുരുഷന്മാരേ, നിങ്ങൾ സൈനിക രംഗത്തേക്ക് വരൂ. അർമേനിയൻ പുരുഷന്മാർ എങ്ങനെയാണ് അവരുടെ ജന്മദേശം, വീടുകൾ, ഭാര്യമാർ, കുട്ടികളും മാതാപിതാക്കളെയും സംരക്ഷിക്കുന്നതെന്ന് ലോകം കാണട്ടെ. - ഹകോബിയൻ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

സെപ്റ്റംബർ മുതൽ അർമേനിയയും അസർബൈജാനും തമ്മിലുള്ള പോരാട്ടം രൂക്ഷമായി. ആയിരത്തിലധികം പേർ കൊല്ലപ്പെട്ടു. റഷ്യയും അമേരിക്കയും വെവ്വേറെ മൂന്ന് വെടിനിറുത്തൽ കരാറുകൾക്ക് ശ്രമിച്ചെങ്കിലും അർമേനിയയും അസർബൈജാനും തമ്മിലുള്ള പോരാട്ടം ശക്തമാവുകയും കരാറുകൾ ഫലം കാണാതെ പോവുകയുമായിരുന്നു. അർമേനിയയിലെ ഏറ്റവും വലിയ ദിനപത്രമായ അർമേനിയൻ ടൈംസിന്റെ ചീഫ് എഡിറ്റർ ആയ അന്ന, അസർബൈജാന്റെ ആക്രമണത്തിനിരയാകുന്ന നഗോർനോ - കരാബഖ് മേഖലയിലുള്ള സാധാരണ ജനങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചറിയണമെന്ന സന്ദേശത്തിൽ യു.എസ്, കാനഡ, ഫ്രാൻസ്, ബ്രസീൽ, ലെബനൻ, സിംഗപ്പൂർ, ലിത്വാനിയ, അർജന്റീന, വിയറ്റ്നാം എന്നിവിടങ്ങളിലെ പ്രഥമ വനിതകൾക്ക് കത്തയച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP