Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എമി കോണി ബാരറ്റ് സുപ്രീംകോടതി ജഡ്ജിയായി നിയമിതയായി

എമി കോണി ബാരറ്റ് സുപ്രീംകോടതി ജഡ്ജിയായി നിയമിതയായി

പി.പി. ചെറിയാൻ

വാഷിങ്ടൺ ഡിസി: അമേരിക്കൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ചൂടുപിടിച്ച ചർച്ചാവിഷയമായിരുന്ന സുപ്രീംകോടതി ജഡ്ജി നിയമനത്തിന് തീരുമാനമായി. ഒക്ടോബർ 26 തിങ്കളാഴ്ച യു.എസ് സെനറ്റ് എമി കോണി ബാരറ്റിന്റെ നിയമനം അംഗീകരിച്ചു. സഭയിൽ ഹാജരായ 52 റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ, ഡമോക്രാറ്റിക് പാർട്ടിയിലെ 48 പേർ എതിർത്ത് വോട്ട് രേഖപ്പെടുത്തി. യു.എസ് സെനറ്റിലെ ഭൂരിപക്ഷകക്ഷി ലീഡർ മിച്ച് മെക്കോണൽ എമിയുടെ നിയമനം അംഗീകരിച്ചതായി പ്രഖ്യാപിച്ചു. രാത്രി ഏഴു മണി വരെ നീണ്ടുനിന്ന ചർച്ചകൾക്കും, വോട്ടെടുപ്പിനും ശേഷമാണ് തീരുമാനമായത്.

സുപ്രീംകോടതിയിലെ ഒമ്പത് ജഡ്ജിമാരിൽ ഏറ്റവും പ്രായംകുറഞ്ഞ ജഡ്ജിയാണ് എമി. ഏഴാം സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ് ജഡ്ജിയും, നോട്രിഡാം ലോ പ്രൊഫസറുമായ ഇവരുടെ നിയമനത്തോടെ സുപ്രീംകോടതി ഒമ്പതംഗ പാനലിൽ കൺസർവേറ്റീവ് ജഡ്ജിമാരുടെ എണ്ണം ആറായി.

മുൻ പ്രസിഡന്റ് റോണാൾഡ് റെയ്ഗനുശേഷം മൂന്ന് സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കുന്ന പ്രസിഡന്റ് എന്ന പദവിക്ക് ട്രംപ് അർഹനായി. വൈറ്റ് ഹൗസിൽ തിങ്കളാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ എമി ഔദ്യോഗികമായി ചുമതലയേറ്റു. സുപ്രീംകോടതി ജഡ്ജി ക്ലാരൻസ് തോമസാണ് പ്രതിജ്ഞാവചകം ചൊല്ലിക്കൊടുത്തു.

സെനറ്റ് ഭൂരിപക്ഷ ലീഡർ മിച്ച് മെക്കോണൽ എമിയുടെ (എ.സിബി) തെരഞ്ഞെടുപ്പ് ചരിത്രനിമിഷമെന്ന് അഭിപ്രായപ്പെട്ടപ്പോൾ കീഴ്‌വഴക്കങ്ങളെ ലംഘിച്ച് നടത്തിയ തെരഞ്ഞെടുപ്പിലൂടെ യു.എസ് സെനറ്റിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായി രേഖപ്പെടുത്തുമെന്നാണ് ഡമോക്രാറ്റിക് പാർട്ടി ലീഡർ അഭിപ്രായപ്പെട്ടത്. പ്രസിഡന്റ് ട്രംപ് അമേരിക്കൻ പൗരന്മാർക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഈ നിയമനത്തിലൂടെ പൂർത്തീകരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP