Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഒമ്പത് സംവിധായകർ, ഒമ്പത് ചിത്രങ്ങൾ; നെറ്റ്ഫ്‌ളിക്‌സിൽ തമിഴകത്തെ വൻ പ്രഖ്യാപനം; മണിരത്‌നവും പാർവതിയും ഒന്നിക്കുന്നു; സൂര്യ, വിജയ് സേതുപതി. നിത്യാമോനോൻ ചുടങ്ങി വൻ താരനിരയും

മറുനാടൻ ഡെസ്‌ക്‌

മ്പത് സംവിധായകർ, ഒമ്പത് ചിത്രങ്ങൾ നെറ്റ് ഫ്ളിക്സിന്റെ വമ്പൻ പ്രഖ്യാപനത്തിന്റെ ആവേശം പങ്കുവെച്ച് നടി പാർവതി. സംവിധായകൻ മണിരത്നവും, ജയേന്ദ്ര പഞ്ചപകേശനുമാണ് നവ്യ രസ എന്ന പ്രൊജക്ടിന്റെ നിർമ്മാതാക്കൾ.

പാർവതിക്കു പുറമെ രേവതി, നിത്യമേനൻ, ഐശ്വര്യ രാജേഷ്, പൂർണ, റിത്വിക തുടങ്ങിയവരും ചിത്രങ്ങളിലെ പ്രധാന വനിതാ സാന്നിധ്യമാണ്.രതീന്ദ്രൻ ആർ.പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമായാണ് പാർവതി എത്തുക. എതാകി എന്റർടെയ്ന്മെന്റിന് നന്ദി പറഞ്ഞു കൊണ്ടായിരുന്നു പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

റിപ്പോർട്ടുകൾ പ്രകാരം നടൻ അരവിന്ദ് സ്വാമി ചിത്രത്തിൽ ഒരേ സമയം സംവിധായകനായും അഭിനേതാവായും എത്തുന്നുണ്ട്. സൂര്യ, സിദ്ദാർത്ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണൻ, അഴകം പെരുമാൾ, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാർത്തിക്, അശോക് സെൽവൻ, റോബോ ശങ്കർ, രമേഷ് തിലക്, സാനന്ത്, വിധു, ശ്രീറാം തുടങ്ങിയവരും നവ്യ രസയുടെ ഭാഗമാകും.

കെ.വി ആനന്ദ്, ഗൗതം വാസുദേവ് മേനോൻ, ബിജോയ് നമ്പ്യാർ, കാർത്തിക്ക് സുബ്ബരാജ്, പൊന്റാം, ഹലിത ഷമീം, കാർത്തിക്ക് നരേൻ, രതീന്ദ്രൻ ആർ. പ്രസാദ്, അരവിന്ദ് സ്വാമി എന്നിവരാണ് നവ്യ രസയിലെ ഒമ്പത് ചിത്രങ്ങളുടെ സംവിധായകർ.

സന്തോഷ് ശിവൻ, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ, അഭിനന്ദൻ രാമാനുജം, ശ്രേയസ് കൃഷ്ണ, ഹർഷ്വിർ ഒബ്രേയ്, സുജിത്ത് സാരംഗം തുടങ്ങിയവരാണ് ചിത്രത്തിന്റെ ചായാഗ്രഹകർ. എ.ആർ റഹ്മാൻ, ഡി ഇമ്മാൻ, ഗോവിന്ദ് വസന്ത തുടങ്ങിയവരാണ് ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത്. പാട്ടുകൊട്ടെയ് പ്രഭാകർ, സെൽവ തുടങ്ങിയവരാണ് രചന.

നേരത്തെ മണിരത്നത്തിന്റെ നേതൃത്വത്തിൽ നെറ്റ്ഫ്ളികിസിലെ വമ്പൻ പടത്തെക്കുറിച്ച് സൂചന വന്നിരുന്നു. ബുധനാഴ്ചയണ് നവ്യരസയുടെ ടീം ഔദ്യോഗിക പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP